സോനോമ, കാലിഫോർണിയ
സൊനോമ, കാലിഫോർണിയ | |
---|---|
![]() സൊനോമ സിറ്റി ഹാൾ (2016) | |
![]() Location in Sonoma County and California | |
Coordinates: 38°17′20″N 122°27′32″W / 38.28889°N 122.45889°WCoordinates: 38°17′20″N 122°27′32″W / 38.28889°N 122.45889°W[1] | |
Country | United States |
State | California |
County | Sonoma |
Incorporated | September 3, 1883[2] |
Government | |
• Mayor | Madolyn Agrimonti[3] |
• City Manager | Carol Giovanatto[4] |
വിസ്തീർണ്ണം | |
• City | 2.74 ച മൈ (7.11 കി.മീ.2) |
• ഭൂമി | 2.74 ച മൈ (7.11 കി.മീ.2) |
• ജലം | 0.00 ച മൈ (0.00 കി.മീ.2) 0% |
ഉയരം | 85 അടി (26 മീ) |
ജനസംഖ്യ | |
• City | 10,648 |
• കണക്ക് ({{{pop_est_as_of}}}) | 11,054 |
• ജനസാന്ദ്രത | 4,028.43/ച മൈ (1,555.62/കി.മീ.2) |
• മെട്രോപ്രദേശം | 4,83,878 |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 95476 |
Area code | 707 |
FIPS code | 06-72646 |
GNIS feature IDs | 277617, 2411929 |
വെബ്സൈറ്റ് | www |
കാലിഫോർണിയയിലെ വൈൻ കൺട്രിയിൽ സൊനോമ കൗണ്ടിയിലെ സൊനോമ താഴ്‍വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് സൊനോമ. ഇന്ന്, സൊനോമ താഴ്‍വരയിലെ എവിഎ ആപ്പല്ലേഷൻ മേഖലയിലുള്ള വൈൻ വ്യവസായത്തിന്റെ കേന്ദ്രമാണ് ഈ നഗരം. സോണോമ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അതിന്റെ മെക്സിക്കൻ കൊളോണിയൽ കാലഘട്ടത്തിലെ ചരിത്ര ശേഷിപ്പായ നഗരചത്വരത്തിന്റെ പേരിലും ഈ നഗരം അറിയപ്പെടുന്നു. 2010 ലെ സെൻസസ് പ്രകാരം സോനോമയിലെ ജനസംഖ്യ 10,648 ആയിരുന്നു, അതേസമയം നഗര ജനസംഖ്യ 32,678 ആയിരുന്നു.
ചരിത്രം[തിരുത്തുക]
ഉത്ഭവം[തിരുത്തുക]
ആദ്യത്തെ യൂറോപ്യൻ കുടിയേറ്റക്കാർ എത്തുന്നകാലത്ത് ഇന്നത്തെ സോനോറ നഗരം സ്ഥിതിചെയ്യുന്ന സ്ഥാനം വിജനമല്ലായിരുന്നു. കോസ്റ്റ് മിവോക്ക് വംശജർ അവകാശപ്പെട്ടിരുന്ന വടക്കുകിഴക്കൻ പ്രദേശങ്ങളുടെ കോണിനു സമീപവും വടക്കുപടിഞ്ഞാറായി തെക്കൻ പോമോ വംശജരും വടക്കുകിഴക്കായി വാപ്പോ വംശജരും സൂയിസൂൺസ്‍, പാറ്റ്‍വിൻ ജനങ്ങൾ കിഴക്കൻ ഭാഗത്തായും അധിവസിച്ചിരുന്ന പ്രദേശങ്ങളുടെ സമീപത്തായിരുന്നു ഇതിന്റെ സ്ഥാനം.
മിഷൻ കാലഘട്ടം[തിരുത്തുക]
മിഷൻ സാൻഫ്രാൻസിസ്കോ സോളാനോ, പ്യൂബ്ലോ ഓഫ് സൊനോമയുടെ മുൻഗാമിയായിരുന്നു. ഫ്രാൻസിസ്കൻ ശാസനയിലെ ഫാദർ ജോസ് അൽറ്റിമിറയാണ് 1823 ൽ സുവിശേഷ സംഘം രൂപവത്കരിച്ചത്. ഇത് അൾട്ടാ കാലിഫോർണിയയിൽ രൂപീകരിക്കപ്പെട്ട 21 ആമത്തേതും, ഏറ്റവും വടക്കുള്ളതും അവസാനത്തേതുമായ മതദൗത്യമായിരുന്നു. സ്പാനിഷ് സാമ്രാജ്യത്തിൽ നിന്ന് മെക്സിക്കോക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം അൾട്ട കാലിഫോർണിയയിൽ രൂപീകരിക്കപ്പെട്ടെ ഒരേയൊരു മതദൌത്യവും ഇതായിരുന്നു. 1833 ൽ മെക്സിക്കൻ കോൺഗ്രസ് അൾട്ടാ കാലിഫോർണിയയിലെ എല്ലാ മതദൗത്യങ്ങളും അടച്ചുപൂട്ടാൻ തീരുമാനിച്ചു. സ്പാനിഷ് മിഷണറിമാർ ഇടവക വികാരികൾക്കു വഴിമാറിക്കൊടുത്തു. സാൻ ഫ്രാൻസിസ്കോയിലെ നാഷണൽ പ്രെസിഡ്യോ കമ്പനിയുടെ (Compania de Presidio Nacional de San Francisco), കമാണ്ടറായിരുന്ന ലെഫ്റ്റനന്റ് മരിയാനോ ഗുഡലൂപ്പ് വല്ലെജോ മിഷൻ സാൻ ഫ്രാൻസിസ്കോ സൊളാനോയുടെ അടച്ചു പൂട്ടലിനു മേൽനോട്ടം വഹിക്കുവാനുള്ള കാര്യനിർവ്വാഹകനായി (comisionado) നിയമിക്കപ്പെട്ടു. ലെഫ്റ്റനന്റ് വല്ലെജോയെ കാര്യനിർവ്വാഹകനായി ഗവർണർ ജോസ് ഫിഗ്വേറോവാ പേരെടുത്തുപറഞ്ഞു നിയമിച്ചത്, മിഷനെ മതേതരവൽക്കരിക്കുന്നതിനായുള്ള ഒരു വലിയ പദ്ധതിയുടെ ഭാഗമായിരുന്നു.
അവലംബം[തിരുത്തുക]
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും നവംബർ 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 25, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Agrimonti
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "City Manager and City Clerk". ശേഖരിച്ചത് April 1, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
- ↑ "Sonoma". Geographic Names Information System. United States Geological Survey.
- ↑ "Sonoma (city) QuickFacts". United States Census Bureau. ശേഖരിച്ചത് April 12, 2015.
- ↑ "American FactFinder - Results". United States Census Bureau. ശേഖരിച്ചത് May 1, 2015.
- ↑ "City Council Overview". City of Sonoma. ശേഖരിച്ചത് January 24, 2015.