സ്ക്രൈബസ്
![]() | |
![]() Scribus 1.4.6 under Linux Mint 18 | |
വികസിപ്പിച്ചത് | The Scribus Team |
---|---|
ആദ്യപതിപ്പ് | 26 ജൂൺ 2003 |
Stable release | 1.4.7[1]
/ 28 ഏപ്രിൽ 2018 |
Preview release | 1.5.4[2]
/ 28 ഏപ്രിൽ 2018 |
Repository | ![]() |
ഭാഷ | C++ (Qt) |
ഓപ്പറേറ്റിങ് സിസ്റ്റം | Windows, Linux/UNIX, macOS, OS/2 Warp 4/eComStation, FreeBSD, PC-BSD, OpenBSD, NetBSD, Solaris, OpenIndiana, GNU/Hurd, Haiku |
ലഭ്യമായ ഭാഷകൾ | Multilingual |
തരം | Desktop publishing |
അനുമതിപത്രം | GNU LGPL 2.1, MIT, 3-clause BSD, Public domain |
വെബ്‌സൈറ്റ് | scribus |
ഗ്നൂ അനുമതിപത്രപ്രകാരം പുറത്തിറക്കിയിട്ടുള്ള ഒരു ഡിടിപി സോഫ്റ്റ്വെയറാണ് സ്ക്രൈബസ്. ക്യൂട്ടി ടൂൾകിറ്റ് ഉപയോഗിച്ചാണിത് നിർമ്മിച്ചിട്ടുള്ളത്. അഡോബി പേജ്മേക്കർ, ഇൻഡിസൈൻ മുതലായ സോഫ്റ്റ്വെയറുകളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ഇതിലുണ്ട്[അവലംബം ആവശ്യമാണ്].
ഗുണ വിശേഷങ്ങൾ[തിരുത്തുക]
TIF, JPEG, വെക്ടർ ഡ്രായിങ്ങ് മുതലായവ സ്ക്രൈബസ്സിൽ നേരിട്ട് തുറന്ന് തിരുത്തുവാനും, താൾചട്ടയുടെ (Page Layout) ഭാഗമാക്കാനും സാധിക്കും. നിറമുള്ള താളുകൾ അച്ചടിക്കുന്നതിനാവശ്യമായ CMYK നിറ മാതൃകാ പിന്തുണയും, ICC കളർ മാനേജ്മെന്റും ഇതിനുണ്ട്. പൈത്തൺ സ്ക്രിപ്റ്റുകൾ ഉപയോഗിക്കാവുന്ന ഒരു സ്ക്രിപ്റ്റിങ്ങിം യന്ത്രവും ഇതിനുണ്ട്. 24ൽ അധികം ഭാഷകളിൽ ഈ സോഫ്റ്റ്‌വേർ ലഭ്യമാണ്.
സാധാരണ ഗതിയിൽ ഇത് ഫയലുകൾ സൂക്ഷിക്കുന്നത് sla എന്ന എക്സറ്റൻഷനോട് കൂടിയാണ്. XMLൽ അതിഷ്ഠിതമാണ് ഈ എക്സ്റ്റൻഷൻ.
ഇന്ത്യൻ ഭാഷകൾക്ക് യുണീക്കോഡ് പിന്തുണ[തിരുത്തുക]
2012 ആഗസ്റ്റിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം സ്ക്രൈബസ്സിന് ഇന്ത്യൻ ഭാഷാ യൂണികോഡ് പിന്തുണ വികസിപ്പിച്ചെടുത്തു.[3] സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെയും ആന്ധ്രാ ദിനപത്രമായ പ്രജാശക്തിയുടെയും പിന്തുണയോടെയാണ് അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം ഇത് സാധ്യമാക്കിയത്.
ഇതും കാണുക[തിരുത്തുക]
Scribus എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
പരിശീലനക്കുറിപ്പുകൾ Scribus എന്ന താളിൽ ലഭ്യമാണ്
അവലംബം[തിരുത്തുക]
- ↑ https://wiki.scribus.net/canvas/1.4.7_Release
- ↑ "1.5.4 Release - Scribus Wiki". wiki.scribus.net (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-09-11.
- ↑ ദി ഹിന്ദു ദിനപത്രം
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Scribus Website
- Scribus Wiki in eight languages The main place to find user documentation
- Scribus developer blog
- Portable version
- Scribus Screencast Video Tutorial at showmedo