സോഫിയുടെ ലോകം
കർത്താവ് | Jostein Gaarder |
---|---|
യഥാർത്ഥ പേര് | Sofies verden |
രാജ്യം | Norway |
ഭാഷ | Norwegian |
സാഹിത്യവിഭാഗം | Philosophical novel |
പ്രസാധകർ | Berkley Books, Farrar, Straus and Giroux (original hardcover), MacMillan (audio) |
പ്രസിദ്ധീകരിച്ച തിയതി | 1991 |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 1995 |
മാധ്യമം | Print (hardcover & paperback) and audiobook (English, unabridged CD & download) |
ഏടുകൾ | 518 pp |
ISBN | ISBN 82-03-16841-8 , ISBN 978-1-85799-291-5 , ISBN 978-1-4272-0087-7, ISBN 978-1-4272-0086-0 |
OCLC | 246845141 |
LC Class | MLCM 92/06829 (P) |
നോർവീജിയൻ എഴുത്തുകാരനായ ജോസ്റ്റൈൻ ഗോഡറിന്റെ പ്രശസ്തകൃതിയാണ് സോഫീസ് വേൾഡ്.വിവർത്തനത്തിനുള്ള കേന്ദ്രസാഹിത്ത്യ അക്കാദമി ജേതാവ് കൂടെയായ കെ.ബി. പ്രസന്നകുമാർ ഈ കൃതി സോഫിയുടെ ലോകം എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
1991ൽ നോർവീജിയൻ ഭാഷയിലാണ് ഗാർഡർ സോഫിയുടെ ലോകം എഴുതുന്നത്. വൈകാതെ നോർവെയിൽ വൻ ജനപ്രീതി നേടിയ പുസ്തകം പിന്നീട് 53ഓളം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 35ലക്ഷത്തോളം കോപ്പികൾ ഇതുവരെ വിറ്റഴിക്കപ്പെട്ടു.നോർവെയ്ക്കു പുറത്ത് ഒരു നോർവീജിയൻ ഗ്രന്ന്ഥത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണിത് എന്ന് കരുതപ്പെടുന്നു.1995ലാണ് ആദ്യ ഇംഗ്ലീഷ് പരിഭാഷ പുറത്തുവന്നത്.
1994ൽ ഈ പുസ്തകത്തിന് ജെർമൻ യൂത്ത് ലിറ്ററേച്ചർ പുരസ്കാരം (Deutscher Jugendliteraturpreis) ലഭിച്ചു.സോഫീസ് വേൾഡ്നെ ആസ്പദമാക്കി സിനിമകളും കമ്പ്യൂട്ടർ ഗെയിമുകളും പുറത്തുവന്നിട്ടുണ്ട്.[1]
കഥാസാരം
[തിരുത്തുക]14 വയസ്സുകാരിയായ സോഫി അമുണ്ട്സൻ നോർവെയിലെ ഒരു ഗ്രാമത്തിലാണ് താമസിക്കുന്നത്.അവളുടേ അച്ഛൻ ഒരു പെട്രോളിയം ടാങ്കറിലെ ക്യാപ്റ്റന്നാണ്. അദ്ദേഹം മിക്കപ്പോഴും വിദേശത്തായിരിക്കും.സോഫിയുടെ വീട്ടിൽ അമ്മയും ഷേർഖാൻ എന്ന പൂച്ചയും പിന്നെ ഒരു സ്വർണമത്സ്യവും ഒരു ആമയും രണ്ട് തത്തകളുമുണ്ട്.
അങ്ങനെയിരിക്കെ സോഫിക്ക് രണ്ട് അജ്ഞാതസന്ദെശങ്ങൾ ലഭിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്.'ആരാണ് നീ?' , 'എവിടെ നിന്നാണ് ഇതെല്ലാം ഉണ്ടായത്?' എന്നതായിരുന്നു ആ സന്ദേശം.