സൈറ്റോസിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈറ്റോസിൻ
Names
IUPAC name
4-aminopyrimidin-2(1H)-one
Other names
4-amino-1H-pyrimidine-2-one
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
ECHA InfoCard 100.000.681 വിക്കിഡാറ്റയിൽ തിരുത്തുക
KEGG
MeSH {{{value}}}
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
സാന്ദ്രത 1.55 g/cm3 (calculated)
ദ്രവണാങ്കം
അമ്ലത്വം (pKa) 4.45 (secondary), 12.2 (primary)[1]
-55.8·10−6 cm3/mol
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

അഡെനൈൻ, ഗുവാനൈൻ, തൈമിൻ (ആർ‌എൻ‌എയിലെ യുറാസിൽ ) എന്നിവയ്ക്കൊപ്പം ഡി‌എൻ‌എ, ആർ‌എൻ‌എ എന്നിവയിൽ കാണപ്പെടുന്ന നാല് പ്രധാന ഘടകങ്ങളിൽ ഒന്നാണ് സൈറ്റോസിൻ /ˈstəˌsn, -ˌzn, -ˌsɪn/ ) . ഇത് ഒരു പിരിമിഡിൻ ഡെറിവേറ്റീവ് ആണ്. പിരിമിഡിനിൻറെ ഹെറ്ററോസൈക്ലിക് ആരോമാറ്റിക് വലയത്തിലേക്ക് ഒരു അമിൻ ഗ്രൂപ്പും ഒരു കീറ്റോ ഗ്രൂപ്പും ഘടിപ്പിച്ചിരിക്കുന്നു. ഡി‌എൻ‌എയുടെ വാട്സൺ-ക്രിക്ക് മാതൃകയിൽ, ഗുവാനൈനുമായി മൂന്ന് ഹൈഡ്രജൻ ബോണ്ടുകൾ രൂപം കൊള്ളുന്നുണ്ട്.

ചരിത്രം[തിരുത്തുക]

1894 ൽ ആൽബ്രെക്റ്റ് കോസലും ആൽബർട്ട് ന്യൂമാനും ചേർന്ന് കാളയുടെ തൈമസ് ഗ്രന്ഥി കലകളെ ജലവിശ്ലേഷണം ചെയ്ത് സൈറ്റോസിൻ വേർതിരിച്ചെടുത്തു. [2] [3] 1903-ൽ രാസഘടന നിർദ്ദേശിക്കപ്പെടുകയും അതേ വർഷം തന്നെ ലബോറട്ടറിയിൽ സമന്വയിപ്പിച്ച് സ്ഥിരീകരിക്കുകയും ചെയ്തു.

1998 ൽ ക്വാണ്ടം ഇൻഫർമേഷൻ പ്രോസസ്സിംഗിന്റെ ആദ്യകാല പ്രകടനത്തിൽ, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഗവേഷകർ ഡോയിഷ്-ജോസ അൽഗോരിതം, രണ്ട് ക്വിറ്റ് ന്യൂക്ലിയർ മാഗ്നെറ്റിക് റെസൊണൻസ് ക്വാണ്ടം കമ്പ്യൂട്ടറിൽ (എൻ‌എം‌ആർ‌ക്യുസി) നടപ്പിലാക്കിയപ്പോൾ സൈറ്റോസിൻ ഉപയോഗിച്ചിരുന്നു. [4]

ബഹിരാകാശസമാനമായ ലബോറട്ടറി സാഹചര്യങ്ങളിൽ പിരിമിഡൈനിൽ നിന്ന് യുറസിൽ, തൈമിൻ എന്നിവയ്ക്കൊപ്പം സൈറ്റോസിനും രൂപപ്പെടുന്നതായി 2015 മാർച്ചിൽ നാസ ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്തു. ഉത്ഭവം അജ്ഞാതമാണെങ്കിലും ഉൽക്കാശിലകളിൽ പിരിമിഡിൻ കണ്ടെത്തിയിട്ടുണ്ട് എന്നതിനാൽ ഈ കണ്ടത്തലിന് പ്രാധാന്യമുണ്ട്.[5]

രാസപ്രവർത്തനങ്ങൾ[തിരുത്തുക]

ഡിഎൻ‌എയുടെ ഭാഗമായോ ആർ‌എൻ‌എയുടെ ഭാഗമായോ ന്യൂക്ലിയോടൈഡിന്റെ ഭാഗമായോ സൈറ്റോസിൻ കാണപ്പെടുന്നു . സിറ്റിഡിൻ ട്രൈഫോസ്ഫേറ്റ് (സിടിപി) എന്ന നിലയിൽ, ഇത് എൻസൈമുകളുടെ ഒരു ഉപഘടകമായി പ്രവർത്തിക്കാം. കൂടാതെ അഡെനോസിൻ ഡൈഫോസ്ഫേറ്റിനെ (എ‌ഡി‌പി) അഡെനോസിൻ ട്രൈഫോസ്ഫേറ്റ് (എടിപി) ആക്കി മാറ്റാൻ ഒരു ഫോസ്ഫേറ്റ് ഗ്രൂപ് കൈമാറാനും ഇതിനു കഴിയും.

Cytosine and guanine with the direction of hydrogen bonding indicated (arrow points positive to negative charge).
Methylation of cytosine occurs on carbon number 5.

ഡിഎൻഎ, ആർഎൻഎ എന്നിവയിൽ, സൈറ്റോസിൻ ഗുവാനിനെ ജോടിയാക്കിയിരിക്കുന്നു. എന്നിരുന്നാലും, സൈറ്റോസിൻ തന്മാത്ര പൊതുവെ അസ്ഥിരമാണ്. അമിനോ ഗ്രൂപ് നഷ്ടപ്പെടുത്തി (ഡിഅമിനേഷൻ) സ്വമേധയാ യുറാസിലായി മാറാം. യുറസിലിനെ ഛേദിച്ചു വേർപെടുത്തുന്ന യുറസിൽ ഗ്ലൈക്കോസൈലേസ് പോലുള്ള ഡിഎൻ‌എ റിപ്പയർ എൻ‌സൈമുകൾ ഈ പിഴവു തിരുത്തിയില്ലെങ്കിൽ ഈ മാറ്റം ഒരു പോയിന്റ് മ്യൂട്ടേഷന് കാരണമാകും.

APOBEC എന്ന പേരിലറിയപ്പെടുന്ന, സൈറ്റോസിൻ ഡീയമിനേസസുകളടങ്ങുന്ന രാസാഗ്നികൾക്ക് സൈറ്റോസിനേയോ അതല്ലെങ്കിൽ 5-മെഥൈൽസൈറ്റോസിനേയോ ഡീമിനേഷൻ ചെയ്യാനാവുമെന്നത് വിവിധ സെല്ലുലാർ പ്രക്രിയകളിലും ജൈവിക പരിണാമത്തിലും ഗുണകരവും ദോഷകരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. [6]

സൈദ്ധാന്തിക വശങ്ങൾ[തിരുത്തുക]

ഉൽക്കാശിലകളിൽ സൈറ്റോസിൻ കണ്ടെത്തിയിട്ടില്ല. അതിനർഥം ആദിമ ആർ‌എൻ‌എയിലും ഡി‌എൻ‌എയിലും സൈറ്റോസിൻറെ സാന്നിധ്യം ഉണ്ടായത് മറ്റേതോ വഴിക്കാവണം എന്നാണ്. ഒരു വേള ചില ഉൽക്കാശിലകളിൽ സൈറ്റോസിൻ രൂപപ്പെട്ടിട്ടുണ്ടാവാം, എന്നാൽ, ഡീയമിനേഷൻ മൂലം സ്വാഭാവികമായും യുറാസിൽ ആയി മാറിയിട്ടുമുണ്ടാവാം എന്നും സംശയിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Dawson, R.M.C.; et al. (1959). Data for Biochemical Research. Oxford: Clarendon Press.
  2. A. Kossel and Albert Neumann (1894) "Darstellung und Spaltungsprodukte der Nucleïnsäure (Adenylsäure)" (Preparation and cleavage products of nucleic acids (adenic acid)), Berichte der Deutschen Chemischen Gesellschaft zu Berlin, 27 : 2215–2222. The name "cytosine" is coined on page 2219: " … ein Produkt von basischen Eigenschaften, für welches wir den Namen "Cytosin" vorschlagen." ( … a product with basic properties, for which we suggest the name "cytosine".)
  3. Kossel, A.; Steudel, H. Z. (1903). "Weitere Untersuchungen über das Cytosin". Physiol. Chem. 38 (1–2): 49–59. doi:10.1515/bchm2.1903.38.1-2.49.
  4. Jones, J.A.; M. Mosca (1998-08-01). "Implementation of a quantum algorithm on a nuclear magnetic resonance quantum computer". J. Chem. Phys. 109 (5): 1648–1653. arXiv:quant-ph/9801027. doi:10.1063/1.476739. Archived from the original on 2008-06-12. Retrieved 2007-10-18.
  5. Marlaire, Ruth (3 March 2015). "NASA Ames Reproduces the Building Blocks of Life in Laboratory". NASA. Archived from the original on 2015-03-05. Retrieved 5 March 2015.
  6. Chahwan R.; Wontakal S.N.; Roa S. (2010). "Crosstalk between genetic and epigenetic information through cytosine deamination". Trends in Genetics. 26 (10): 443–448. doi:10.1016/j.tig.2010.07.005. PMID 20800313.

ബാഹ്യ കണ്ണികളും അവലംബങ്ങളും[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൈറ്റോസിൻ&oldid=3980897" എന്ന താളിൽനിന്ന് ശേഖരിച്ചത്