സോമേശ്വരം മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സോമേശ്വരം മഹാദേവക്ഷേത്രം
സോമേശ്വരം മഹാദേവക്ഷേത്രം
സോമേശ്വരം മഹാദേവക്ഷേത്രം
സോമേശ്വരം മഹാദേവക്ഷേത്രം is located in Kerala
സോമേശ്വരം മഹാദേവക്ഷേത്രം
സോമേശ്വരം മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°35′59″N 76°2′9″E / 10.59972°N 76.03583°E / 10.59972; 76.03583
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തൃശ്ശൂർ
പ്രദേശം:പാമ്പാടി
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::പരമശിവൻ
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി

തൃശ്ശൂർ ജില്ലയിലെ പാമ്പാടി ദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് സോമേശ്വരം മഹാദേവക്ഷേത്രം. തിരുവില്വാമല ഗ്രാമത്തിനടുത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.[1] ഗ്രാമത്തിലൂടെ പുണ്യനദിയായ നിള (ഭാരതപ്പുഴ) ഒഴുകുന്നു. പ്രശാന്ത സുന്ദരമായ ക്ഷേത്രം രൗദ്രതയേറിയ ശിവ പ്രതിഷ്ഠയാൽ ശോഭനമാകുന്നു. ദേവന്റെ രൗദ്രതയ്ക്ക് ശമനമേകാൻ ക്ഷേത്രേശനു ദർശനം കൊടുത്തുകൊണ്ട് മുൻപിലൂടെ ഭാരതപ്പുഴ ഒഴുകുന്നു. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രം നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. [2]

ഐതിഹ്യം[തിരുത്തുക]

കുരുക്ഷേത്രയുദ്ധത്തിനുശേഷം പഞ്ചപാണ്ഡവർ തങ്ങളുടെ പൂർവ്വികർക്കും യുദ്ധത്തിൽ മരിച്ച ബന്ധുക്കൾക്കും ശ്രാദ്ധം ഊട്ടാനായി തിരുവില്വാമലയിലെത്തി. അവർ വില്വാദ്രിനാഥനെ തൊഴുത് പുനർജ്ജനി ഗുഹ നൂഴുകയും മൂന്ന് ക്ഷേത്രങ്ങളിൽ പ്രതിഷ്ഠാകർമ്മങ്ങൾ നിർവ്വഹിയ്ക്കുകയും ചെയ്തു. അവയിലൊന്നാണ് സോമേശ്വരം മഹാദേവക്ഷേത്രം. ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം, കോതക്കുറുശ്ശി ശിവക്ഷേത്രം എന്നിവയായിരുന്നു മറ്റ് രണ്ടെണ്ണം. അതിൽ യുധിഷ്ഠിരൻ പ്രതിഷ്ഠിച്ചതാണ് സോമേശ്വരം മഹാദേവക്ഷേത്രം.

ചരിത്രം[തിരുത്തുക]

ക്ഷേത്രരൂപകല്പന[തിരുത്തുക]

പരമ്പരാഗത കേരളാശൈലിയിൽ നിർമ്മിച്ചതാണ് സോമേശ്വരം ക്ഷേത്രം. പ്രകൃതിരമണീയമായ ഭരതപ്പുഴയുടെ ദക്ഷിണഭാഗത്തായി ക്ഷേത്രം നിലകൊള്ളുന്നു.

ശ്രീകോവിൽ[തിരുത്തുക]

ഇടത്തരം വലിപ്പമേറിയ നാലമ്പലത്തിനുള്ളിൽ മനോഹരമായ വട്ടശ്രീകോവിൽ. കിഴക്ക് ദർശനമായി രൗദ്രതയേറിയ ഭാവസങ്കല്പത്തിൽ സോമേശ്വരത്തപ്പൻ കുടികൊള്ളുന്നു. തേവരുടെ ദൃഷ്ടി ഭാരതപ്പുഴയിലേക്ക് വരത്തക്ക വണ്ണമാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.

നാലമ്പലം[തിരുത്തുക]

വെട്ടുകല്ലിൽ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം തനതു കേരളാ ശൈലിയിൽ നിലകൊള്ളുന്നു. നാലമ്പല ചുമരുകൾ സിമന്റുകൊണ്ട് തേച്ചിട്ടുണ്ട്, കൂടാതെ മുകൾ ഭാഗം ഓട് കൊണ്ടു മറച്ചിരിക്കുന്നു. നാലമ്പലത്തിന്റെ കിഴക്കു-തെക്കുവശത്തായി തിടപ്പള്ളി സ്ഥിതിചെയ്യുന്നു. നാലമ്പലത്തിനകത്ത് ശ്രീകോവിലിന്റെ കിഴക്കു വശത്തായി നമസ്കാര മണ്ഡപവും നിർമ്മിച്ചിട്ടുണ്ട്. നാലമ്പലത്തിന്റെ ചുമരുകൾ ധാരാളം പുരാണേതിഹാസ ചിത്രങ്ങളാൽ സമ്പന്നമാണ്.

പൂജാവിധികളും, ആഘോഷങ്ങളും[തിരുത്തുക]

നിത്യപൂജകൾ[തിരുത്തുക]

തൃകാല പൂജാവിധിയാണ് സോമേശ്വരത്ത് പടിത്തരമായുള്ളത്.

  • ഉഷഃ പൂജ
  • ഉച്ച പൂജ
  • അത്താഴ പൂജ

വിശേഷങ്ങൾ[തിരുത്തുക]

ഉപദേവന്മാർ[തിരുത്തുക]

ഗണപതി, അയ്യപ്പൻ, നാഗങ്ങൾ, രക്ഷസ്സ്, വിഷ്ണു എന്നിവരാണ് ഉപദേവതകൾ.

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. തിരുവില്വാമല ഗ്രാമം
  2. കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ