സ്ട്രോംഗിലോഡോൺ മാക്രോബോട്രിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്ട്രോംഗിലോഡോൺ മാക്രോബോട്രിസ്
Jade vine (70200).jpg
ന്യൂയോർക്ക് ബൊട്ടാണിക്കൽ ഗാർഡനിൽ ജേഡ് വൈൻ പൂവണിയുന്നു.
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. macrobotrys
Binomial name
Strongylodon macrobotrys
Synonyms[1]
  • Strongylodon megaphyllus Merr.
  • Strongylodon warburgii Perkins

സ്ട്രോംഗിലോഡോൺ മാക്രോബോട്രിസ് (Strongylodon macrobotrys) സാധാരണയായി ജേഡ് വൈൻ, എമറാൾഡ് വൈൻ,[2] ടാർക്വായിസ് ജേഡ് വൈൻ [3] എന്നീ പേരുകളിലറിയപ്പെടുന്നു. ലയാനയിലെ (woody vine) ചിരസ്ഥായി വിഭാഗത്തിൽപ്പെട്ട ലെഗുമിനസ് സ്പീഷീസുകളായ ഇവ ഏകദേശം 18 മീറ്റർ നീളത്തിൽ ഉയരത്തിൽവരെ വളരുന്ന ഫിലിപ്പീൻസിലെ ഉഷ്ണമേഖലാ വനങ്ങളിലെ തദ്ദേശവാസിയാണ്.[4] ഇതിന്റെ പ്രാദേശിക നാമം തായബക്ക് ആണ്.[5] ഫാബേസീയിലെ ഒരു അംഗമായ (the pea and bean family) ജേഡ് വൈൻ കിഡ്നി ബീൻസ്, റണ്ണർ ബീൻ എന്നിവയുമായി വളരെ അടുത്ത ബന്ധമുള്ളതാണ്.[4] പക്ഷികളും വവ്വാലുകളും വഴി സ്ട്രോംഗിലോഡോൺ മാക്രോബോട്രിസുകളിൽ പരാഗണം നടക്കുന്നു.

വിവരണം[തിരുത്തുക]

ഇളം പച്ച ഇലകൾ മൂന്ന് ലഘുപത്രങ്ങളായി ഇവ കാണപ്പെടുന്നു.[4] ക്ലോ ആകൃതിയിലുള്ള പുഷ്പങ്ങൾ റെസീം പൂക്കുലകൾ കൂട്ടമായി തൂങ്ങിക്കിടക്കുന്നു. 75 അല്ലെങ്കിൽ അതിൽ കൂടുതൽ പുഷ്പങ്ങളുള്ള ​പൂങ്കുലകൾ 3 മീറ്റർ വരെയുള്ള ഉയരത്തിൽ കാണപ്പെടുന്നു.[4] നീല / പച്ച നിറത്തിലുള്ള പുഷ്പങ്ങൾ ധാതുക്കളുടെ ചില രൂപങ്ങൾ ആയ ടർകോയിസിന്റെയും ജേഡിന്റെയും നിറവുമായി സമാനത കാണിക്കുന്നു. നീല-പച്ചയിൽ നിന്ന് പുതിനയുടെ പച്ചനിറവുമായി വ്യത്യാസപ്പെട്ടും കാണുന്നു. 15 സെന്റിമീറ്റർ വരെ നീളമുള്ള ചെറുതും ഓവൽ ആകൃതിയിലുമുള്ള മാംസളവുമായ വിത്തുസഞ്ചികളിൽ 12 വിത്തുകൾ വരെ കാണാം.[4]

ആവാസവ്യവസ്ഥ[തിരുത്തുക]

ഈർപ്പം നിറഞ്ഞ കാടുകളിലും മലയിടുക്കുകളിലും അരുവികൾക്കരികിലും ഈ സസ്യം നന്നായി വളരുന്നു.[4] പൂങ്കുലകൾ മുറ്റിയ വള്ളികളിലാണ് ഉണ്ടാകുന്നത്. ഓരോ പൂക്കളും മടക്കിവെച്ച ചിറകുകളോടുകൂടിയ ചിത്രശലഭത്തിൻറെ രൂപത്തോട് സാമ്യം കാണിക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "The Plant List: A Working List of All Plant Species". ശേഖരിച്ചത് 18 June 2015.
  2. The Royal Horticultural Society A–Z Encyclopedia of Garden Plants, ed. Christopher Brickell, Dorling Kindersley, London, 1996, ISBN 0-7513-0303-8, p987
  3. Greenish blue flower colour of Strongylodon macrobotrys. Kosaku Takedaa, Aki Fujii, Yohko Senda and Tsukasa Iwashina, Biochemical Systematics and Ecology, Volume 38, Issue 4, August 2010, Pages 630–633, doi:10.1016/j.bse.2010.07.014
  4. 4.0 4.1 4.2 4.3 4.4 4.5 RBG Kew website Archived 2011-01-01 at the Wayback Machine.
  5. Simpson, Donald. "Strongylodon macrobotrys". ശേഖരിച്ചത് 2 December 2017.[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]