ഉള്ളടക്കത്തിലേക്ക് പോവുക

സോന ഹെയ്ഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോന ഹെയ്ഡൻ
Sona Heiden
ജനനം (1979-06-01) 1 ജൂൺ 1979 (age 46) വയസ്സ്)
തൊഴിൽ(s)നടി, ചലച്ചിത്ര നിർമ്മാതാവ്
സജീവ കാലം2001–തുടരുന്നു

ഒരു തെന്നിന്ത്യൻ ചലച്ചിത്രനടിയാണ് സോന ഹെയ്ഡൻ. തമിഴ് ചലച്ചിത്രങ്ങളിലെ ഐറ്റം ഗാനങ്ങളിലൂടെയാണ് ഇവർ പ്രേക്ഷകശ്രദ്ധ നേടിയത്. 2002-ലെ മിസ് തമിഴ് നാടു സൗന്ദര്യമത്സരത്തിൽ വിജയിച്ചിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2008-ൽ പുറത്തിറങ്ങിയ കുസേലൻ എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. [1]

സ്വകാര്യ ജീവിതം

[തിരുത്തുക]

1979 ജൂൺ 1-ന് ചെന്നൈയിലാണ് സോന ഹെയ്ഡൻ ജനിച്ചത്. പോർച്ചുഗീസ്-ഫ്രഞ്ച് വംശജന്റെയും ശ്രീലങ്കൻ തമിഴ് വനിതയുടെയും പുത്രിയാണ്. ചെന്നൈയിലെ ലുസാരസ് റോഡ് കോൺവെന്റ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അണ്ണാമലൈ സർവ്വകലാശാലയിൽ നിന്നു കൊമേഴ്സ് ബിരുദം നേടി. അതിനുശേഷം മധുരൈ കാമരാജ് സർവ്വകലാശാലയിൽ ഫാഷൻ ഡിസൈനിങ് ഡിപ്ലോമ കോഴ്സിനു ചേർന്നു. സോനയ്ക്കു രണ്ടു സഹോദരിമാരുണ്ട്.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലെ നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സോനയ്ക്കു സ്വന്തമായി ഒരു ചലച്ചിത്ര നിർമ്മാണ കമ്പനിയുണ്ട്. സ്ത്രീകൾക്കു വേണ്ടിയുള്ള ഒരു വസ്ത്ര വ്യാപാര സ്ഥാപനവും ഇവരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നുണ്ട്.[2]

ചലച്ചിത്രങ്ങൾ

[തിരുത്തുക]

അഭിനയിച്ചവ

[തിരുത്തുക]
വർഷംസിനിമകഥാപാത്രംഭാഷകുറിപ്പുകൾ
2001പൂവെല്ലാം ഉൻ വാസംഅനിതതമിഴ്
ഷാജഹാൻതമിഴ്
2003വില്ലൻതെലുങ്ക്
വീടെതെലുങ്ക്അതിഥി വേഷം
2004ആന്ധ്രവാലതെലുങ്ക്
ആയുധംതെലുങ്ക്
2006ശിവപ്പതികാരംതമിഴ്അതിഥി വേഷം
2007കേൾവി കുറിദിവ്യതമിഴ്
മൃഗംതമിഴ്
2008രൗദ്രംസുഭദ്രമലയാളം
കുസേലൻസോനതമിഴ്
സ്വർണംആച്ചിപ്പെണ്ണ്മലയാളംഅതിഥി വേഷം
പാത്ത് പാത്ത്മോഹിനിതമിഴ്
പാർത്ഥൻ കണ്ട പരലോകംപൂങ്കൊടിമലയാളം
2009നം യജമാനര്കന്നഡ
നാരിമലയാളം
വേനൽ മരംമുത്തുലക്ഷ്മിമലയാളം
ഗുരു എൻ ആൾസുഗുണതമിഴ്
അഴകർ മാലൈതമിഴ്അതിഥി വേഷം
2011കോരേഷ്മ കോത്താരിതമിഴ്അതിഥി വേഷം
2012ഒമ്പതുള്ള ഗുരുകുമുദു ടീച്ചർതമിഴ്
കർമ്മയോദ്ധാമലയാളം
2013സൊക്കളിതമിഴ്
മിഴിസുശീലമലയാളം
വീരചോഴൻതമിഴ്
കഥയല്ലിത് ജീവിതംമലയാളം
2014യാമിരുക്ക ബയമേസോന ഹെയ്ഡനായി തന്നെ അഭിനയിച്ചുതമിഴ്
നിനവിൽ നിൻഡ്രവൾതമിഴ്
ആമയും മുയലുംപഞ്ചവർണംമലയാളം
2015അമർ അക്ബർ ആന്റണിഉഷമലയാളം
എല്ലാം ചേട്ടന്റെ ഇഷ്ടം പോലെവസുന്ധരമലയാളം
2016ജിതൻ 2തമിഴ്
ഒപ്പംസർദാർജിയുടെ ഭാര്യമലയാളം
Virumandikkum Sivanandikkumതമിഴ്
2017ബ്രഹ്മ.കോംതമിഴ്

നിർമ്മാണം

[തിരുത്തുക]
വർഷംസിനിമസംവിധായകൻകഥാപാത്രംകുറിപ്പുകൾ
2010കനിമൊഴി

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-03. Retrieved 2018-06-13.
  2. http://chennaionline.com/cityfeature/Trends/Jan09/01story77.aspx

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സോന_ഹെയ്ഡൻ&oldid=4550419" എന്ന താളിൽനിന്ന് ശേഖരിച്ചത്