സോനാമാർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോനാമാർഗിലെ ട്രെക്കിംഗ്

ജമ്മു-കാശ്മീരിലെ ഗാന്ദർബൽ ജില്ലയിൽ ഉൾപ്പെടുന്ന ഒരു മലയോര വിനോദസഞ്ചാരകേന്ദ്രമാണ് സോനാമാർഗ്. ഇത് ശ്രീനഗരിൽ നിന്നും ഏകദേശം 80കി.മീ. വടക്കുകിഴക്ക് മാറി സമുദ്രനിരപ്പിൽ നിന്നും ശരാശരി 2800 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

കശ്മീർ താഴ്‌വരയിലെ ബൃഹത്തായ ഹിമാലയൻ ഹിമാനികളായ കൊൽഹോയ് ഹിമാനി, മച്ചോയ് ഹിമാനി എന്നിവയും 5,000 മീറ്ററിലധികം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഏതാനും കൊടുമുടികളായ സിർബാൽ പീക്ക്, കൊൽഹോയ് പീക്ക്, അമർനാഥ് പീക്ക്, മക്കോയ് പീക്ക് എന്നിവയും ഇതിന്റെ സമീപത്താണ് സ്ഥിതിചെയ്യുന്നത്.  ശ്രീനഗറിൽ നിന്ന് 87 കിലോമീറ്റർ വടക്കുകിഴക്കായി നല്ലാഹ് സിന്ധ് നദിയോരത്തെ ഒരു താഴ്വരയിലാണ് സോൻമാർഗ് സ്ഥിതി ചെയ്യുന്നത്. പ്രൗഢഗംഭീരമായ ഹിമാലയൻ കൊടുമുടികൾക്കിടയിൽ പതിഞ്ഞുകിടക്കുന്ന സ്ഥിതി ചെയ്യുന്ന ഇത് ഒരു ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമാണ്.[1] സമുദ്രനിരപ്പിൽ നിന്ന് 2800 മീറ്റർ ഉയരത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്.

ജനസംഖ്യാശാസ്‌ത്രം[തിരുത്തുക]

സോൺമാർഗിൽ ഒരു സ്ഥിരമായ ഒരു കുടിയേറ്റകേന്ദ്രമില്ല എന്നതുപോലെതന്നെ, കനത്ത മഞ്ഞുവീഴ്ചയും ഹിമപാതവും കാരണം ശൈത്യകാലത്ത് ഇവിടേയ്ക്കുള്ള പ്രവേശനം അസാദ്ധ്യവുമാണ്.  2011 ലെ ഇന്ത്യൻ സെൻസസ് പ്രകാരം വിനോദസഞ്ചാരികളെയും ടൂറിസം വ്യവസായത്തിൽ ഏർപ്പെടുന്നവരേയും ഒഴിവാക്കിയുള്ള ജനസംഖ്യ 392 ആയിരുന്നു. ഇതിൽ പുരുഷന്മാർ 51 ശതമാനവും സ്ത്രീകൾ 49 ശതമാനവുമാണ്. ഇവരെ കാലാനുസൃതമായുള്ള സോനാമാർഗിലെ സ്ഥിര താമസക്കാരായി ഗണിക്കുന്നു.

ചരിത്രം[തിരുത്തുക]

സോനാമാർഗ് ഒരു ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലമാണ്, അതുപോലെതന്നെ ജിൽഗിറ്റിനൊപ്പം കശ്മീരിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന പുരാതന സിൽക്ക് റോഡിലെ ഒരു കവാടംകൂടിയായിരുന്നു ഇത്. 15 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന സോജി ലാ പാസ് പാത ഗതാഗതത്തിനുള്ള ഏറ്റവും ഉയർന്ന ചുരങ്ങളിൽ ഒന്നാണ്. ഇത് ഇപ്പോഴും എൻ‌എച്ച് 1 ഡിയിലെ ലഡാക്കിന്റെ ബേസ് ക്യാമ്പും ലഡാക്കിന്റെ പ്രതിരോധത്തിനായി ഇന്ത്യൻ സൈന്യം തന്ത്രപരമായി പ്രധാന്യമുള്ളതായി കണക്കാക്കുന്നതുമാണ്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Sonmarg from Srinagar". kashmironline.net. Retrieved 2012-04-20.
"https://ml.wikipedia.org/w/index.php?title=സോനാമാർഗ്&oldid=3224388" എന്ന താളിൽനിന്ന് ശേഖരിച്ചത്