സോളിസ് ലാക്കസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചൊവ്വയിലെ സോളിസ് ലാക്കസ് എന്ന സവിശേഷത.സെലസ്റ്റിയ എന്നാ സോഫ്റ്റ്‌വെയർ ഉപയോഗിച്ചെടുത്ത ചിത്രം

ചൊവ്വയിൽ 85 ഡിഗ്രി പടിഞ്ഞാറും 26 ഡിഗ്രി തെക്കുമാറിയും കാണാൻ കഴിയുന്ന ഒരു ഇരുണ്ട പ്രതലമാണ് സോളിസ് ലാക്കസ്.ഒരു കാലത്ത് ഇതിനെ ഒകുലസ് എന്നാണ് വിളിച്ചിരുന്നത്‌. ഇതിനെ ഇന്നും സാധാരണയായി ചൊവ്വയുടെ കണ്ണ് എന്ന് വിളിക്കാറുണ്ട്.ഇതിനു കാരണം, സോളിസ് ലാക്കസിനു ചുറ്റും കാണാൻ കഴിയുന്ന തൗമാസിയ എന്ന തെളിച്ചമുള്ള പ്രദേശം മനുഷ്യന്റെ കണ്ണിലെ വെള്ളയായും, സോളിസ് ലാക്കസ് കൃഷ്ണമണിയായും ഒരു മിഥ്യാ രൂപം കാണുന്നു.ചൊവ്വയിൽ മണൽ കാറ്റുകൾ രൂപപ്പെടുമ്പോൾ സോളിസ് ലാക്കസിന്റെ രൂപ ഖടനയിൽ മാറ്റമുണ്ടാകുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.ജ്യോതിശാസ്ത്രകാരനായ പെർസിവൽ ലൊവൽ വിശ്വസിച്ചിരുന്നത്, സോളിസ് ലാക്കസ് ചൂവ്വയുടെ തലസ്ഥാനമാണെന്നാണ്‌.ചൊവ്വയിൽ കാണപ്പെടുന്ന കനാലുകൾ ഈ ഭാഗത്ത്‌ കൂട്ടിമുട്ടുന്നതായി കണ്ടെത്തിയതിനാലാണ് അദ്ദേഹം ഇങ്ങനെ വിശ്വസിച്ചത്.

അവലംബം[തിരുത്തുക]

  • Beish, Jeffrey D. "Chapter 4 -- SURFACE FEATURES OF MARS". Observing the Planet Mars. ശേഖരിച്ചത് 2006-10-22.
"https://ml.wikipedia.org/w/index.php?title=സോളിസ്_ലാക്കസ്&oldid=2198727" എന്ന താളിൽനിന്ന് ശേഖരിച്ചത്