സ്ക്രിപ്റ്റിങ്ങ് ഭാഷ
Jump to navigation
Jump to search
സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളെ നിയന്ത്രിക്കുവാനോ, പ്രവർത്തിപ്പിക്കുവാനോ, അവക്കുള്ളിൽ നിന്നുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനം നടത്തുവാനോ ഉപയോഗിക്കുന്ന പ്രോഗ്രാമിങ്ങ് ഭാഷകൾക്കാണ് സ്ക്രിപ്റ്റിങ്ങ് ഭാഷ അഥവാ സ്ക്രിപ്റ്റ് ഭാഷ എന്നു പറയുന്നത്. എക്സ്റ്റെൻഷൻ ഭാഷ എന്നും ഇവക്ക് പറയും.
സ്ക്രിപ്റ്റിങ്ങ് ഭാഷകൾ വളരെ വിരളമായേ കമ്പൈൽ ചെയ്യപ്പെടാറുള്ളൂ, സാധാരണഗതിയിൽ അവ ഇന്റർപ്രെറ്റ് ചെയ്യപ്പെടാറണുള്ളത്. ഇതിന് അപവാദങ്ങളുണ്ട്, ഉദാഹരണത്തിന് ഗൂഗിൾ ക്രോമിന്റെ കൂടെയുള്ള ജാവാസ്ക്രിപ്റ്റ് എഞ്ചിനായ വി8. സാധാരണമായി ഇന്റർപ്രെറ്റ് ചെയ്യപ്പെടുന്ന സ്ക്രിപ്റ്റിങ്ങ് ഭാഷയാണ് ജാവാസ്ക്രിപ്റ്റ് പക്ഷേ വി8ൽ ബൈറ്റ് കോഡോ, ഇന്റർപ്രെറ്ററോ ഇല്ല, ജാവാസ്ക്രിപ്റ്റ് സോർസ് കോഡിനെ നേരെ മെഷീൻ ഭാഷയിലേക്ക് കമ്പൈൽ ചെയ്യുകയാണ്.