സൊംബ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലാവിയിലെ തെക്കൻ മേഖലയിലെ 18 ജില്ലകളിൽ ഒന്നാണ്, സൊംബ ജില്ല (Zomba District). കിഴക്ക് മൊസാമ്പിക് റിപ്പബ്ലിക് ഉണ്ട്. മൊത്തം വിസ്തീർണ്ണം 2580 ച.കി.മീ ആണ്. മലാവിയുടെ വിസ്തീർണ്ണത്തിന്റെ 3% ആണിത്. ആസ്ഥാനം സൊംബ

ജില്ലയിലെ ജനസംഖ്യ 2008 ലെ കണക്കനുസരിച്ച് 583167 ആയിരുന്നു. ജനസന്ദ്രത ച.കി.മീ.ന് 230 ആളുകളാണ്. ജനസംഖ്യയുടെ പകുതിയിലധികവും (52.6%) 18 വയസ്സൊ അതിലും താഴെയൊ ആണ്. വാർഷിക ജനസംഖ്യ വർദ്ധന നിരക്ക് 2% ആയിരുന്നു. രണ്ടു പ്രധാന മതങ്ങൾ ക്രിസ്തു മതവും ഇസ്ലാം മതവും ആണ്.

കുറിപ്പുകൾ[തിരുത്തുക]

Coordinates: 15°10′S 35°30′E / 15.167°S 35.500°E / -15.167; 35.500

"https://ml.wikipedia.org/w/index.php?title=സൊംബ_ജില്ല&oldid=3101843" എന്ന താളിൽനിന്ന് ശേഖരിച്ചത്