സൈനുൽ ആബിദീൻ വധക്കേസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2014 ഡിസംബർ 22 തിങ്കളാഴ്ച്ച രാത്രി തളങ്കര നുസ്രത്ത് നഗറിലെ സൈനുൽ ആബിദി(22)നെ കാസർഗോഡ്‌ നഗരത്തിലെ കടയിൽ കയറി ആർഎസ്‌എസ്‌ പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയതാണു  കേസിനാസ്പദമായ സംഭവം.[അവലംബം ആവശ്യമാണ്]

വധം

പ്രമാണം:സൈനുൽ ആബിദിന്റെ ചിത്രമാണിത്‌.jpg

കാസർഗോഡ്‌ എം.ജി റോഡിലെ മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി ഓഫീസായ ടിഇ ഇബ്രാഹിം സ്മാരക സൗധത്തിന്റെതാഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ കടയിൽ വെച്ചാണു എസ്‌ഡിപിഐ പ്രവർത്തകനായ സൈനുൽ ആബിദിനു കുത്തേൽക്കുന്നത്‌. സൈനുൽ ആബിദിന്റെ പിതാവ്‌ കെഎ മുഹമ്മദ്‌ കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട അടക്കാനായി സാധനങ്ങൾ അടുക്കിവെക്കുന്നതിനിടെ രാത്രി പത്തു മണിയോടെ കടയിലെത്തിയ അക്രമികൾ പിതാവിന്റെ മുന്നിലിട്ട്‌ കുത്തുകയായിരുന്നു.

കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നും പ്രാഥമിക ശ്രുശ്രൂഷ നൽകിയ ശേഷം നില ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക്‌ കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്‌.

പ്രതികൾ

പ്രമാണം:സൈനുൽ ആബിദിന്റെ മൃതദേഹം പൊതുദർശനത്തിനു വെച്ചപ്പോൾ.jpg

പരിസരത്ത് നിന്ന് കുത്താനുപയോഗിച്ച ചോര പുരണ്ട കത്തിയും കൊലയാളികളിൽ ഒരാളുടേതെന്ന് സംശയിക്കുന്ന ഒറ്റ ചെരിപ്പും പോലീസ് കണ്ടെടുത്തു. കേസ്‌ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല.

"https://ml.wikipedia.org/w/index.php?title=സൈനുൽ_ആബിദീൻ_വധക്കേസ്‌&oldid=3313808" എന്ന താളിൽനിന്ന് ശേഖരിച്ചത്