ഉള്ളടക്കത്തിലേക്ക് പോവുക

സ്നേഹലത റെഡ്ഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Snehalatha Reddy
ജനനം1932
മരണം20 ജനുവരി 1977(1977-01-20) (44–45 വയസ്സ്)
തൊഴിൽ(s)Actress, Writer, Producer, Director, Social Activist
അറിയപ്പെടുന്നത്Samskara, Imprisonment during Emergency
ജീവിതപങ്കാളിPattabhirama Reddy Tikkavarapu
കുട്ടികൾNandana Reddy, Konarak Reddy
ബന്ധുക്കൾRamana Reddy
T. Subbarami Reddy

ഒരു അഭിനേത്രിയും സിനിമാ നിർമാതാവുമായിരുന്നു സ്നേഹലത റെഡ്ഡി (Snehalata Reddy) (1932 – 20 January 1977) .കന്നഡ നാടകം, കന്നഡ സിനിമ, തെലുങ്ക് സിനിമ, തെലുങ്ക് നാടകം എന്നിവയിലെ പ്രവർത്തനങ്ങളിലൂടെ അവർ അറിയപ്പെടുന്നു. ഒരു സാമൂഹിക പ്രവർത്തക എന്ന നിലയിൽ, അവർ ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലത്ത് തടവിലായിരുന്നു. 1960 കളിൽ സ്ഥാപിതമായ മദ്രാസ് പ്ലെയേഴ്‌സിന്റെ സഹസ്ഥാപകയായിരുന്നു അവർ. ഒരു അമേച്വർ ഗ്രൂപ്പായിരുന്ന മദ്രാസ് പ്ലെയേഴ്‌സിന്റെ നാടകങ്ങളായ ഡൗഗ്ലസ് അൾഗർ സംവിധാനം ചെയ്ത ഇബ്സൻസ് പീർ ഗ്യന്റ്നു പുറമെ പീറ്റർ കോ സംവിധാനം ചെയ്ത ട്വിൻഫ്ത്ത് നൈറ്റ് ആൻഡ് ടെന്നസി, വില്യംസ് നൈറ്റ് ഓഫ് ദി ഇഗ്വാന, എന്നിവ കൂടാതെ, എ വ്യൂ ഫ്രം ദ ബ്രിഡ്ജ്, ദ ഹൗസ് ഓഫ് ബെർണാഡാ അൽബ തുടങ്ങിയ അവിസ്മരണീയമായ നാടകങ്ങളിലും അവർ അഭിനയിച്ചിരുന്നു [1]2003 ൽ ശ്രീ അരബിന്ദോ മഹാഭാരതത്തിലെ സാവിത്രിയുടെയും സത്യവന്റെയും ഇതിഹാസത്തെ അടിസ്ഥാനമാക്കി രചിച്ച 'ദ ഹൗർ ഓഫ് ഗോഡ്' എന്ന നാടകത്തിൽ അവരുടെ ഭർത്താവ് പട്ടാഭിരാമ റെഡ്ഡി അഭിനയിച്ചിരുന്നു. പ്രണയത്തിനുവേണ്ടി മരണത്തെ വെല്ലുവിളിച്ച പൌരാണിക ശക്തിയുള്ള സ്ത്രീയുടെ ഒരു കഥാപാത്രത്തെയാണ് സ്തഹാലത റെഡ്ഡി ആ നാടകത്തിൽ അവതരിപ്പിച്ചത്.

സ്വകാര്യ ജീവിതം

[തിരുത്തുക]

സ്നേഹലത വിവാഹം ചെയ്തത് പ്രശസ്ത സംവിധായകനായ പട്ടാഭിരാമ റെഡ്ഡിയെയായിരുന്നു . 1970- ൽ ദേശീയ അവാർഡ് കരസ്ഥമാക്കിയ കന്നഡ ചിത്രം സംസ്കരയിലും സ്നേഹലത അഭിനയിച്ചിരുന്നു. പിന്നീട് അഭിനയിച്ച സോണി കൻസാരി എന്ന സിനിമ അവരുടെ മരണശേഷം 1977 ലാണ് പുറത്തിറങ്ങിയത്. [2][3][3][4]

സ്നേഹലതയും ഭർത്താവും അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നു. 1976 മെയ് 2 ന് അറസ്റ്റ് ചെയ്യപ്പെട്ട സ്നേഹലത ജോർജ് ഫെർണാണ്ടസിന്റെ അടുത്ത സുഹൃത്തായിരുന്നു.[5][6]അടിയന്തരാവസ്ഥയിലെ ആദ്യ രക്തസാക്ഷികളിൽ ഒരാളായിരുന്നു അവർ. [7][8] [9][10][11]സ്നേഹലത ബറോഡ ഡൈനാമിറ്റ് കേസിലെ ഭാഗമായി അറസ്റ്റിലായിരുന്നു. ജോർജ് ഫെർണാണ്ടസുമായുള്ള കൂട്ടുകെട്ട് കൊണ്ട് മാത്രം അവർ കുറ്റവാളിയായി കണക്കാക്കപ്പെട്ടു. എന്നാൽ ജോർജ് ഫെർണാണ്ടസും മറ്റ് പലരും ഈ കേസിൽ കുറ്റാരോപിതരായിരുന്നപ്പോൾ, സ്നേഹലതയുടെ പേര് ഫൈനൽ കുറ്റപത്രത്തിൽ ഇല്ലായിരുന്നു. ബാംഗ്ലൂർ സെൻട്രൽ ജയിലിൽ എട്ട് മാസത്തോളം വിചാരണയില്ലാതെ തടവിലാക്കപ്പെട്ട അവർ പതിവ് പീഡനങ്ങളും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളും അനുഭവിച്ചു.രണ്ടുതവണ ആസ്ത്മാറ്റിക് കോമയിലേക്ക് പോയിട്ടും വിട്ടുമാറാത്ത ആസ്ത്മ ഉണ്ടായിരുന്നിട്ടും അവർക്ക് പതിവായി ചികിത്സ ലഭിച്ചില്ല .[12]

അവലംബം

[തിരുത്തുക]
  1. Aditi De (Dec 1, 2003). "A Savitri for Sneha". The Hindu. Retrieved July 2, 2016.
  2. Aditi De (Dec 1, 2003). "A Savitri for Sneha". The Hindu. Archived from the original on 2004-03-31. Retrieved July 2, 2016.
  3. 1 2 "Snehalata Reddy".
  4. "In the Hour of God: Play in tribute to Snehalata Reddy at Chowdaiah Memorial Hall, Bangalore".
  5. Ramachandra Guha (2011). India After Gandhi: The History of the World's Largest Democracy. p. 506. ISBN 0330540203.
  6. "Snehalata Reddy - churumuri".
  7. A Prison Diary. Snehalata Reddy Human Rights Committee, Karnataka State, 1977 -. 1977. pp. 15–22.
  8. Michael Henderson (1977). Experiment with untruth: India under emergency. South Asia Books. p. 48,51. ISBN 0901269344.
  9. Himmat - Volume 13, Issues 1-26. 1976. p. 180. Retrieved 27 June 2014.
  10. Scheffler, Judith A. (2002). Wall Tappings: An International Anthology of Women's Prison Writings, 200 to ... edited by Judith A. Scheffler. Feminist Press at CUNY. p. 311. ISBN 9781558612730. Retrieved 27 June 2014.
  11. "When friends disappeared". The Hindu. 2 July 2000.{{cite web}}: CS1 maint: deprecated archival service (link)
  12. "Fearless, Compassionate And Martyr: The Story of an Actress Who Took on The Emergency". The Better India (in അമേരിക്കൻ ഇംഗ്ലീഷ്). 25 June 2018. Retrieved 13 January 2020.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സ്നേഹലത_റെഡ്ഡി&oldid=4559952" എന്ന താളിൽനിന്ന് ശേഖരിച്ചത്