സോൻപൂർ മേള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഏഷ്യയിലെ ഏറ്റവും വലിയ കാർഷിക മേളയാണ് സോൻപൂർ മേള.ബീഹാറിലെ സോൻപൂർ എന്ന സ്വർണപുരത്ത് കാർത്തിക പൂർണ്ണിമ നാളിലാണ് ഈ മഹാമേളനടക്കുന്നത്. സാധാരണ ഇത് നവംബർ മാസത്തിലാണ് വരിക. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാലിച്ചന്തയാണിത്. നാൽകാലികളെ വില്കാനും വാങ്ങാനുമായി വളരെയധികമാളുകൾ മേളയിലെത്തുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മേള ലോക ടൂറിസം കലണ്ടറിലെ ഒരു ആകർഷണമാണ്. കിളിയും പ്രാവും പൂച്ചയും പട്ടിയും പശുവും മുതൽ ഒട്ടകവും കഴുതയും കുതിരയും ആനയും വരെ നിരന്ന് നില്ക്കുന്ന മഹാമേള ആറര ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്നു. മൂന്ന് ആഴ്ചയായാണ് മേള.[1] സോൻപുർ മേളയിലെ ആനവില്പന പൂർണ്ണമായും അവസാനിപ്പിക്കാൻ ബിഹാർ സർക്കാർ തീരുമാനിച്ചു. വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ ശ്രമഫലമായാണ് ആനകളുടെ വില്പനയും ആനക്കടത്തും ബിഹാർ സർക്കാർ നിരോധിച്ചത്. ഇതു സംബന്ധിച്ച് ബിഹാർ വൈൽഡ്‌ലൈഫ് ബോർഡ് എല്ലാ വൈൽഡ്‌ലൈഫ് വാർഡൻമാർക്കും കത്തയച്ചുകഴിഞ്ഞു. ഇതോടെ ആനക്കടത്ത് വലിയതോതിൽ നിലയ്ക്കുമെന്നു കരുതപ്പെടുന്നു.[2]

ചരിത്രം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. സോൻപൂർ മേള(മാതൃഭൂമി യാത്ര)
  2. http://www.mathrubhumi.com/news/kerala/malayalam/thrissur-malayalam-news-1.624460
"https://ml.wikipedia.org/w/index.php?title=സോൻപൂർ_മേള&oldid=2264259" എന്ന താളിൽനിന്ന് ശേഖരിച്ചത്