സ്നേഹഗണ്ഡൂഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എണ്ണ കവക്കൊള്ളൽ അഥവാ സ്നേഹഗണ്ഡൂഷം (Oil pulling or oil swishing) ആയുർവ്വേദത്തിൽ വളരെ വിശേഷമായി വിധിക്കുന്ന ഒരു നല്ലശീലമാണ്. വായിൽ എണ്ണ (സാധാരണയായി വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നതെങ്കിലും എത് സസ്യ എണ്ണയും) ഉപയോഗിക്കാം[1]

സ്ഥിരമായി ഈ ശീലമുള്ളവർ ഇതിന് പല ഗുണവശങ്ങളൂം പറയുന്നു. കൂടുതൽ വെളുത്ത പല്ലുകൾ,  വായ്നാറ്റം  ഇല്ലാതാകുന്നു. മോണവേദന, തലവേദന, പ്രമേഹം, മൈഗ്രൈൻ, ആസ്മ, മുഖക്കുരു എന്നിവ ഇല്ലാതാകുന്നു. നീരു, കോശജ്വലനം എന്നിവക്കും ഇത് ഫലപ്രദമാണെന്ന് അവകാശപ്പെടുന്നു. ആയുർവേദത്തിൽ പറയുന്ന ആമക്രിയയിലൂടെ വായിലൂടെ പല വിഷാംശങ്ങളും വലിച്ചെടുക്കുന്നു എന്നും അവകാശപ്പെടുന്നുണ്ട്. [2][3][4]

നവീനശാസ്ത്രത്തിൽ വളരെക്കുറച്ച് പഠനങ്ങൾ മാത്രമേ ഈ വിഷയത്തിൽ നടന്നിട്ടുള്ളു. അതുകൊണ്ടുതന്നെ ഈ പദ്ധതിയുടെ പ്രവക്താക്കൾ പറയുന്ന വാദങ്ങളെ സാധൂകരിക്കുന്നതിനു അവരുടെ പക്കൽ തെളിവ് കുറവാണ്.[5] ബാക്റ്റീരിയയെ കുറക്കുന്ന കാര്യത്തിൽ മൗത്ത് വാഷിനെ അപേക്ഷിച്ച് കടുകെണ്ണകൊണ്ടുള്ള കവക്കൊള്ളൽ വേണ്ടത്ര ഫലപ്രദമല്ലെന്ന് ഒരു പഠനം പറയുന്നു.[6][7].  പാശ്ചാത്യ ആരോഗ്യപ്രവർത്തകരുടെ ഇടയിൽ ഇതിന് ഇനിയും സ്വീകാര്യത ഇല്ല. നാഷണൽ സെന്റർ ഫോർ ഹെൽത് റിസർച്ച് എന്ന സ്ഥാപനം പറയുന്നു."കവക്കൊള്ളൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതും വായിലെ അണുക്കളെ അത് എങ്ങനെ നശിപ്പിക്കുന്നു എന്നതും ഇപ്പൊഴും അവ്യക്തമാണ്.  അതിനുണ്ടെന്നു  പറയുന്ന മൊത്തം ആരോഗ്യത്തിൻ അത് നൽകുമെന്നു പറയുന്ന  മറ്റ് ഗുണങ്ങളുടെയും അടിസ്ഥാനം അവ്യക്തമാണ്.[8]


പാരമ്പര്യ ഉപയോഗം[തിരുത്തുക]

Sesame oil

ആയുർവേദത്തിൽ കവളഗ്രഹം ഗണ്ഡൂഷം എന്നെല്ലാം പറയുന്നത് സ്വാഭവികമായി ഉപയോഗിക്കുന്ന ചികിത്സാവിധികളാണ്. പലവിധ ദോഷങ്ങളെ ഇല്ലാതാക്കൻ ആണ് ഇത് പ്രയൊഗിക്കാറുള്ളത്.[9][10] പക്ഷേ ആയുർവേദം ഒരു ചികിത്സ പരിശോധനകൂടാതെ എല്ലാവർക്കും വിധിക്കാറില്ല. [11] ഓരൊ രൊഗിക്കും അയാളൂടെ ദോഷസാമ്യത്തിനനുസരിച്ചും പ്ർകൃതത്തിനനുസരിച്ചും ആണ് ചികിത്സ വിധിക്കേണ്ടത്. ഒരെ രോഗത്തിനു വിവിധ വ്യക്തികൾക്ക് വിവിധ ചികിത്സയാകും വേണ്ടി വരിക. [12][13][14][15] ആയുർവേദ വിധിപ്രകാരം നല്ലെണ്ണ സാധാരണയായി ദൈനിക ഉപയോഗത്തിനും വാതദോഷഹരമായും നീരിലും വായിലെ ചുട്ടുനീറലിനും ആണൂ ഉപയോഗിക്കുന്നത്..[1][10] പ്രത്യേക സാഹചര്യങ്ങളിൽ വേണ്ട പരിശോധനൾക്കുശേഷം വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ, വനസ്പതികൽ എന്നിവ മരുന്നുകൂട്ടുകളോടെയും അല്ലാതെയും ആയുവേദാചാര്യന്മാർ വിധിക്കുന്നുണ്ട്. [16]

References[തിരുത്തുക]

  1. 1.0 1.1 Sooryavanshi, S; Mardikar, B. R. (1994). "Prevention and treatment of diseases of mouth by gandoosha and kavala". Ancient Science of Life. 13 (3–4): 266–70. PMC 3336527. PMID 22556659.
  2. Grush, Loren (24 March 2014). "What is oil pulling? Examining the ancient detoxifying ritual". Fox News Channel. Retrieved 24 March 2014.
  3. Amruthesh, S (2008). "Dentistry and Ayurveda - IV: Classification and management of common oral diseases". Indian Journal of Dental Research. 19 (1): 52–61. PMID 18245925.
  4. Marion, Jane (June 2014). "what is oil pulling". Baltimore. Archived from the original on 2015-09-23. Retrieved 2017-03-04.
  5. "Just what is oil pulling therapy?".
  6. "Is Oil-Pulling Your Best Choice for Dental Health?". Archived from the original on 2017-04-04. Retrieved 2017-03-04.
  7. Julie Beck (19 March 2014). "Swishing With Oil for Oral Health: Not Recommended". The Atlantic.
  8. Laurén Doamekpor (June 2014). "Oil Pulling: Snake oil or a worthwhile health practice?".
  9. http://www.saumya-ayurveda.com/kavalgraha.html Archived 2016-11-03 at the Wayback Machine. Gandusha & Kavalagraha
  10. 10.0 10.1 "Ashtanga Hrudaya Sutrasthana 22 - Oral, Ear And Head Therapy". Archived from the original on 2017-01-04. Retrieved 2017-03-07.
  11. "Oil Pulling: An ancient Ayurvedic treatment, or is it?".
  12. Singh, Abhinav; Purohit, Bharathi (2011). "Tooth brushing, oil pulling and tissue regeneration: A review of holistic approaches to oral health". Journal of Ayurveda and Integrative Medicine. 2 (2): 64–8. doi:10.4103/0975-9476.82525. PMC 3131773. PMID 21760690.{{cite journal}}: CS1 maint: unflagged free DOI (link)
  13. "Oil-Swishing Craze".
  14. "Does oil pulling work?".
  15. Cheshire, Sara (August 6, 2014). "Does oil pulling work?". CNN.
  16. "Live Well: Oil pulling draws fans, skeptics in Colorado Springs". Archived from the original on 2014-08-23. Retrieved 2017-03-07.
"https://ml.wikipedia.org/w/index.php?title=സ്നേഹഗണ്ഡൂഷം&oldid=3998273" എന്ന താളിൽനിന്ന് ശേഖരിച്ചത്