സോഫി അഡ്‌ലർസ്പാരെ
സോഫി അഡ്‌ലർസ്പാരെ | |
---|---|
ജനനം | കരിൻ സോഫി ലീജോൺഹുഫ്‌വുഡ് 6 July 1823 |
മരണം | 27. June 1895 Ström, near Södertälje | (aged 71)
മറ്റ് പേരുകൾ | എസെൽഡെ |
തൊഴിൽ | പ്രസാധക, എഡിറ്റർ, എഴുത്തുകാരി |
അറിയപ്പെടുന്നത് | സ്ത്രീകളുടെ അവകാശ പ്രവർത്തക.ഫ്രെഡ്രിക്ക ബ്രെമർ അസോസിയേഷൻ (ഫ്രെഡ്രിക്ക-ബ്രെമർ-ഫോർബുണ്ടറ്റ്) സ്ഥാപിച്ചു. സ്വീഡനിലെ ഏറ്റവും പഴയ വനിതാ അവകാശ സംഘടന (1884). |
ജീവിതപങ്കാളി(കൾ) | ആക്സൽ അഡ്‌ലർസ്പാരെ |
പുരസ്കാരങ്ങൾ | Illis quorum meruere labores |
പത്തൊൻപതാം നൂറ്റാണ്ടിലെ സ്വീഡനിലെ വനിതാ അവകാശ പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളായിരുന്നു കരിൻ സോഫി അഡ്‌ലർസ്പാരെ née ലീജോൺഹുഫ്‌വുഡ് (6 ജൂലൈ 1823 - 27 ജൂൺ 1895)[1]1859-85 ൽ സ്കാൻഡിനേവിയയിലെ ഹോം റിവ്യൂ (ടിഡ്‌സ്ക്രിഫ്റ്റ് ഫോർ ഹെമ്മെറ്റ്) ലെ ആദ്യത്തെ വനിതാ മാസികയുടെ സ്ഥാപകയും പത്രാധിപരായിരുന്നു അവർ. 1874-87 ൽ ഫ്രണ്ട്സ് ഓഫ് ഹാൻഡിക്രാഫ്റ്റിന്റെ (ഹാൻഡർബെറ്റ്സ് വന്നർ) സഹസ്ഥാപകയും 1884 ൽ ഫ്രെഡ്രിക്ക ബ്രെമർ അസോസിയേഷന്റെ (ഫ്രെഡ്രിക്ക-ബ്രെമർ-ഫോർബുണ്ടറ്റ്) സ്ഥാപകയും 1885 ൽ സ്വീഡനിൽ ഒരു സ്റ്റേറ്റ് കമ്മിറ്റിയിൽ അംഗമായ ആദ്യ രണ്ട് സ്ത്രീകളിൽ ഒരാളുമായിരുന്നു. എസെൽഡെ എന്ന തൂലികാനാമത്തിലും അവർ അറിയപ്പെടുന്നു.
ജീവിതരേഖ
[തിരുത്തുക]ലെഫ്റ്റനന്റ് കേണൽ ബാരൺ എറിക് ഗബ്രിയേൽ നട്ട്സൺ ലീജോൺഹുഫ്‌വുഡിന്റെയും സോഫി എമെറൻഷ്യ ഹോപ്പൻസ്റ്റെഡിന്റെയും മകളായിരുന്നു സോഫി അഡ്‌ലർസ്പാരെ. വീട്ടിൽ സ്വകാര്യമായി വിദ്യാഭ്യാസം നേടിയ അവർ രണ്ടുവർഷം സ്റ്റോക്ക്ഹോമിലെ ഫാഷനബിൾ ജുർസ്ട്രോം പെൻഷൻ (Bjurstrkamska pensionen) ഫിനിഷിംഗ് സ്കൂളിൽ ചെലവഴിച്ചു.[1]1869-ൽ അവർ പ്രഭുവും കമാൻഡറുമായ ആക്സൽ അഡ്‌ലർസ്പാരെയെ (1812–1879) വിവാഹം കഴിച്ചതിലൂടെ അദ്ദേഹത്തിന്റെ അഞ്ച് മക്കളുടെ രണ്ടാനമ്മയായി. അവരുടെ സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങളെ ഭർത്താവ് പിന്തുണച്ചിരുന്നു. [1]
ഫെമിനിസ്റ്റ് എഴുത്തുകാരിയായ ഫ്രെഡ്രിക്ക ബ്രെമറിന്റെ ആരാധകയായിരുന്നു സോഫി അഡ്‌ലർസ്പാരെ. റോസാലി റൂസുമായുള്ള സൗഹൃദത്തിലൂടെ ഫെമിനിസ്റ്റ് പ്രശ്‌നങ്ങളിൽ ഏർപ്പെട്ടു. 1857-ൽ അമേരിക്കയിൽ വർഷങ്ങളോളം ചെലവഴിച്ചശേഷം സ്ത്രീകളുടെ അവകാശങ്ങളിൽ പ്രവർത്തിക്കാൻ സ്വീഡനിലേക്ക് മടങ്ങി.[1]ഈ സമയത്ത്, സ്വീഡനിൽ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് ഒരു പൊതുചർച്ച നടന്നു, ഫ്രെഡ്രിക്ക ബ്രെമറുടെ 1856-ലെ ഹെർത്ത എന്ന നോവൽ ഇത് പ്രചോദിപ്പിച്ചു. അവിവാഹിതരായ സ്ത്രീകൾക്ക് വേണ്ടിയുള്ള രക്ഷാകർതൃത്വം നിർത്തലാക്കുകയും സ്ത്രീകൾക്ക് നിയമപരമായ ഭൂരിപക്ഷം (1858–63) നൽകുകയും ചെയ്തു. സ്ത്രീകൾക്കായി ആദ്യത്തെ സംസ്ഥാന സ്കൂൾ റോയൽ അഡ്വാൻസ്ഡ് ഫീമെയ്ൽ ടീച്ചേഴ്സ് സെമിനാരി (ഹെഗ്രെ ലോറിനിനെസെമിനാരിയറ്റ്) 1861 ൽ സ്ഥാപിച്ചു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 Sigrid Leijonhufvud. "K Sophie Adlersparre (f. Leijonhuvud)". Svenskt biografiskt lexikon. Retrieved 2015-06-16.
- Lilla Focus Uppslagsbok [Little Focus Encyclopedia] (in Swedish). Focus Uppslagsböcker AB. 1979.
{{cite book}}
: CS1 maint: unrecognized language (link) - "Sophie Adlersparre". Göteborgs universitetsbibliotek (in Swedish). 2012-09-01.
{{cite web}}
: CS1 maint: unrecognized language (link) - Sigrid Leijonhufvud (1910). Victoria Benedictsson, Ernst Ahlgren och Esselde : en brefväxling (in Swedish). Stockholm.
{{cite book}}
: CS1 maint: location missing publisher (link) CS1 maint: unrecognized language (link) - Sigrid Leijonhufvud (1922–23). Sophie Adlersparre 1–2.
- U. Manns, Den sanna frigörelsen: Fredrika-Bremer-förbundet 1884–1921 (1997)
- Anna Nordenstam (2001). Begynnelser: Litteraturforskningens pionjärkvinnor 1850–1930.
- Barbro Hedwall (2011). Susanna Eriksson Lundqvist (ed.). Vår rättmätiga plats. Om kvinnornas kamp för rösträtt [Our Rightful Place. About women's struggle for suffrage] (in Swedish). Förlag Bonnier. ISBN 978-91-7424-119-8.
{{cite book}}
: CS1 maint: unrecognized language (link)