സോൾഫോ സ്പ്രിംഗ്സ്

Coordinates: 27°29′46″N 81°47′49″W / 27.49611°N 81.79694°W / 27.49611; -81.79694
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോൾഫോ സ്പ്രിംഗ്സ്, ഫ്ലോറിഡ
Zolfo Springs City Hall
Zolfo Springs City Hall
Location in Hardee County and the state of Florida
Location in Hardee County and the state of Florida
Coordinates: 27°29′46″N 81°47′49″W / 27.49611°N 81.79694°W / 27.49611; -81.79694
CountryUnited States
StateFlorida
County Hardee
വിസ്തീർണ്ണം
 • ആകെ1.74 ച മൈ (4.50 ച.കി.മീ.)
 • ഭൂമി1.74 ച മൈ (4.50 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)
ഉയരം
66 അടി (20 മീ)
ജനസംഖ്യ
 (2010)
 • ആകെ1,827
 • കണക്ക് 
(2019)
1,773
 • ജനസാന്ദ്രത1,019.55/ച മൈ (393.74/ച.കി.മീ.)
സമയമേഖലUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP code
33890
ഏരിയ കോഡ്863
FIPS code12-79250[2]
GNIS feature ID0293628[3]
വെബ്സൈറ്റ്www.townofzolfo.com

സോൾഫോ സ്പ്രിംഗ്സ് അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡയിലെ ഹാർഡി കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2000 ലെ കനേഷുമാരി പ്രകാരം 1,641 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ്[4] അനുസരിച്ച് 1,827 ആയി വർദ്ധിച്ചിരുന്നു.

ചരിത്രം[തിരുത്തുക]

ഈ പ്രദേശത്തെ ആദ്യകാല അഭിവൃദ്ധിക്ക് (തുടക്കത്തിൽ സോൾഫോ എന്നറിയപ്പെട്ടു) കാരണമായത് ബ്രാഡെന്റൺ മുതൽ ഫോർട്ട് പിയേഴ്സ് വരെയുള്ള ഒരു കന്നുകാലി പാതയായ ഫ്ലോറിഡ ക്രാക്കർ ട്രയലിനടുത്തുള്ള പ്രദേശമെന്ന നിലയിലാണ്. ഈ പ്രദേശത്ത് നിന്നും ഫ്ലോറിഡ ഹാർട്ട് ലാൻഡിൽനിന്നുമുള്ള കാലിപ്പറ്റങ്ങളെ 1850 മുതൽക്കുതന്നെ ഈ മാർഗ്ഗത്തിലൂടെ തീരദേശങ്ങളിലേയ്ക്ക് തെളിച്ചിരുന്നു. സോൾഫോ സ്പ്രിംഗ്സിലൂടെയുള്ള ഫ്ലോറിഡ ക്രാക്കർ ട്രയലിൽ ഇന്ന് സംസ്ഥാനപാത 64, സംസ്ഥാനപാതം 66 എന്നിവയുടെ ഭാഗങ്ങളും ഉൾപ്പെടുന്നു.[5]

1886-ൽ ഫ്ലോറിഡ സതേൺ റെയിൽ‌വേ (പിന്നീട് അറ്റ്ലാന്റിക് കോസ്റ്റ് ലൈൻ റെയിൽ‌റോഡ്) ബാർ‌ട്ടോവിൽ നിന്ന് പൂൻറ ഗോർഡയിലേക്കുള്ള ഒരു റെയിൽപ്പാത സോൾഫോയിലൂടെ നിർമ്മിച്ചതോടെ ഈ പട്ടണത്തിലൂടെയുള്ള ഗതാഗതം മെച്ചപ്പെട്ടു.[6] റെയിൽ‌വേയ്ക്കുവേണ്ടി പട്ടണത്തിൽ ഒരു ഡിപ്പോ നിർമ്മിക്കപ്പെടുയും അതേ വർഷം തന്നെ ഇവിടെ ഒരു പോസ്റ്റോഫീസ് സ്ഥാപിക്കപ്പെടുകയും ചെയ്തു. 1980 കളുടെ തുടക്കത്തിൽ റെയിൽ‌വേ ഇവിടെനിന്ന് നീക്കം ചെയ്തു. ഇന്ന് യുഎസ് 17 സംസ്ഥാനപാത പഴയ റെയിൽ‌വേപ്പാത നിലനിന്നിരുന്നിടത്തുകൂടി പ്രവർത്തിക്കുന്നു. 1904 സെപ്റ്റംബർ 13 ന് ഈ പട്ടണം സോൾഫോ സ്പ്രിംഗ്സ് നഗരമായി സംയോജിപ്പിക്കപ്പെട്ടു.[7]

ഭൂമിശാസ്ത്രം[തിരുത്തുക]

ഹാർഡി കൗണ്ടിയുടെ ഭൂമിശാസ്ത്രപരമായ കേന്ദ്രബാഗത്ത്, 27°29′46″N 81°47′49″W / 27.49611°N 81.79694°W / 27.49611; -81.79694 (27.496211, -81.796878) അക്ഷാംശ രേഖാംശങ്ങളിലാണ് സോൾഫോ സ്പ്രിംഗ്സ് നഗരം സ്ഥിതിചെയ്യുന്നത്.[8] നഗരമധ്യഭാഗത്തിലൂടെ കടന്നുപോകുന്ന യുഎസ് റൂട്ട് 17 കൗണ്ടി ആസ്ഥാനമായ വൗചുലയ്ക്ക് 4 മൈൽ (6 കിലോമീറ്റർ) വടക്കുഭാഗത്തുകൂടിയും അർക്കേഡിയയ്ക്ക് 20 മൈൽ (32 കിലോമീറ്റർ) തെക്കുഭാഗത്തുകൂടിയും കടന്നു പോകുന്നു. നഗരത്തിന്റെ വടക്കുവശത്തുകൂടി കടന്നുപോകുന്ന ഫ്ലോറിഡ സ്റ്റേറ്റ് റോഡ് 64 വടക്കുകിഴക്കായി 18 മൈൽ (29 കിലോമീറ്റർ) ദൂരത്തിൽ അവോൺ പാർക്കിലേക്കും പടിഞ്ഞാറ് 50 മൈൽ (80 കിലോമീറ്റർ) ദൂരത്തിൽ ബ്രാഡെന്റണിലേക്കും പോകുന്നു. സംസ്ഥാനപാത 66 സോൾഫോ സ്പ്രിംഗ്സ് നഗര മധ്യത്തിൽവച്ച് യുഎസ് 17 ൽ നിന്ന് പിരിഞ്ഞ് കിഴക്ക് 25 മൈൽ (40 കിലോമീറ്റർ) ദൂരത്തിൽ സെബ്രിംഗിന്റെ തെക്കേ അറ്റത്തുള്ള യുഎസ് റൂട്ട് 27 ലേക്ക് നയിക്കുന്നു.

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 1.7 ചതുരശ്ര മൈൽ (4.5 ചതുരശ്ര കിലോമീറ്റർ) ഭൂവിസ്തൃതിയുള്ള ഈ നഗരത്തിൻറെ നഗരത്തിനറെ മുഴുവൻ ഭാഗവും കരഭൂമിയാണ്.[9] പൂൻറ ഗോർഡയ്ക്കു തെക്കുഭാഗത്തുകൂടി ഒഴുകുന്ന പീസ് നദി നഗരാതിർത്തിയുടെ വടക്കൻ ഭാഗമാണ്. പയനിയർ പാർക്ക് തടാകം, പയനിയർ പാർക്ക് എന്നിവയും നഗരത്തിന്റെ അതിർത്തിക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "2019 U.S. Gazetteer Files". United States Census Bureau. Retrieved July 2, 2020.
  2. "U.S. Census website". United States Census Bureau. Retrieved 2008-01-31.
  3. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
  4. "Geographic Identifiers: 2010 Demographic Profile Data (G001): Zolfo Springs town, Florida". American Factfinder. U.S. Census Bureau. Retrieved April 25, 2017.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Zolfo Springs Downtown Vision Plan" (PDF). Central Florida Regional Planning Council. Archived from the original (PDF) on 2022-01-26. Retrieved 6 May 2018.
  6. Turner, Gregg M. (December 1, 1999). Railroads of Southwest Florida. Images of America. Arcadia Publishing.
  7. "Zolfo Springs Downtown Vision Plan" (PDF). Central Florida Regional Planning Council. Archived from the original (PDF) on 2022-01-26. Retrieved 6 May 2018.
  8. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  9. "Geographic Identifiers: 2010 Demographic Profile Data (G001): Zolfo Springs town, Florida". American Factfinder. U.S. Census Bureau. Retrieved April 25, 2017.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സോൾഫോ_സ്പ്രിംഗ്സ്&oldid=4007017" എന്ന താളിൽനിന്ന് ശേഖരിച്ചത്