Jump to content

സോ സാൽഡാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോ സാൽഡാന
Saldaña at the 2016 San Diego Comic-Con
ജനനം
Zoë[1] Yadira Saldaña Nazario[nt 1]

(1978-06-19) ജൂൺ 19, 1978  (46 വയസ്സ്)
തൊഴിൽActress
സജീവ കാലം1999–present
ജീവിതപങ്കാളി(കൾ)
Marco Perego-Saldaña
(m. 2013)
കുട്ടികൾ3

സോ യാദിര സൽഡാന-പെറെഗോ (മുമ്പ്, സൽഡാന നസാറിയോ; ജനനം ജൂൺ 19, 1978) ഒരു അമേരിക്കൻ അഭിനേത്രിയാണ്. എക്കാലത്തെയും ഏറ്റവും മികച്ച് കളക്ഷൻ നേടിയ അഞ്ച് ചിത്രങ്ങളിൽ (അവതാർ, അവഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ, അവഞ്ചേഴ്സ്: എൻഡ് ഗെയിം), മൂന്നെണ്ണത്തിലും പ്രത്യക്ഷപ്പെട്ട അവർ ഈ നേട്ടം കൈവരിച്ച ഏക അഭിനേതാവാണ്.[2] അവർ അഭിനയിച്ച സിനിമകൾ ലോകമെമ്പാടും ഏകദേശം $11 ബില്ല്യണിലധികം[3] നേടിയിട്ടുള്ളതൊടൊപ്പം 2019 ലെ എക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടിയ രണ്ടാമത്തെ ചലച്ചിത്ര നടിയാണ്.[4]

നൃത്തത്തിൽ പ്രാവീണ്യമുള്ള  അവർ 1999 ലെ ലോ & ഓർഡർ എന്ന പരമ്പരയുടെ രണ്ട് എപ്പിസോഡുകളിലൂടെ തന്റെ അഭിനയ ജീവിതം ആരംഭിച്ചു. അവളുടെ ആദ്യ ചലച്ചിത്ര വേഷം സെന്റർ സ്റ്റേജ് (2000) എന്ന ചിത്രത്തിൽ ഒരു ബാലെ നർത്തകിയുടേതായിരുന്നു. ക്രോസ്‌റോഡ്‌സ് (2002) എന്ന റോഡ് ഫിലിമിൽ ബ്രിട്‌നി സ്പിയേഴ്‌സിനൊപ്പം അഭിനയിച്ചുകൊണ്ട് ആദ്യകാല അംഗീകാരം നേടിയ ശേഷം, 2009 ൽ സ്റ്റാർ ട്രെക്ക് ഫിലിം പരമ്പരയിലെ ന്യോട്ട ഉഹുറ എന്ന കഥാപാത്രമായും അവതാർ ചലച്ചിത്ര പരമ്പരയിലെ നെയ്തിരി എന്ന കഥാപാത്രമായും തിളങ്ങിയ അവർ നിരവധി സയൻസ് ഫിക്ഷൻ ഫിലിം ഫ്രാഞ്ചൈസികളിലെ വേഷങ്ങളിലൂടെ തന്റെ കരിയറിലെ വഴിത്തിരിവ് നേടി. മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൻറെ ഗാർഡിയൻസ് ഓഫ് ദി ഗാലക്സിയിൽ (2014) ഗമോറ എന്ന വേഷം അവതരിപ്പിച്ച അവർ ഈ കഥാപാത്രത്തെ തുടർച്ചയായി അവതരിപ്പിച്ചു. ഫ്രാഞ്ചൈസി ജോലികൾക്ക് പുറത്ത്, നെറ്റ്ഫ്ലിക്സ് റൊമാന്റിക് നാടകീയ  മിനി പരമ്പരയായ ഫ്രം സ്ക്രാച്ചിൽ (2022) സാൽഡാന വേഷമിട്ടിരുന്നു.

ആദ്യകാലം

[തിരുത്തുക]

1978 ജൂൺ 19-ന് ന്യൂജേഴ്‌സിയിലെ പാസായിക്ക് നഗരത്തിലാണ് സാൽഡാന ജനിച്ചത്. ന്യൂയോർക്ക് നഗരത്തിലെ ക്വീൻസിലുള്ള ജാക്സൺ ഹൈറ്റ്സിലാണ് അവൾ തൻറെ ബാല്യകാലത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. ഇംഗ്ലീഷും സ്പാനിഷും സംസാരിച്ചിരുന്ന  അവൾ ഇരു ഭാഷകളിലും പ്രാവീണ്യത്തോടെ വളർന്നു. അവൾക്ക് സിസെലി, മാരിയൽ എന്നീ രണ്ട് രണ്ട് സഹോദരിമാരുണ്ട്. ഒൻപതാം ജന്മദിനത്തിൽ പിതാവ് ഒരു വാഹനാപകടത്തിൽ മരണമടഞ്ഞതോടെ, മാതാവ് കുട്ടികളോടൊപ്പം ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്ക് താമസം മാറി. അവളെ വളർത്തിയയത് രണ്ടാനച്ഛൻ ഡാഗോബർട്ടോ ഗാലൻ ആയിരുന്നു. പിതാവ് അരിഡിയോ സാൽഡാന ഡൊമിനിക്കനും മാതാവ് അസലിയ നസാരിയോ പ്യൂർട്ടോ റിക്കനുമായിരുന്നു. വയർഡ് മാഗസിനുമായുള്ള ഒരു അഭിമുഖത്തിൽ, താൻ ¾ ഡൊമിനിക്കനും ¼ പ്യൂർട്ടോ റിക്കനുമാണെന്ന് അവൾ പ്രസ്താവിച്ചിരുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽവച്ച് നൃത്തത്തോടുള്ള തന്റെ താൽപ്പര്യം കണ്ടെത്തിയ സൽദാന, തുടർന്ന് ECOS എസ്പാസിയോ ഡി ഡാൻസ അക്കാദമിയിൽ ചേർന്ന് വിവിധ നൃത്തരൂപങ്ങൾ അഭ്യസിച്ചുവെങ്കിലും ബാലെയെ തന്റെ അഭിനിവേശമായി വിശേഷിപ്പിച്ചു. ന്യൂടൗൺ ഹൈസ്‌കൂളിലെ രണ്ടാം വർഷത്തിനുശേഷം കുടുംബം ന്യൂയോർക്ക് നഗരത്തിലേയ്ക്ക് മടങ്ങി.

1995-ൽ, ബ്രൂക്ലിനിലെ ഫേസസ് തിയേറ്റർ ഗ്രൂപ്പിനൊപ്പം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, കൗമാര ലൈംഗികത തുടങ്ങിയവ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലൂടെ കൗമാരക്കാർക്ക് നല്ല സന്ദേശങ്ങൾ നൽകുന്ന നാടകങ്ങളുടെ ഭാഗമായി. ഈ വർഷങ്ങളിൽ ന്യൂയോർക്ക് യൂത്ത് തിയേറ്ററിനൊപ്പം അവതരിപ്പിച്ച ജോസഫ് ആൻറ് ദ അമേസിംഗ് ടെക്‌നിക്കോളർ ഡ്രീംകോട്ട് എന്ന മ്യൂസിക്കലിലെ വേഷം സിനിമയിലേയ്ക്ക്  അവളെ റിക്രൂട്ട് ചെയ്യാൻ ഒരു ടാലന്റ് ഏജൻസിയെ പ്രേരിപ്പിച്ചു . അവളുടെ മുൻകാല നൃത്ത പരിശീലനവും അഭിനയപരിചയവും സെന്റർ സ്റ്റേജ് (2000) എന്ന ആദ്യ ചിത്രത്തിലെ ബാലെ വിദ്യാർത്ഥിനിയായ ഇവാ റോഡ്രിഗസിൻറെ വേഷം അവതരിപ്പിക്കുന്നതിന് അവളെ സഹായിച്ചു.

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Star എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Wong, Germaine (മേയ് 3, 2019). "With Avengers: Endgame, Zoe Saldaña Has Starred In Three Of The Highest Grossing Movies Ever Made". Geek Culture (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved ജൂലൈ 15, 2021.
  3. "Zoe Saldaña Movie Box Office Results". Box Office Mojo. Archived from the original on ഓഗസ്റ്റ് 29, 2019. Retrieved നവംബർ 3, 2019.
  4. "People Index". Box Office Mojo. Archived from the original on മേയ് 18, 2019. Retrieved ജൂലൈ 3, 2019.


"https://ml.wikipedia.org/w/index.php?title=സോ_സാൽഡാന&oldid=3990107" എന്ന താളിൽനിന്ന് ശേഖരിച്ചത്