സോറോബാൻ
ദൃശ്യരൂപം
[1] അങ്കഗണിതക്രിയകൾ ചെയ്യുവാനായി ജപ്പാനിൽ വികസിപ്പിച്ചെടുത്ത മണിച്ചട്ടത്തിന് സമാനമായ ഒരു ഉപകരണമാണ് സോറോബാൻ. പതിനാലാം നൂറ്റാണ്ടിൽ ജപ്പാനിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ട സുവാൻപാൻ എന്ന പുരാതന ചൈനീസ് ഗണിതോപകരണത്തിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്. ഇലക്ട്രോണിക് കാൽക്കുലേറ്ററുകളുടെ വ്യാപനം ഉണ്ടായിരുന്നിട്ടും സുവാൻപാൻ പോലെ സോറോബാനും ഇന്നും ഉപയോഗിക്കുന്നു. [2] [3]