സോറിൻ ഒ.എസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോറിൻ ഒ.എസ്
Zorin OS Logo
Desktop of main version
സോറിൻ ഒ.എസ് 15 ഡെസ്ക്ടോപ്പ്
നിർമ്മാതാവ്Zorin Group
പ്രോഗ്രാമിങ് ചെയ്തത് C, C++, Python, D
ഒ.എസ്. കുടുംബംLinux
തൽസ്ഥിതി:Current
സോഴ്സ് മാതൃകOpen-source, some proprietary drivers
പ്രാരംഭ പൂർണ്ണരൂപം2009
നൂതന പൂർണ്ണരൂപംOS 15.2[1] / 5 മാർച്ച് 2020; 4 വർഷങ്ങൾക്ക് മുമ്പ് (2020-03-05)
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
Personal computers
ലഭ്യമായ ഭാഷ(കൾ)More than 50 languages by LoCos
പുതുക്കുന്ന രീതിSoftware Updater
പാക്കേജ് മാനേജർAPT, dpkg, Snappy, flatpak
സപ്പോർട്ട് പ്ലാറ്റ്ഫോംx86_64, i686[2]
കേർണൽ തരംMonolithic
UserlandGNU
യൂസർ ഇന്റർഫേസ്'GNOME
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Free software licenses
(mainly GPL)
വെബ് സൈറ്റ്zorinos.com

സോറിൻ ഒ.എസ് ഒരു ലിനക്സ് വിതരണമാണ്. ലിനക്സ് അധിഷ്ഠിത കമ്പ്യൂട്ടർ സംവിധാനം ആദ്യമായി ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്ത ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമായാണ് ഇത് വിപണനം ചെയ്യുന്നത്. മൈക്രോസോഫ്റ്റ് വിൻഡോസ് അല്ലെങ്കിൽ മാക് ഒഎസിനെ അനുകരിക്കുന്നരീതിയിൽ സോറിൻ ഒ.എസിന്റെ ഇന്റർഫേസ് മാറ്റാൻ ഉപയോക്താക്കൾക്ക് കഴിയും.[3][2][4] ലിനക്സിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളിൽ വിൻഡോസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ പ്രാപ്തമാക്കുന്ന വൈൻ, പ്ലേഓൺലിനക്സ് എന്നീ സോഫ്റ്റ്‌വെയറുകൾ സോറിൻ ഒ.എസിൽ ലഭ്യമാണ്.[5] ഇത് വിൻഡോസിൽ നിന്നും ലിനക്സിലേക്കുള്ള സുഗമമായ പരിവർത്തനത്തിനും  ഗെയിമിംഗിനും ഉപയോക്താക്കളെ അനുവദിക്കുന്നു. സോറിൻ ഒ.എസിന്റെ വ്യത്യസ്ത പതിപ്പുകൾ ലഭ്യമാണ്, ഏറ്റവും മുന്തിയ "അൾട്ടിമേറ്റ്" പതിപ്പ് വിൽപ്പനക്കുള്ളതാണ്. [6]

സോറിൻ ഒ.എസ് 15.2 അൾട്ടിമേറ്റ്, സോറിൻ ഒ.എസ് 15.2 കോർ, സോറിൻ ഒ.എസ് 15.2 ലൈറ്റ്, സോറിൻ ഒ.എസ് 15.2 എഡ്യൂക്കേഷൻ  എന്നിവയാണ് ഇതിന്റെ നിലവിലെ പതിപ്പുകൾ. പുതിയ പതിപ്പുകൾ ഉബുണ്ടു അടിസ്ഥാനമാക്കിയുള്ള ലിനക്സ് കേർണലും ഗ്നോം അല്ലെങ്കിൽ എക്സ്എഫ്സിഇ ഇന്റർഫേസും ആണ് ഉപയോഗിക്കുന്നത്.[7]

സവിശേഷതകൾ[തിരുത്തുക]

ഉബുണ്ടുവിന്റെ അടിത്തറയിൽ ഉപയോക്തൃ-സൗഹൃദപരമായ ഒരു ലിനക്സ് വിതരണം ആണ് സോറിൻ ഒ.എസ് ലക്ഷ്യമിടുന്നത്.

ഇൻസ്റ്റലേഷൻ മുതൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ എല്ലാ ഘടകങ്ങളും പൂർണ്ണമായും ഗ്രാഫിക് യൂസർ ഇന്റർഫേസ് അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. സ്ഥിരതയ്ക്കും സുരക്ഷയ്ക്കുമായി പ്രധാന ഉബുണ്ടു സിസ്റ്റത്തിന്റെ ദീർഘകാല റിലീസുകൾ ആണ് സോറിൻ ഒ.എസ് പിന്തുടരുന്നത്. ഉബുണ്ടുവിന്റെ സോഫ്റ്റ്‌വെയർ റെപ്പോസിറ്ററി കൂടാതെ സോറിൻ ഒ.എസിന് അതിന്റേതായ റെപ്പോസിറ്ററിയും ഉണ്ട്.

ചരിത്രം[തിരുത്തുക]

2009 ജൂലൈ 1-ന് ആണ് സോറിൻ ഒ.എസ് ആദ്യമായി പുറത്തിറങ്ങിയത്. ഒരു ക്ലീൻ ഇൻസ്റ്റാൾ ആവശ്യമായി വരുന്ന സോറിൻ ഒ.എസിന്റെ അവസാന പതിപ്പായിരുന്നു 12.x സീരീസ്, 12.4 പതിപ്പ് മുതൽ സിസ്റ്റം അപ്ഡേറ്റ് മാനേജർ വഴി പുതിയ പതിപ്പിലേക്ക് മാറാനുള്ള അവസരം ലഭ്യമാണ്.

പതിപ്പ് ചരിത്രം[തിരുത്തുക]

Version Date Features/Notes Ref(s)
Old version, no longer supported: Zorin OS 1.0 1 July 2009 Initial release [8]
Old version, no longer supported: Zorin OS Limited Edition '09 7 December 2009
Old version, no longer supported: Zorin OS 2 1 January 2010 5 different varieties: Core, Gaming, Multimedia, Educational, Ultimate
Old version, no longer supported: Zorin OS 3 10 June 2010 Zorin OS Look Changer added, installation slideshow tutorial
Old version, no longer supported: Zorin OS 4 22 December 2010 Improved file manager, performance improvements
Old version, no longer supported: Zorin OS 5 6 June 2011 Core and Ultimate available; new theme, updated software, Zorin-specific program improvements
Old version, no longer supported: Zorin OS 5.1 23 August 2011 Updated Linux Kernel, aesthetic updates
Old version, no longer supported: Zorin OS 6 18 June 2012 Core and Ultimate available; new desktop environment, "Zorin Look Changer"
Old version, no longer supported: Zorin OS 6.1 8 November 2012 Updated kernel & software, security updates
Old version, no longer supported: Zorin OS 6.2 27 February 2013 "Zorin Menu" update, stability improvements
Old version, no longer supported: Zorin OS 6.3 14 May 2013 Updated kernel
Old version, no longer supported: Zorin OS 7 10 June 2013 Core and Ultimate available; updated software, Linux kernel 3.8, design overhaul
Old version, no longer supported: Zorin OS 6.4 28 August 2013 Updated kernel and software
Old version, no longer supported: Zorin OS 8 27 January 2014 Core and Ultimate available; updated software, UI improvements, Zorin theme changer[9]
Old version, no longer supported: Zorin OS 9 15 July 2014 Core and Ultimate available; stability improvements, Firefox support, more themes
Old version, no longer supported: Zorin OS 10 1 August 2015 Default application refresh, performance & security improvements
Old version, no longer supported: Zorin OS 11 3 February 2016 Core and Ultimate available; new default applications, desktop user experience overhaul
Old version, no longer supported: Zorin OS 12 18 November 2016 New Zorin Desktop, activities overview, search revamp[10]
Old version, no longer supported: Zorin OS 12.1 27 February 2017 Bug fixes, new desktop features, performance improvements
Old version, no longer supported: Zorin OS 12.2 8 September 2017 Desktop refinements, performance and stability improvements
Old version, no longer supported: Zorin OS 12.3 16 March 2018 Wine compatibility built-in, Direct3D 10 & 11 support[11]
Old version, no longer supported: Zorin OS 12.4 13 September 2018 Linux kernel 4.15, performance improvements, software update process streamlining[12]
Current stable version: Zorin OS 15 05 June 2019 Performance improvements, Zorin Connect (Android sync notifications), New desktop theme, Touch Layout functions, Flatpak support, New System font[1]

സുരക്ഷ[തിരുത്തുക]

എളുപ്പം ക്രമീകരിക്കാവുന്ന ഒരു ഫയർവാൾ സംവിധാനം സോറിൻ ഒ.എസ് നൽകുന്നു.

പ്രതികരണം[തിരുത്തുക]

സോറിൻ ഒഎസിന്റെ പരിചിതമായ ലേ ഔട്ട്, പ്രവർത്തനം, ഇൻസ്റ്റാളേഷൻ പ്രക്രിയ എന്നിവ പ്രശംസ പിടിച്ചുപറ്റി. [13] [14] [15]

അവലംബം[തിരുത്തുക]

  1. 1.0 1.1 Zorin OS (5 March 2020). "Zorin OS 15.2 is here". Zorin Group.
  2. 2.0 2.1 "Zorin OS". DistroWatch.com (in English). 2018-08-28. Retrieved 25 October 2018.{{cite web}}: CS1 maint: unrecognized language (link)
  3. "Zorin OS-Home". Zorin OS. Retrieved 19 March 2016. Zorin OS is a multi-functional operating system designed specifically for newcomers to Linux. It's based on Ubuntu Linux....The Look Changer lets you change your desktop to look and act like either Windows 7, XP, 2000, Ubuntu Unity, Mac OS X or GNOME 2 for ultimate ease of use.
  4. Speed, Richard (14 August 2018). "Linux 4.18 arrives fashionably late while Zorin OS shines up its Windows". The Register (in English). Situation Publishing. Retrieved 27 October 2018.{{cite web}}: CS1 maint: unrecognized language (link)
  5. "Zorin OS: Install Apps". Zorin OS (in ഇംഗ്ലീഷ്). Retrieved 2020-02-05.
  6. Phillip, Watt (2015-08-29). Pro Freeware and Open Source Solutions for Business. Apress. p. 218. ISBN 9781484211304.
  7. Johnston, Mike (5 December 2016). "Zorin OS 12 Review" (in English). CMS Critic. Retrieved 27 October 2018.{{cite web}}: CS1 maint: unrecognized language (link)
  8. "Zorin news releases". DistroWatch.com. Unsigned Integer Limited. Retrieved 27 October 2018.
  9. Zorin OS (27 January 2014). "Zorin OS 8 Core and Ultimate are here" (in English). Zorin Group. Retrieved 27 October 2018.{{cite web}}: CS1 maint: unrecognized language (link)
  10. Zorin OS (18 November 2016). "Zorin OS 12 Core and Ultimate Are Here: Our Biggest Release Ever" (in English). Zorin Group. Retrieved 27 October 2018.{{cite web}}: CS1 maint: unrecognized language (link)
  11. Zorin OS (15 March 2018). "Zorin OS 12.3 Released – A Stronger, More Versatile System" (in English). Zorin Group. Retrieved 27 October 2018.{{cite web}}: CS1 maint: unrecognized language (link)
  12. Zorin OS (13 August 2018). "Zorin OS 12.4 Released – More Secure and Compatible than Ever Before" (in English). Zorin Group. Retrieved 27 October 2018.{{cite web}}: CS1 maint: unrecognized language (link)
  13. Bidwell, Jonni (22 February 2017). "Zorin OS 12 Core". TechRadar (in English). Future plc. Retrieved 27 October 2018.{{cite web}}: CS1 maint: unrecognized language (link)
  14. "Zorin OS 12 Review: LinuxAndUbuntu Distro Review Of The Week". LinuxAndUbuntu (in English). 2 November 2017. Retrieved 27 October 2018.{{cite web}}: CS1 maint: unrecognized language (link)
  15. Fagioli, Brian (14 August 2018). "Zorin OS 12.4 Linux distribution is here – switch from Microsoft Windows 10 now!". betanews (in English). BetaNews, Inc. Retrieved 27 October 2018.{{cite web}}: CS1 maint: unrecognized language (link)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോറിൻ_ഒ.എസ്&oldid=3534856" എന്ന താളിൽനിന്ന് ശേഖരിച്ചത്