സ്പിൻഡിൽ, ഷട്ടിൽ, ആൻഡ് നീഡിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Spindle, Shuttle, and Needle
Folk tale
NameSpindle, Shuttle, and Needle
Data
Aarne-Thompson groupingATU 585
CountryGermany
Published inGrimms' Fairy Tales

ഗ്രിം സഹോദരന്മാർ ശേഖരിച്ച ഒരു ജർമ്മൻ യക്ഷിക്കഥയാണ് "സ്പിൻഡിൽ, ഷട്ടിൽ, ആൻഡ് നീഡിൽ" കഥ നമ്പർ 188. നാടോടി-യക്ഷിക്കഥകളെ ഇനം തിരിക്കുന്ന ആർനെ-തോംസൺ സൂചികയനുസരിച്ച് ഈ കഥ ടൈപ്പ് 585 വകുപ്പിൽ പെടുന്നു.

സംഗ്രഹം[തിരുത്തുക]

ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ മരിച്ചതിനെ അവളുടെ തലതൊട്ടമ്മയാണ് വളർത്തിയത്. അവർ മരിച്ചതിനെ തുടർന്ന് അവൾക്ക് ഉപജീവനത്തിനായി വീടും ഒരു സ്പിൻഡിൽ, ഒരു ഷട്ടിൽ, ഒരു സൂചി എന്നിവ ലഭിച്ചു. അവൾ അത് നന്നായി ചെയ്തു.

ഒരു ദിവസം ഒരു രാജാവിന്റെ മകൻ വധുവിനെ തേടി വന്നു. ഒരേസമയം ഏറ്റവും ധനികനും ദരിദ്രനുമായ ഒരാളെ അവൻ ആഗ്രഹിച്ചു. ഈ ഗ്രാമത്തിൽ, അവർ ഏറ്റവും ധനികയായ പെൺകുട്ടിയെയും പിന്നെ അനാഥ പെൺകുട്ടിയെയും ചൂണ്ടിക്കാണിച്ചു. അവൻ ഏറ്റവും ധനികയായ പെൺകുട്ടിയുടെ അടുത്താണ് കയറിയത്. പെൺകുട്ടി അവനെ നമസ്കരിച്ചു. പിന്നീട് നൂൽനൂൽക്കുന്ന പാവപ്പെട്ട പെൺകുട്ടിയുടെ അടുത്താണ് അവൻ കയറിയത്. അവൻ തന്നെ നോക്കുന്നത് കണ്ടപ്പോൾ അവൾ നാണിച്ചു കണ്ണുകളടച്ചു. അവൻ പോകുമ്പോൾ ചൂടാണെന്ന് പറഞ്ഞു അവൾ ജനൽ തുറന്നു. പക്ഷേ അവൻ പോകുന്നതുവരെ നോക്കി.

അപ്പോൾ അവൾ അവളുടെ തലതൊട്ടമ്മ ഉപയോഗിച്ചിരുന്ന ലഘു കവിത ഓർത്തു. അവളുടെ കുടിലിലേക്കുള്ള പാത നെയ്യാനുള്ള ഷട്ടിൽ, കുടിൽ അലങ്കരിക്കാനുള്ള സൂചിഎന്നിവ ഉപയോഗിച്ച് രാജകുമാരനെ സ്വർണ്ണ നൂലിലൂടെ തിരികെ നയിക്കാൻ അവൾ സ്പിൻഡിൽ സ്ഥാപിച്ചു. രാജകുമാരൻ തിരിച്ചെത്തിയപ്പോൾ, അവൾ ഏറ്റവും ധനികയും ദരിദ്രയും ആണെന്ന് പറഞ്ഞു അവളെ വിവാഹം കഴിച്ചു. സ്പിൻഡിൽ, ഷട്ടിൽ, സൂചി എന്നിവ രാജകീയ ട്രഷറിയിൽ സൂക്ഷിച്ചു.

പുറംകണ്ണികൾ[തിരുത്തുക]