സോഫ്റ്റ്‌വെയർ ക്രാക്കിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സോഫ്റ്റ്വെയർ ക്രാക്കിംഗ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സോഫ്റ്റ്‌വെയറുകളുടെ പകർപ്പവകാശത്തെ ഹനിക്കുന്ന തരത്തിൽ സോഫ്റ്റ്‌വെയറിനെ മാറ്റുന്ന പ്രക്രിയയാണ് സോഫ്റ്റ്‌വേർ ക്രാക്കിംഗ്. സോഫ്റ്റ്വെയറുകളുടെ കോപ്പി പ്രൊട്ടക്ഷൻ നീക്കുക, സോഫ്റ്റ്‌വെയറുകളുടെ ഡെമോ പതിപ്പുകൾ അനധികൃതമായി പൂർണ്ണ പതിപ്പുകളായി മാറ്റുക, അനധികൃതമായി മറ്റു സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് സീരിയൽ നമ്പർ നിർമ്മിക്കുക, തുടങ്ങിയ നിരവധി പ്രവൃത്തികളെ സോഫ്റ്റ്‌വേർ ക്രാക്കിങ്ങ് എന്നു വിളിക്കാം. എല്ലാ വികസിത രാജ്യങ്ങളിലും സോഫ്റ്റ്‌വേർ ക്രാക്കിങ്ങ് നിയമവിരുദ്ധമായ ഒരു പ്രവൃത്തിയാണ്. സോഫ്റ്റ്‌വെയർ ക്രാക്കിംഗ് തടയാനായി ധാരാളം നിയമങ്ങൾ ഇന്ന് നിലവിലുണ്ട്.

ചരിത്രം[തിരുത്തുക]

സോഫ്റ്റ്‌വെയറിന്റെ പകർപ്പെടുക്കൽ തടയുന്ന രീതിയിൽ (Copy Protection) അവതരിപ്പിച്ച ആദ്യ സോഫ്റ്റ്‌വെയറുകൾ ആപ്പിൾ II (Apple II), അറ്റാരി 800 (Atari 800), കോമൊഡോർ 64 (Commodore 64) എന്നിവയായിരുന്നു.