സ്കിന്റിലേറ്റിങ് സ്കോട്ടോമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Scintillating scotoma
മറ്റ് പേരുകൾVisual migraine[1]
Teichopsia[2]
Example of a scintillating scotoma, as may be caused by cortical spreading depression
സ്പെഷ്യാലിറ്റിNeurology, Neuro-ophthalmology
ലക്ഷണങ്ങൾAura in vision, nausea, dizziness, brain fog
സങ്കീർണതMigraine onset
കാലാവധിLess than 60 minutes[3]
കാരണങ്ങൾCortical spreading depression
അപകടസാധ്യത ഘടകങ്ങൾMigraine sufferer
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Persistent aura without infarction, Retinal migraine
പ്രതിരോധംAvoiding migraine triggers
രോഗനിദാനംSelf-limiting

പത്തൊൻപതാം നൂറ്റാണ്ടിലെ വൈദ്യനായ ഹ്യൂബർട്ട് എയ്റി (1838–1903) ആദ്യമായി വിവരിച്ച ഒരു സാധാരണ വിഷ്വൽ ഓറയാണ് സ്കിന്റിലേറ്റിംഗ് സ്കോട്ടോമ. ഇത് മൈഗ്രെയ്ൻ തലവേദനയ്ക്ക് മുമ്പായി ഉണ്ടാകാറുണ്ട്, അതേസമയം അസെഫാൽജിക്കലായും (തലവേദന ഇല്ലാതെ) ഇത് സംഭവിക്കാം. ഇത് പലപ്പോഴും ഐബോൾ അല്ലെങ്കിൽ കണ്ണ് സോക്കറ്റിൽ നിന്ന് ഉത്ഭവിക്കുന്ന റെറ്റിനൽ മൈഗ്രെയ്നുമായി ആശയക്കുഴപ്പത്തിലാകുന്നു.

അടയാളങ്ങളും ലക്ഷണങ്ങളും[തിരുത്തുക]

ബൈലാറ്ററൽ ആർക്ക് ഉള്ള ഒരു സ്കോട്ടോമയുടെ കലാകാരന്റെ ചിത്രീകരണം.

നിരവധി വ്യതിയാനങ്ങൾ ഉണ്ടെങ്കിലും, വിഷ്വൽ ഫീൽഡിന് സമീപത്തോ മധ്യത്തിലോ മിന്നുന്ന പ്രകാശത്തിന്റെ ഒരു സ്ഥലമായാണ് സ്കോട്ടോമ സാധാരണയായി ആരംഭിക്കുന്നത്. ഇത് സാധാരണയായി രണ്ട് കണ്ണുകളെയും ബാധിക്കുന്നു. ബാധിത പ്രദേശം ആദ്യം മിന്നുന്നു. ഇത് പിന്നീട് പ്രാരംഭ സ്ഥാനത്ത് നിന്ന് ക്രമേണ പുറത്തേക്ക് വികസിക്കുന്നു. ഫിസിയോളജിക്കൽ ബ്ലൈൻഡ് സ്പോട്ടിന് സമാനമായി, സ്കോട്ടോമയുടെ അതിർത്തികൾക്കപ്പുറത്ത് കാഴ്ച സാധാരണ നിലയിൽ തുടരുന്നു. ദൃശ്യ മണ്ഡലത്തിൻ്റെ പകുതിയോളം ഭാഗം പൂർണ്ണമായും ഉൾക്കൊള്ളുന്ന തരത്തിൽ സ്കോട്ടോമ പ്രദേശം വികസിച്ചേക്കാം, അല്ലെങ്കിൽ ഇത് ബൈലാറ്ററൽ ആകാം. അസെഫാൽജിക് മൈഗ്രെയ്നിൽ തലവേദന ഇല്ലാതെ ഒറ്റപ്പെട്ട ലക്ഷണമായി ഇത് സംഭവിക്കാം.

ടീകോപ്സിയയിൽ, മൈഗ്രെയ്ൻ ബാധിതർ ഒരു സ്റ്റാർ കോട്ടയുടെ മതിലുകളുടെ ആകൃതിയിലുള്ള പാറ്റേണുകൾ കാണുന്നു.

സ്കോട്ടോമ പ്രദേശം വികസിച്ച് കാഴ്ചയെ തടസ്സപ്പെടുത്തുന്ന ശോഭയുള്ള മിന്നുന്ന പ്രദേശം മാത്രമായിരിക്കും ചില ആളുകൾ കാണുന്നത്, മറ്റുള്ളവർ വിവിധ പാറ്റേണുകൾ കാണുന്നത് വിവരിക്കുന്നു. വെളുത്തതോ നിറമുള്ളതോ ആയ മിന്നുന്ന ലൈറ്റുകളുടെ ഒന്നോ അതിലധികമോ തിളങ്ങുന്ന കമാനങ്ങൾ പോലെ കാണുന്നതായി ചിലർ വിവരിക്കുന്നു.

കണ്ണുകളിലോ റെറ്റിന പോലുള്ള ഏതെങ്കിലും ഘടകങ്ങളിലോ ഉള്ള പ്രശ്നങ്ങൾ അല്ല തലച്ചോറിന്റെ പിൻഭാഗത്തുള്ള ഓക്സിപിറ്റൽ കോർട്ടക്സിന്റെ ഭാഗങ്ങളുടെ അസാധാരണമായ പ്രവർത്തനമാണ് ഈ കാഴ്ച പ്രശ്നത്തിന് കാരണമാകുന്നത്.[4] റെറ്റിനൽ മൈഗ്രെയിനിൽ നിന്ന് വ്യത്യസ്തമായ ഒരു രോഗമാണിത്, ഇത് മോണോക്യുലാർ (ഒരു കണ്ണിനെ മാത്രം ബാധിക്കുന്നത്) ആണ്.[5]

സ്കോട്ടോമ ഉള്ളപ്പോൾ വായിക്കാൻ പ്രശ്നമുണ്ടാകാം. അതുപോലെ വാഹനം ഓടിക്കുന്നത് പ്രയാസവും അപകടകരവുമാകാം. പെരിഫറൽ കാഴ്ചയിൽ നിന്ന് സ്കോട്ടോമ അപ്രത്യക്ഷമാകുന്നതിന് കുറച്ച് മിനിറ്റ് മുമ്പ് കേന്ദ്ര ദർശനം സാധാരണ നിലയിലേക്ക് മടങ്ങാം.

എപ്പിസോഡുകൾക്കിടയിലെ ഇടവേള അറിയുന്നതിന് എപ്പിസോഡുകൾ സംഭവിക്കുന്ന തീയതികളും ഒപ്പം എപ്പിസോഡുകളിൽ ദൃശ്യമാകുന്ന അപാകതയുടെ ഒരു ചെറിയ രേഖാചിത്രവും ഒരു ഡയറിയിൽ കുറിച്ച് സൂക്ഷിച്ച് അത് ഡോക്ടറെ കാണിക്കുന്നതിന് നല്ലതാണ്.

കാരണങ്ങൾ[തിരുത്തുക]

മൈഗ്രെയ്ൻ സമയത്ത് തലച്ചോറിലെ ഞരമ്പുകളുടെ സ്വഭാവത്തിലെ മാറ്റങ്ങളുടെ ഒരു രീതിയായ കോർട്ടിക്കൽ സ്പ്രെഡിംഗ് ഡിപ്രഷൻ മൂലമാണ് സിന്റിലേറ്റിംഗ് സ്കോട്ടോമകൾ ഉണ്ടാകുന്നത്. മൈഗ്രെയിനുകൾ ജനിതക സ്വാധീനത്താലും ഹോർമോണുകളാലും ഉണ്ടാകാം. മൈഗ്രെയിനുള്ള ആളുകൾ പലപ്പോഴും സ്ട്രെസ്, ചിലതരം ഭക്ഷണങ്ങൾ,[6] അല്ലെങ്കിൽ ശോഭയുള്ള ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്ന ചില കാര്യങ്ങൾ അവരുടെ മൈഗ്രെയിൻ വർദ്ധിപ്പിക്കുന്നതായി (ട്രിഗ്ഗർ) സ്വയം റിപ്പോർട്ട് ചെയ്യുന്നു.[7] മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (എം‌എസ്‌ജി) ഒരു ഡയറ്ററി ട്രിഗറായി പതിവായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ,[8] ശാസ്ത്രീയ പഠനങ്ങൾ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്നില്ല.[9]

ഫ്രമിംഗാം ഹേർട്ട് സ്റ്റഡി, 1998-ൽ പ്രസിദ്ധീകരിച്ച, 30 നും 62 നും ഇടയിൽ പ്രായമുള്ള 5.070 ആളുകളിൽ നടത്തിയ സർവ്വേയിൽ ഗ്രൂപ്പിന്റെ 1.23% ൽ ആളുകളിൽ മറ്റ് ലക്ഷണങ്ങളില്ലാതെ സ്കിന്റിലേറ്റിങ് സ്കോട്ടോമ സംഭവിച്ചു എന്ന് കണ്ടെത്തി. ജീവിതാവസാന കാലത്ത് ആരംഭിച്ച സിന്റിലേറ്റിംഗ് സ്കോട്ടോമയും സ്ട്രോക്കും തമ്മിലുള്ള ബന്ധം പഠനത്തിൽ കണ്ടെത്തിയില്ല.[10]

രോഗനിർണയം[തിരുത്തുക]

ലക്ഷണങ്ങൾ സാധാരണയായി 5 മുതൽ 20 മിനിറ്റിനുള്ളിൽ ക്രമേണ പ്രത്യക്ഷപ്പെടുകയും സാധാരണയായി 60 മിനിറ്റുകൾ നീണ്ടുനിൽക്കുകയും ചെയ്യും, ഇത് ക്ലാസിക് മൈഗ്രെയ്നിൽ ഓറയോടുകൂടിയ തലവേദനയിലേക്ക് നയിക്കുന്നു, അല്ലെങ്കിൽ അസെഫാൽജിക് മൈഗ്രെയ്നിൽ ലക്ഷണങ്ങളില്ലാതെ പരിഹരിക്കുന്നു.[3] സാധാരണഗതിയിൽ സ്കോട്ടോമ നിശ്ചിത സമയപരിധിക്കുള്ളിൽ സ്വമേധയാ പരിഹരിക്കുന്നു, തുടർന്ന് മറ്റ് ലക്ഷണങ്ങളൊന്നും അവശേഷിക്കുന്നില്ല, ചിലർ ക്ഷീണം, ഓക്കാനം, തലകറക്കം എന്നിവ സെക്വലേ ആയി റിപ്പോർട്ട് ചെയ്യുന്നു.[11]

പദോൽപ്പത്തി[തിരുത്തുക]

ബ്രിട്ടീഷ് വൈദ്യൻ ജോൺ ഫൊതർഗിൽ 18-ാം നൂറ്റാണ്ടിൽ ഈ അവസ്ഥയെ ഫോർട്ടിഫിക്കേഷൻ സ്പെക്ട്രം എന്ന് പേരിട്ടു വിശേഷിപ്പിച്ചു. [12] ബ്രിട്ടീഷ് വൈദ്യനായ ഹ്യൂബർട്ട് എറി 1870 ഓടെ സ്കിന്റിലേറ്റിംഗ് സ്കോട്ടോമ എന്ന പദം ഉപയോഗിച്ചു. "തീപ്പൊരി" എന്നർഥം വരുന്ന ലാറ്റിൻ വാക്ക് സ്കിന്റില, "ഇരുട്ട്" എന്നർഥം വരുന്ന പുരാതന ഗ്രീക്ക് വാക്ക് സ്കോട്ടോസ് എന്നിവ ചേർന്നാണ് ആ വാക്കുണ്ടായത്. [13] ഫ്ലിറ്ററിങ്ങ് സ്കോട്ടോമ, ഫോർട്ടിഫിക്കേഷൻ ഫിഗർ, ഫോർട്ടിഫിക്കേഷൻ ഓഫ് വൌബൻ, ഗ്യോമെട്രിക്കൽ സ്പെക്ട്രം, ഹെറിങ്ബോൺ, നോർമൻ ആർക്, ടൈചോപ്സിയ എന്നിവയാണ് ഈ അവസ്ഥയുടെ മറ്റ് പേരുകൾ. [12]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Prasad, Sashank. "Visual Migraine" (PDF). Brigham and Women's Hospital. Harvard Medical School. Archived from the original (PDF) on 18 March 2015. Retrieved 4 October 2016.
  2. teichopsia (8th ed.). Oxford University Press. 2010. doi:10.1093/acref/9780199557141.001.0001. ISBN 9780199557141. Retrieved 15 December 2020 – via oxfordreference.com. {{cite encyclopedia}}: |work= ignored (help)
  3. 3.0 3.1 "imigraine.net". Archived from the original on 2018-08-24. Retrieved 24 June 2015.
  4. "imigraine.net". Archived from the original on 19 July 2009. Retrieved 24 June 2015.
  5. Grosberg, Brian M.; Solomon, Seymour; Lipton, Richard B. (2005). "Retinal migraine". Current Pain and Headache Reports. 9 (4): 268–271. doi:10.1007/s11916-005-0035-2. PMID 16004843.
  6. Scott, Paul M. "Scintillating Scotoma (Migraine Scotoma)". Retrieved 22 June 2020.
  7. Newman, Lawrence C. (19 July 2017). "Loud Noises, Bright Lights, and Migraines". WebMD. Retrieved 22 June 2020.
  8. "Foods and supplements in the management of migraine headaches". The Clinical Journal of Pain. 25 (5): 446–52. June 2009. doi:10.1097/AJP.0b013e31819a6f65. PMID 19454881.
  9. Freeman M (October 2006). "Reconsidering the effects of monosodium glutamate: a literature review". J Am Acad Nurse Pract. 18 (10): 482–6. doi:10.1111/j.1745-7599.2006.00160.x. PMID 16999713.
  10. Christine A. C. Wijman; Philip A. Wolf; Carlos S. Kase; Margaret Kelly-Hayes; Alexa S. Beiser (August 1998). "Migrainous Visual Accompaniments Are Not Rare in Late Life: the Framingham Study". Stroke. 29 (8): 1539–1543. doi:10.1161/01.STR.29.8.1539. PMID 9707189.
  11. Ekbom, Karl (July 1974). "Migraine in Patients with Cluster Headache". Headache: The Journal of Head and Face Pain. 14 (2): 69–72. doi:10.1111/j.1526-4610.1974.hed1402069.x.
  12. 12.0 12.1 Blom 2009, പുറങ്ങൾ. 199.
  13. Blom 2009, പുറം. 464.

ഉദ്ധരിച്ച കൃതികൾ[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Classification
External resources