സോഷ്യൽ എഞ്ചിനീയറിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമൂഹ്യ ശാസ്ത്രത്തിലെ ഒരു വിജ്ഞാന ശാഖയാണ് സോഷ്യൽ എഞ്ചിനീയറിംഗ്. പൊതുജനാഭിപ്രായത്തെയും സാമൂഹ്യസ്വഭാവത്തെയും മനോഭാവത്തെയും സ്വാധീനിക്കുന്നതിനായി സർക്കാരുകളോ സ്വകാര്യ കൂട്ടായ്മകളോ നടത്തുന്ന പ്രയത്നത്തെയാണ് പൊതുവിൽ സോഷ്യൽ എഞ്ചിനീയറിംഗ് എന്നു വിവിക്ഷിക്കുന്നത്.

രാഷ്ട്രതന്ത്രം, തത്വശാസ്ത്രം, സമൂഹശാസ്ത്രം, മനശാസ്ത്രം, നിയമം, ഗണിതശാസ്ത്രം, തുടങ്ങിയ വൈജ്ഞാനിക ശാഖകളിൽ നിന്നുമുള്ള ആശയങ്ങൾ സ്വാംശീകരിച്ച് സാമൂഹ്യ സ്വഭാവത്തെയും പൊതുമനോഭാവത്തെയും വിഭവാസൂത്രണത്തെയും വിലിയതോതിൽ സ്വാധീനിക്കാനുള്ള ശാസ്ത്രീയമായ ശ്രമങ്ങളാണ് സോഷ്യൽ എഞ്ചിനീയറിംഗിൽ നടക്കുന്നത്. പ്രത്യേക സാമൂഹിക പ്രശ്നങ്ങളുടെ നിർദ്ധാരണത്തിനായി ഇത്തരത്തിൽ സാമൂഹിക ശാസ്ത്രതത്വങ്ങൾ പ്രയോഗിക്കുന്നയാളെ സോഷ്യൽ എഞ്ചിനീയർ എന്നു പറയുന്നു. [1] സാമൂഹ്യജാഗ്രതയിൽ ശാസ്ത്രത്തിന്റെ രീതിയിലൂടെയുള്ള ഇടപെടലാണിത്. രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും വ്യത്യസ്തമായി സോഷ്യൽ എഞ്ചിനീയർമാർ സാമൂഹ്യ സംവിധാനങ്ങളെ വിശകലനം ചെയ്യുവാനും മനസ്സിലാക്കുവാനും ശാസ്ത്രജ്ഞരെപ്പോലെ ശാസ്ത്രത്തിന്റെ രീതി ഉപയോഗിക്കുന്നു. [2]

ചരിത്രം[തിരുത്തുക]

"സോഷ്യൽ എഞ്ചിനീയേഴ്സ്" എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത് 1894 -ൽ ഡച്ച് വ്യവസായി ആയ ജെ.സി. വാൻ മാർക്കെൻ ആണ്. നമ്മുടെ ഗ്രഹത്തിലെ അചേതനവസ്തുക്കളായ യന്ത്രങ്ങളെ കൈകാര്യം ചെയ്യുവാൻ സാങ്കേതിക വിദഗദ്ധരും മറ്റുമുള്ളതുപോലെ സചേതന വസ്തുക്കളായ മനുഷ്യരെ കൈകാര്യം ചെയ്യുവാൻ സോഷ്യൽ എഞ്ചിനീയർമാരെന്ന തരത്തിലുള്ള വിദഗ്ദ്ധരെ ആവശ്യമുണടെണ്ടെന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. സോഷ്യൽ എഞ്ചിനീയറിംഗ് എന്ന ഈ ആശയം 1899 -ൽ അമേരിക്കയിൽ അവതരിപ്പിക്കപ്പെടുകയും സാമൂഹ്യ ചിന്തകരുടെ ഇടയിൽ പ്രചരിപ്പിക്കപ്പെടുകയുമാണുണ്ടായത്. അക്കാലത്തിറങ്ങിയ ഒരു മാസികയുടെ പേരും ഇതായിരുന്നു.

സർവ്വാധിപത്യ രാഷ്ട്രീയ വ്യവസ്ഥ നിലവിലിരുന്ന രാജ്യങ്ങളിൽ പലതിലും സോഷ്യൽ എഞ്ചിനീയറിംഗിന്റെ പ്രയോഗങ്ങൾ കാണാം. പഴയ സാറിസ്റ്റ് മനോഭാവത്തിൽ നിന്നും ജനങ്ങളെ പുതിയ സോവിയറ്റ് മനുഷ്യനാക്കി വളർത്തുന്നതിന് സോവിയറ്റ് യൂണിയനിൽ നടത്തിയ ശ്രമങ്ങളും ചൈനയിലെ മഹത്തായ കുതിച്ചുചാട്ടം, സാംസ്കാരിക വിപ്ലവം തുടങ്ങിയ പ്രചരണപരിപാടികളും നാസികളുടെ കാലത്ത് ഗീബൽസിന്റെ നേതൃത്വത്തിൽ നടന്ന പ്രചരണപരിപാടികളും ഇതിന്റെ ഉദാഹരണങ്ങളാണ്.

ജനാധിപത്യ ഭരണക്രമങ്ങളിലും മയക്കുമരുന്ന തീവ്രവാദം തുടങ്ങിയവയുടെ സ്വാധീനങ്ങൾക്കെതിരായി ഭരണകൂടങ്ങൾ സോഷ്യൽ എഞ്ചിനീയറിംഗിന്റെ വഴികൾ തേടുന്നുണ്ട്.[1]

കാൾ പോപ്പർ[തിരുത്തുക]

വിഖ്യാത ചിന്തകനായ കാൾ പോപ്പറിന്റെ പഠനങ്ങളാണ് ഈ സാമൂഹ്യ ശാസ്ത്രശാഖയെ ചിട്ടപ്പെടുത്തിയത്. "തുറന്ന സമൂഹവും അതിന്റെ ശത്രുക്കളും" എന്ന തന്റെ വിഖ്യാത ഗ്രന്ഥത്തിൽ അദ്ദേഹം ജനാധിപത്യ സോഷ്യൽ എഞ്ചിനീയറിംഗിന്റെ (തുണ്ടവൽകൃത സോഷ്യൽ എഞ്ചിനീയറിംഗ് - piecemeal social engineering) അടിസ്ഥാന തത്ത്വങ്ങൾ അന്വേഷിക്കുകയും ഉട്ടോപ്യൻ (ആദർശവത്കൃത) സോഷ്യൽ എഞ്ചിനീയറിംഗുമായി അതിനുള്ള വ്യത്യാസം വരച്ചുകാട്ടുകയും ചെയ്യുന്നു.

പോപ്പർ എഴുതുന്നു:

[3]

അവലംബം[തിരുത്തുക]

<references>

  1. 1.0 1.1 "വാട്ട് ഈസ് സോഷ്യൽ എഞ്ചിനീയറിംഗ്". മൂലതാളിൽ നിന്നും 2013-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-02.
  2. "സോഷ്യൽ എഞ്ചിനീയറിംഗ്". മൂലതാളിൽ നിന്നും 2012-12-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-01.
  3. കാൾ പോപ്പർ1971 ദി ഓപ്പൺ സൊസാറ്റി ആൻഡ് ഇറ്റ്സ് എനിമീസ്
"https://ml.wikipedia.org/w/index.php?title=സോഷ്യൽ_എഞ്ചിനീയറിംഗ്&oldid=3809376" എന്ന താളിൽനിന്ന് ശേഖരിച്ചത്