സൈറ ബാനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൈറ ബാനു
Saira Banu, Dilip Kumar at Esha Deol's wedding reception 01.jpg
സൈറ ബാനുവും (ഇടത്ത്) ഭർത്താവ് ദിലീപ് കുമാറും
തൊഴിൽഅഭിനേത്രി
സജീവ കാലം1960 - 80
ജീവിതപങ്കാളി(കൾ)ദിലീപ് കുമാർ (1966-ഇതുവരെ)

ബോളിവുഡ് ചലച്ചിത്രരംഗത്തെ 1960-80 കാലഘട്ടത്തിലെ ഒരു പ്രമുഖ നടിയായിരുന്നു സൈറ ബാനോ എന്നും അറിയപ്പെടുന്ന സൈറ ബാനു. (ഹിന്ദി: साइरा बानु, Urdu: سائرہ بانو), ജനനം: ഓഗസ്റ്റ് 23, 1944)

ജീവിതരേഖ[തിരുത്തുക]

1930-40 കളിൽ പ്രസിദ്ധ നടിയായിരുന്ന നസീം ബാനുവിന്റെ മകളാണ് സൈറ ബാനു.[1],

സിനിമ ജീവിതം[തിരുത്തുക]

സൈറ തന്റെ ആദ്യ ചിത്രം പ്രമുഖ നടനായ ഷമ്മി കപൂറിന്റെ കൂടെയാണ് അഭിനയിച്ചത്. 1961 ൽ പുറത്തിറങ്ങിയ ജംഗ്ലീ എന്ന ഈ ചിത്രം വളരെ വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആ വർഷത്തെ ഫിലിംഫെയർ അവാർഡും സൈറക്ക് ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിനു ശേഷം തുടർന്നുള്ള വർഷങ്ങളിൽ സൈറ ഒരു പാട് വിജയ ചിത്രങ്ങളിൽ അഭിനയിച്ചു. പ്രമുഖ നടനായ രാജേന്ദ്ര കുമാറുമായി നീണ്ട പ്രണയത്തിനു ശേഷം ഇവർ പിരിഞ്ഞതിനുശേഷം പ്രമുഖ നടനയാ ദിലീപ് കുമാറിനെ സൈറ 1966 ൽ വിവാഹം ചെയ്തു.

സ്വകാര്യ ജീവിതം[തിരുത്തുക]

1966,ൽ 22 വയസ്സുള്ള സൈറ 44 വയസ്സുള്ള ദിലീപ് കുമാ‍റിനെ വിവാഹം ചെയ്തു. വളരെയധികം വാർത്ത പ്രാധാന്യം നേടിയ ഈ വിവാഹം ഒരു വിജയ ബന്ധമായിരുന്നു. ഇവർക്ക് കുട്ടികളില്ല.

അവലംബം[തിരുത്തുക]

  1. Superstars of Hindi Cinema - Naseem Banu

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൈറ_ബാനു&oldid=3315544" എന്ന താളിൽനിന്ന് ശേഖരിച്ചത്