സൈറസ് കബീറു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈറസ് കബീറു
ജനനം
സൈറസ് കബീറു

നെയ്റോബി, കെനിയ
ദേശീയതകെനിയ
തൊഴിൽചിത്രകാരൻ, ശിൽപ്പി

കെനിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചിത്രകാരനും ശിൽപ്പിയുമാണ് സൈറസ് കബീറു(ജനനം. 1984) . സ്വദേശത്തും വിദേശത്തുമായി നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. [1]

ജീവിതരേഖ[തിരുത്തുക]

ആഫ്രിക്കൻ രാജ്യമായ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ചേരിയിൽ ജനിച്ച് വളർന്നു. സ്മിത്ത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ആഫ്രിക്കൻ ആർട്ട് തുടങ്ങി നിരവധി അന്തർദേശീയ വേദികളിൽ കലാസംബന്ധമായ പ്രഭാഷണങ്ങൾ സൈറസ് നടത്തിയിട്ടുണ്ട്. ലാഗോസിലെ ഫോട്ടോ ഫെസ്റ്റിവലിൽ പങ്കെടുത്തു.

കൊച്ചി മുസിരിസ് ബിനലെ 2018[തിരുത്തുക]

പാഴ് വസ്തുക്കൾ കൊണ്ട് കൊണ്ടുണ്ടാക്കിയ കണ്ണടകൾ സ്വയം വച്ച് ഫോട്ടോയെടുത്ത് പ്രദർശിപ്പിച്ചതാണ് കബീറുവിൻറെ പ്രതിഷ്ഠാപനം. ഇലക്ട്രോണിക്സ് പാഴ്വസ്തുക്കൾ കൊണ്ട് കണ്ണടകൾ ഉണ്ടാക്കിയാണ് തൻറെ സ്വത:സിദ്ധമായ കലാവാസന കബീറു പ്രദർശിപ്പിക്കുന്നത്. കൊച്ചി-മുസിരിസ് ബിനാലെയിലെ ഏറെ കൗതുകം ഉളവാക്കുന്ന പ്രദർശനങ്ങളിലൊന്നാണിത്. [2][3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-02-14.
  2. https://www.deshabhimani.com/art-stage/kenyan-cyrus-kabiru-s-biennale-work-talks-about-refashioning-electronic-waste/781829
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-02-14.
"https://ml.wikipedia.org/w/index.php?title=സൈറസ്_കബീറു&oldid=3792864" എന്ന താളിൽനിന്ന് ശേഖരിച്ചത്