സോണ്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
CTD device, disassambled showing pressure housing, sensor cage, connectors, inside electronic with sensors for conductivity, temperature and pressure.
Side and top views with (grey) Niskin bottles and (blue) CTD-logger

സമുദ്രജലത്തിന്റെ വൈദ്യുതചാലകത, താപനില, സമുദ്രത്തിന്റെ ആഴം, ലീനവാതകങ്ങളുടെ ഗാഢത, ഹരിതകത്തിളക്കം (chlorophyll fluorescence) തുടങ്ങിയവ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് സോണ്ടെ അഥവാ സി.റ്റി.ഡി.(CTD).[1][2]. വിവിധ തരം സെൻസറുകൾ ഒരുമിച്ചു ചേർത്തു് നിസ്കിൻ കുപ്പികൾ അഥവാ നാൻസൻ കുപ്പികൾ എന്നറിയപ്പെടുന്ന പ്രത്യേകതരം കവചിതപേടകങ്ങളിൽ അടക്കം ചെയ്തു് ഒരു ശ്രേണിയായാണു് സോണ്ടെ രൂപപ്പെടുത്തുന്നതു്. നിശ്ചിത ആഴങ്ങളിൽ ഈ കുപ്പികൾ യന്ത്രസഹായത്തോടെയോ കായികമായോ സമയനിയന്ത്രിതമായോ തുറക്കുകയും അതതുമേഖലകളിലെ സമുദ്രജലത്തിന്റെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യുന്നു. ഇത്തരം സാമ്പിളുകൾ ഉടനെത്തന്നെയോ സമുദ്രനിരപ്പിനു മുകളിലെത്തിച്ചോ അവയിൽനിന്നും ആവശ്യമുള്ള ഭൗതികശാസ്ത്ര-ജീവശാസ്ത്രവിവരങ്ങൾ ശേഖരിക്കുന്നു. മറ്റു സാമുദ്രികനിരീക്ഷണോപകരണങ്ങളുടെ സെൻസറുകൾ പുനഃക്രമീകരിക്കാനും (calibrate) ഇത്തരം സോണ്ടേകൾ പ്രയോജനപ്പെടാറുണ്ടു്.

അവലംബം[തിരുത്തുക]

  1. "CTD (Sonde) Profiling Instruments". മൂലതാളിൽ നിന്നും 2011-10-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-03-30.
  2. "CTD Instrument and Water Sampler". Alfred-Wegener-Institute for Polar- and Marine Research. ശേഖരിച്ചത് 19 September 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോണ്ടെ&oldid=3621624" എന്ന താളിൽനിന്ന് ശേഖരിച്ചത്