സൈഫുൽ അസാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈഫുൽ അസാം
সাইফুল আজম
ജനനം1941
Khagarbaria Village, Pabna District, Rajshahi Division, East Bengal (present Bangladesh)
ദേശീയത Bangladesh
വിഭാഗം ബംഗ്ലാദേശ് Air Force

Iraqi Air Force

Royal Jordanian Air Force

 പാകിസ്താൻ Air Force
ജോലിക്കാലം1960–1979
പദവിGroup Captain


ബംഗ്ലാദേശ് വ്യോമസേനയിലെ മുൻ ഫൈറ്റർ പൈലറ്റാണ് ഗ്രൂപ്പ് കാപ്റ്റൻ സൈഫുൽ അസാം. നാല് രാജ്യങ്ങളിലെ വ്യോമസേനയിൽ അംഗമായ വ്യക്തി, ദക്ഷിണേഷ്യയിലെ ഒരേയൊരു ഫ്ലയിംഗ് എയ്സ് എന്നീ ബഹുമതികൾക്ക് അർഹനായ പൈലറ്റാണ് ഇദ്ദേഹം.

ജീവ ചരിത്രം[തിരുത്തുക]

1941ൽ ബംഗ്ലാദേശിലാണ് ഇദ്ദേഹം ജനിച്ചത്‌. അന്ന് പാകിസ്താന്റെ ഭാഗമായിരുന്നു ബംഗ്ലാദേശ്. 1956ൽ പാകിസ്താനിൽ എത്തിയ ഇദ്ദേഹം 1958ൽ പാകിസ്താൻ വ്യോമസേനയിൽ അംഗമായി. സെസ്ന ടി37 (Cessna T-37) വിമാനങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ അസാമിനെ മികവ് കണക്കിലെടുത്ത് അമേരിക്കയിലെ ലുക്ക്‌ എയർ ഫോഴ്സ് കേന്ദ്രത്തിൽ ഉന്നത പരിശീലനത്തിനയച്ചു. എഫ് 87 (F-86 Sabre)യുദ്ധവിമാനങ്ങളിൽ അടക്കം പരിശീലനം പൂർത്തിയാക്കിയെത്തിയ അസാം പാക് വ്യോമസേനയിൽ പരിശീലകനായി നിയമിതനായി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൈഫുൽ_അസാം&oldid=2355754" എന്ന താളിൽനിന്ന് ശേഖരിച്ചത്