സൈലെപ്റ്റ ഡെറോഗേറ്റ
ദൃശ്യരൂപം
| സൈലെപ്റ്റ ഡെറോഗേറ്റ | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Superfamily: | Pyraloidea |
| Family: | |
| Subfamily: | Spilomelinae |
| Genus: | |
| Species: | S derogata |
| Binomial name | |
| Sylepta derogata | |
ഇലചുരുട്ടിപ്പുഴു
[തിരുത്തുക]ഇത് വെണ്ടയിലും പരുത്തിയിലും ചെമ്പരത്തിയിലും കാണപ്പെടുന്നു.
കീടത്തിന്റെ വളർച്ചാഘട്ടങ്ങൾ
[തിരുത്തുക]- മുട്ട: മിനുസമുള്ളതും, ഇളം വെള്ള നിറത്തിലുമാണ്.
- പുഴു: തിളങ്ങുന്ന പച്ചനിറത്തിലുള്ള പുഴുക്കളാണ്. പൂർണ വളർച്ച എത്തിയ പുഴുക്കൾക്ക് ഏതാണ്ട് 22 മുതൽ 30 മില്ലിമീറ്റർ നീളമുണ്ടാകും.
- പ്യൂപ്പ: ചുവപ്പ് കലർന്ന തവിട്ടുനിറത്തിൽ കാണപ്പെടുന്നു.
- അഡൽറ്റ്: പൂർണ വളർച്ചയെത്തിയ നിശാശലഭത്തിനു മഞ്ഞ നിറത്തിലുള്ള ചിറകുകളും അതിൽ തവിട്ടു നിറത്തിലുള്ള രേഖകളും കാണുന്നു.
ലക്ഷണങ്ങൾ:
[തിരുത്തുക]
പച്ച നിറത്തിലുള്ള പുഴുക്കൾ ഇല കോണാകൃതിയിൽ ചുരുട്ടി അതിനുള്ളിലിരുന്ന് ഇലയുടെ ഭാഗങ്ങൾ തിന്നുന്നു.
നിയന്ത്രണം:
[തിരുത്തുക]- ഇലച്ചുരുളുകൾ ശേഖരിച്ച് നശിപ്പിക്കുക.
- ബിവേറിയ ബാസ്സിയാന അടിസ്ഥാനമുള്ള ജൈവകീടനാശിനി 10ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചു കൊടുക്കുക.
- വേപ്പധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കുക.
