സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരിച്ച മലയാള പുസ്തകങ്ങൾ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഇന്ത്യയ്ക്ക് പുറത്ത് മലയാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച അപൂർവ്വം രാജ്യങ്ങളിലൊന്നാണ് സോവിയറ്റ് യൂണിയൻ. അക്കാലത്ത് റഷ്യൻ പുസ്തകങ്ങൾ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകങ്ങൾ വിതരണം ചെയ്യാനുള്ള വിപുലമായ വീതരണ ശൃംഖലകൾ ഇന്ത്യയിലുടനീളം ഉണ്ടായിരുന്നു. മലയാള പുസ്തകങ്ങളുടെ വിതരണക്കാർ തിരുവനന്തപുരത്തെ പ്രഭാത് ബുക്ക് ഹൗസ് ആയിരുന്നു.
സോവിയറ്റ് പുസ്തകങ്ങൾ നാനാമേഖലയിൽ നിന്നുള്ളവർ പ്രസിധീകരിച്ചിരുന്നു.പ്രത്യയ ശാസ്ത്രം,പ്രധാനമായി മാർക്സിസം - ലെനിനിസം, സോഷ്യലിസം വിമർശനങ്ങൾ തുടങ്ങിയവ. പോപ്പുലർ സയൻസ് ഗ്രന്ഥങ്ങൾ പാഠപുസ്തകങ്ങൾ, ജീവചരിത്രങ്ങൾ, സാമൂഹ്യ ശാസ്ത്രപുസ്തകങ്ങൾ, മറ്റു വൈജ്ഞാനിക മേഖലയിലെ ഗ്രന്ഥങ്ങൾ, റഷ്യൻ എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികൾ അങ്ങനെ ഒട്ടനവധി മേഖലകളിലെ പുസ്തകങ്ങൾ ലോകത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലും ലഭ്യമായിരുന്നു. ഈ പുസ്തകങ്ങളെല്ലാം മേനിക്കടലാസിൽ അന്ന് ലഭ്യമായ ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ മനോഹരമായി പ്രസിധീകരിച്ചു.
പ്രസാധകർ
[തിരുത്തുക]കർണ്ണാടകയിൽ നവകർണ്ണാടക പബ്ളിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും ആന്ധ്ര പ്രദേശിൽ വിശാലാന്ധ്ര പബ്ലിഷിങ് ഹൗസ് തമിഴ് നാട്ടിൽ ന്യു സെഞ്ച്വറി ബുക്ക് ഹൗസ് പ്രൈവറ്റ് ലിമിറ്റഡും ഡെൽഹി യിൽ പീപ്പിൾസ് പബ്ലിഷിങ് ഹൗസും സോവിയറ്റ് പുസ്തകങ്ങൾ അതതു ഭാഷകളിൽ വിതരണം ചെയ്തു. കേരളത്തിലെ സോവിയറ്റ് പുസ്തകങ്ങളുടെ വിതരണക്കാർ പ്രഭാത് ബുക്ക് ഹൗസ് ആയിരുന്നു. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് , കോഴിക്കോട് , കണ്ണൂർ എന്നിങ്ങനെ ഒൻപതോളം സ്ഥലങ്ങളിൽ ഇവരുടെ ശാഖകൾ ഉണ്ടായിരുന്നു. ഓരോ വർഷവും കേരളത്തിലങ്ങോളമിങ്ങോളം മൊബൈൽ പുസ്തക പ്രദർശനവും വിതരണവും നടത്തിയിരുന്നു.
വിവർത്തനം
[തിരുത്തുക]സോവിയറ്റ് ഗ്രന്ഥങ്ങളുടെ വിവർത്തനത്തിനായി അതത് ഭാഷകളിലെ വിദഗ്ദ്ധരെ സോവിയറ്റ് യൂണിയനിൽ എത്തിച്ചാണ് ഗ്രന്ഥങ്ങൾ ഇറക്കിയിരുന്നത്. വിവർത്തനം അതത് ഭാഷകളിൽ അടിക്കാനുള്ള സംവിധാനങ്ങൾ അവിടെത്തന്നെ ക്രമീകരിച്ചിരുന്നു. റഷ്യനിൽ നിന്നും അനേകം ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തവരിൽ ചിലരാണ് മോസ്കോ ഗോപാലകൃഷ്ണൻ, ഓമന, സുഭദ്രാ പരമേശ്വരൻ, എ.പാറേക്കുന്നേൽ തുടങ്ങിയവർ.[1] [2]
പുസ്തകപ്പട്ടിക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "അതിരുകൾ മായുന്ന ലോകം". മാതൃഭൂമി. 05 Dec 2010. Retrieved 2013 ഡിസംബർ 30.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-31. Retrieved 2013-12-24.
- ↑ https://en.wikipedia.org/wiki/Olga_Perovskaya
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.booksofsovietunion.blogspot.com/
- The soft power of the Soviet Union, The Economic Times, (archive url)
- Gopalakrishnan has translated 200 Russian books, newindianexpress (archive url)
- ഓർമകൾക്കെന്തു സുഗന്ധം, മാതൃഭൂമി (archive url)