സൈൻ അൽ ശറഫ് തലാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zein
സൈനും ഹുസൈൻ രാജാവും (ആറു വയസ്സുകാരനായിരുന്ന സമയത്ത്) 1941ൽ
Queen consort of Jordan
Tenure 20 July 1951 – 11 August 1952
ജീവിതപങ്കാളി King Talal
മക്കൾ
King Hussein
Prince Muhammad
Prince Hassan
Princess Basma
രാജവംശം Hashemite
പിതാവ് Sharif Jamal 'Ali bin Nasser
മാതാവ് Wijdan Shakir Pasha
മതം Islam

ജോർദാൻ രാജ്ഞിയും ജോർദാൻ രാജാവായിരുന്ന കിങ് തലാലിന്റെ ഭാര്യയുമായിരുന്നു സൈൻ അൽ ശറഫ് തലാൽ - Zein al-Sharaf Talal (2 August 1916 – 26 April 1994). ജോർദാൻ രാജാവായിരുന്ന കിങ് ഹുസൈന്റെ മാതാവുമാണ്‌ ഇവർ.

കുടുംബം[തിരുത്തുക]

1916 ഓഗസ്റ്റ് രണ്ടിന് ഈജിപ്റ്റിലെ അലക്‌സാണ്ട്രിയയിൽ ജനിച്ചു. ഹൗറാൻ ഗവർണറായിരുന്ന ശരീഫ് ജമാൽ ബിൻ നാസറിന്റെയും വിജ്ദാൻ ഹനീമിന്റെയും മകളാണ്. അവരുടെ പിതാവ് മക്കയിലെ ശരീഫ് ഹുസൈൻ ബിൻ അലിയുടെ അനന്തരവനും സൈൻ അൽ തലാലിന്റെ മാതാവ് സൈപ്രസ് ഗവർണറായിരുന്ന ശാക്കിർ പാഷയുടെ മകളും ഓട്ടോമൻ സാമ്രാജ്യത്തിലെ പ്രധാന രാജ്യതന്ത്രജ്ഞനായിരുന്ന കാമിൽ പാഷയുടെ അനന്തരവളുമായിരുന്നു.

വിവാഹം, മക്കൾ[തിരുത്തുക]

1934 നവംബർ 27ന് അക്കാലത്ത് രാജകുമാരനായിരുന്ന തന്റെ പിതൃ സഹോദരന്റെ മകനായ പ്രിൻസ് തലാൽ ബിൻ അബ്ദുള്ള വിവാഹം ചെയ്തു. ഇവർക്ക് നാല് ആൺ മക്കളും രണ്ടു പെൺകുട്ടികളും ജനിച്ചു. ആദ്യ മകൻ കിങ് ഹുസൈൻ 1935 നവംബർ 14ന് ജനിച്ചു - 1999 ഫെബ്രുവരി ഏഴിന് മരണം. രണ്ടാമത്തെ മകൾ അസ്മ 1937ൽ ജനിച്ചു. മൂന്നാമത്തെ കുട്ടി പ്രിൻസ് മുഹമ്മദ് 1940 ഒക്ടോബർ രണ്ടിന് ജനിച്ചു.

  • പ്രിൻസ് ഹസ്സൻ ( 1947 മാർച്ച് 20)
  • പ്രിൻസ് മുഹ്‌സിൻ
  • പ്രിൻസസ് ബസ്മ (1951 മെയ് 11)

ബഹുമതി[തിരുത്തുക]

ദേശീയ ബഹുമതികൾ[തിരുത്തുക]

വിദേശ ബഹുമതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Jordanian genealogy details
  2. "Senarai Penuh Penerima Darjah Kebesaran, Bintang dan Pingat Persekutuan Tahun 1965" (PDF). Archived from the original (PDF) on 2018-09-28. Retrieved 2017-07-06.
"https://ml.wikipedia.org/w/index.php?title=സൈൻ_അൽ_ശറഫ്_തലാൽ&oldid=3657860" എന്ന താളിൽനിന്ന് ശേഖരിച്ചത്