സോളിഡാരിറ്റി ക്ലിനിക്കൽ ട്രയൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോവിഡ് 19 രോഗത്തിനുള്ള ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നതിനായി അന്തർദേശീയ തലത്തിൽ ലോകാരോഗ്യസംഘടനയും അനുബന്ധസ്ഥാപനങ്ങളും സ്ഥാപിച്ചിരിക്കുന്ന ക്ലിനിക്കൽ ട്രയൽ (വൈദ്യ പരീക്ഷണം) ആണ് സോളി‍ഡാരിറ്റി. 30 ലധികം രാജ്യങ്ങളിലെ 500 ആശുപത്രികളിലെ 12000 രോഗികളെ ഉൾപ്പെടുത്തി നടത്തുന്ന ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നാണിത്. മരണനിരക്ക്, ശ്വാസോച്ഛ്വാസ പിന്തുണ, ആശുപത്രിവാസദൈർഘ്യം എന്നീ മൂന്നുകാര്യങ്ങളിൽ കോവിഡ് 19 മരുന്നുകളുടെ ഫലപ്രാപ്തി എത്രമാത്രമാണ് എന്ന് വിലയിരുത്തുകയാണ് ഈ പരീക്ഷണങ്ങളുടെ ലക്ഷ്യം. തുടർന്നുവരുന്ന അപകടാവസ്ഥകളിൽ മറ്റ് മരുന്നുകളും പരിശോധനാവിധേയമാക്കും.[1]

2020 ഒക്ടോബർ 15 ന് സോളിഡാരിറ്റി ഇടക്കാല ഫലം പ്രസിദ്ധീകരിച്ചു. റെംഡെസിവിർ, ഹൈഡ്രോക്സിക്ലോറോക്വിൻ, ലോപനാവിർ/റിട്ടോനാവിർ, ഇന്റർഫെറോൺ എന്നീ മരുന്നുകൾ ഈ പരിശോധനകളിൽ പ്രത്യേകഫലമുണ്ടാക്കിയില്ലെന്ന് വിലയിരുത്തി. വളരെയധികം ഗുരുതരമായ കോവിഡ് രോഗചികിത്സയിൽ കോർട്ടിക്കോസ്റ്റീറോയിഡുകൾ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. ""Solidarity" clinical trial for COVID-19 treatments". “Solidarity” clinical trial for COVID-19 treatments. Retrieved 11 May 2021.