സ്നിഫർ നായകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂ.എസ് നേവി സ്നിഫർ നായകൾക്ക് പരിശീലനം നൽകുന്നു

മനുഷ്യാവശിഷ്ടങ്ങൾ, സ്‌ഫോടകവസ്തുക്കൾ, നിയമവിരുദ്ധ മയക്കുമരുന്ന്,കറൻസി, രക്തം, അനധികൃത മൊബൈൽ ഫോണുകൾ പോലുള്ള നിരോധിത ഇലക്‌ട്രോണിക്‌സ് എന്നിവ കണ്ടെത്തുന്നതിന് വേണ്ടി പരിശീലനം സിദ്ധിച്ച നായകളാണ് സ്നിഫർ നായകൾ (അന്വേഷണ നായകൾ). ഗന്ധം ഉപയോഗപ്പെടുത്തിയാണ് ഇത്തരം നായകൾ പ്രധാനമായും തിരച്ചിൽ നടത്തുന്നത്. വേട്ട നായ്ക്കളെയും കാണാതായവരെ കണ്ടെത്താൻ പ്രവർത്തിക്കുന്ന തിരയൽ നായ്ക്കളെയും സാധാരണയായി അന്വേഷണ നായകളായി കണക്കാക്കില്ല. അന്വേഷണ നായ്ക്കളെ പൊതുവെ നിയമ നിർവ്വഹണ ആവശ്യങ്ങൾക്കായി ആണ് ഉപയോഗിക്കുന്നത് എങ്കിലും, വന്യജീവി ജീവശാസ്ത്രജ്ഞർ ഗവേഷണ സംബന്ധിയായും ഇവയെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഏതു കാലാവസ്ഥയിലും ഏത് ഭൂപ്രകൃതിയിലും മികവുകാട്ടാനുള്ള കഴിവുള്ള ഇവ ലോകരാജ്യങ്ങളിലെ പ്രധാന കമാൻഡോ സംഘങ്ങളുടെയെല്ലാം അവിഭാജ്യ ഘടകമാണ്. വൈറ്റ് ഹൗസ് കാമ്പസിന്റെ സുരക്ഷയ്ക്കായി യു.എസ് സീക്രട്ട് സർവീസ് ശ്വാനസംഘത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. [1]

ഇന്ത്യയിൽ[തിരുത്തുക]

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയിലെ ഡോഗ് സ്ക്വാഡുകൾ സ്നിഫർ നായകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. മഹാരാഷ്ട്രയിലെ യവത്മലിൽ രണ്ടുവർഷത്തിനിടെ 13 പേരെ കൊലപ്പെടുത്തിയെന്നു കരുതുന്ന അവ്‌നിയെന്ന കടുവയെ സുപ്രിംകോടതി ഉത്തരവിനെ തുടർന്ന്, 2018 ൽ വെടിവച്ചുകൊന്ന സംഘത്തിൽ സ്നിഫർ നായകളുടെ സേവനം ഉപയോഗിച്ചിരുന്നു. [2]

കേരളത്തിൽ[തിരുത്തുക]

കേരളാ പോലീസ് നിരവധിയായ കുറ്റകൃത്യങ്ങൾ തെളിയിക്കാൻ സ്നിഫർ നായകളെ ഉപയോഗപ്പെടുത്തുന്നു. 2019 ൽ വൻ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് പുത്തുമലയിൽ സ്നിഫർ നായ്‍ക്കളെ ഉപയോഗിച്ച് തെരച്ചിൽ നടത്തിയിരുന്നു. [3]

അവലംബം[തിരുത്തുക]

  1. Wasser, Samuel K; Keim, Jonah L; Taper, Mark L; Lele, Subhash R (2011). "The influences of wolf predation, habitat loss, and human activity on caribou and moose in the Alberta oil sands". Frontiers in Ecology and the Environment. 9 (10): 546–51. doi:10.1890/100071.
  2. "13 പേരെ കൊന്നുതിന്ന കടുവയെ വെടിവച്ചുകൊന്നു".
  3. "പുത്തൻമലയിൽ മന്ത്രി കെ.കെ.ശൈലജ സന്ദർശനം നടത്തി".
"https://ml.wikipedia.org/w/index.php?title=സ്നിഫർ_നായകൾ&oldid=3267302" എന്ന താളിൽനിന്ന് ശേഖരിച്ചത്