സ്ക്കർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അരയ്ക്ക് താഴ്ഭാഗം മറയ്ക്കുന്ന വിവിധ തരം ഉടയാടകളെ ഉൾക്കൊള്ളുന്ന വസ്ത്രവിഭാഗമാണ് സ്ക്കർട്ട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. സ്കേട്ട് എന്നത് ശരിയുച്ചാരണം(Skirt). ഇന്ത്യയിൽ പ്രചാരത്തിലുള്ള പാവാടയും , സ്ത്രീപുരുഷ ഭേദമന്യേ ഉപയോഗിക്കുന്ന ലുങ്കിയും സ്ക്ക്ർട്ട് വിഭാഗത്തിൽപ്പെടുന്ന വസ്ത്രങ്ങളാണ്.

സ്ക്കർട്ടുകളുടെ അടിഭാഗം നിലത്തുമുട്ടുന്നതുവരെയോ കണങ്കാലുകൾ വരെയോ, മുട്ടിനു താഴെവരെയോ, മുട്ടിനു മുകളിലായോ വരെയോ എന്നത് വിവിധ സംസ്കാരങ്ങളെയും, കാലിക മൂല്യങ്ങളേയും സദാചാര ചിന്താരീതികളെയും ആശ്രയിച്ച് വ്യത്യസ്തങ്ങളായിരിക്കും.

മിക്ക സംസ്കാരങ്ങളിലും സ്ക്കർട്ട് സമാന വസ്ത്രങ്ങൾ ധരിക്കുന്നത് സ്ത്രീകളാണ്. ചിലമുസ്ലീം പ്രദേശങ്ങളിലെ ഇസ്സാർ (izaar), സ്ക്കോട്ട്ലണ്ട്, അയരിലാണ്ട്ക്കാരുടെ കിൽറ്റ് (kilt) എന്നിവ പുരുഷ സക്ക്ർട്ടുകളുടെ ഉദാഹരണങ്ങളാണ്. ഇന്ത്യയിൽ പ്രചാരത്തിലുള്ള ലുങ്കിയും ഈ ഉടയാടയുടെ ധർമ്മം നിർവ്വഹിക്കുന്നു.

ചരിത്രം[തിരുത്തുക]

ആറായിരത്തോളം വർഷങ്ങളുടെ പൗരാണികത കണക്കാക്കുന്ന വൈയ്ക്കോൽ പാവാടകൾഅർമീനിയൻ ഗുഹകളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ചരിത്രത്തിലുട നീളം ഒട്ടുമിക്ക ജനതകളിലെ സ്തീകളും പുരുഷന്മാരും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള സ്ക്കർട്ടുകൾ ധരിച്ചിരുന്നു. ഇപ്പോഴും ധരിക്കാറുണ്ട്. ലുങ്കി, സരോങ് (sarong) lehna , kanga എന്നിവയെല്ലാം ഈ ഉടയാടയുടെ രൂപഭേദങ്ങളായി ഗണിക്കാം.
ഇറക്കം വളരെ കുറഞ്ഞതും പിൻഭാഗം കഷ്ടിച്ചു മറയ്ക്കുന്നതുമായ മിനി സ്ക്കർട്ടുകൾപ്രചാരത്തിൽ കൊണ്ടുവന്ന ആദ്യ ജനത 17ആം നൂറ്റാണ്ടിലെ ചൈനീസ് വംശജരായ Duan Qun Miao ആണെന്ന് കരുതപ്പെടുന്നു.

ഇനങ്ങൾ[തിരുത്തുക]

നീളം അനുസരിച്ച് ഫുൾസ്ക്ക്ർട്ട്, മിഡിസ്ക്കർട്ട്, മിനിസ്ക്കർട്ട്, മൈക്രോസ്ക്കർട്ട് എന്നിങ്ങനെ തിരിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=സ്ക്കർട്ട്&oldid=3593567" എന്ന താളിൽനിന്ന് ശേഖരിച്ചത്