സൈഫുൽ ബത്താർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മമ്പുറം സയ്യിദ് അലവി തങ്ങൾ മലബാർ മുസ്ലിങ്ങളെ ബ്രിട്ടീഷ് ഭരണത്തിനെതിരെ[1] സമരാഹ്വാനം ചെയ്തുകൊണ്ട് എഴുതിയ കൊളോണിയൽ വിരുദ്ധ കൃതിയാണ് സൈഫുൽ ബത്താർ. അറബി ഭാഷയിലെഴുതിയ ഈ കൃതിയുടെ മുഴുവൻ പേര് സൈഫുൽ ബത്താർ, അലാ മാൻ വലാ യുആലിൽ കുഫ്ഫാർ എന്നാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരായ ഒരു ഫത്വ രൂപത്തിലാണ് കൃതി.

പശ്ചാത്തലം[തിരുത്തുക]

സയ്യിദ് അലവി തങ്ങളുടെ സ്വദേശമായ മമ്പുറത്തിനു അധികം അകലെയല്ലാതെ മുട്ടിയറയിൽ 1841ൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കൃതി രചിക്കപെടുന്നത്. കലാപത്തിനിടെ പള്ളിയിൽ അഭയം തേടിയ 11 മുസ്ലിങ്ങളെ ബ്രിട്ടീഷ് പട്ടാളം പള്ളിയിൽ കയറി വെടി വെച്ചു കൊല്ലുകയുണ്ടായി. നേരത്തെ തന്നെ കടുത്ത ബ്രിട്ടീഷ് വിരുദ്ധനായിരുന്ന സയ്യിദ് അലവി തങ്ങളെ ഈ സംഭവം കൂടുതൽ രോഷാകുലനാക്കി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് ഭരണത്തെ രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്കാരികമായും ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തു അദ്ദേഹം സൈഫുൽ ബത്താർ രചിക്കുന്നത്‌

ഉള്ളടക്കം[തിരുത്തുക]

ഇസ്ലാമികമായ നിലപാടിൽ നിന്ന് കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തെ എതിർക്കൽ എന്തെല്ലാം കാരണം കൊണ്ട് നിർബന്ധമാണ്‌ എന്നതാണ് ഈ കൃതിയുടെ ഉള്ളടക്കം.

അനന്തര ഫലം[തിരുത്തുക]

സയ്യിദ് അലവി തങ്ങളുടെ ജീവിത കാലത്തും അതിനു ശേഷവും ബ്രിട്ടീഷ് ഭരണത്തിനെതിരായ സമരാഗ്നി ആളിക്കത്തിച്ച ഈ കൃതി ഇറങ്ങിയ ശേഷമാണ് 1843ലെ ചേറൂർ വിപ്ലവം നടന്നത്, 1921ലെ മലബാർ കലാപത്തിനും ന് പ്രേരണയായത്തിലും ചെറുതല്ലാത്ത കാരണമായിട്ടുണ്ട്.


അവലംബം[തിരുത്തുക]

മമ്പുറം തങ്ങന്മാർ, സമരം - പ്രത്യയശാസ്ത്രം. ഐ.പി.എച്ച് പബ്ലിക്കേഷൻ.

ഇസ്ലാമിക വിജ്ഞാന കോശം

  1. SAKKEER HUSSIAN.E.M. ADVENT OF ISLAM IN KERALA AND SOCIAL HARMONY AS REFLECTED IN MANUSCRIPTS (PDF). p. 38. ശേഖരിച്ചത് 4 നവംബർ 2019.
"https://ml.wikipedia.org/w/index.php?title=സൈഫുൽ_ബത്താർ&oldid=3242485" എന്ന താളിൽനിന്ന് ശേഖരിച്ചത്