സൈനി സഹോദരികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സൈനി സഹോദരികൾ എന്നത് പഞ്ചാബിലെ ഇന്റർനാഷണൽ ഹോക്കി കളിക്കാരായ മൂന്ന് സഹോദരികളെ വിശേഷിപ്പിക്കുന്നതാണ്.  രൂപ സൈനി, ക്രിഷ്ണ സൈനി,  പ്രേമ സൈനി എന്നാണ് സഹോദരങ്ങളുടെ പേരുകൾ.  1970 ൽ ജപ്പാനെതിരെയുള്ള മത്സരത്തിൽ ഇന്ത്യൻ വനിതാ ഹോക്കിയിൽ ഇവർ മൂന്ന് പേരും തിളങ്ങിയിരുന്നു. ഇവർ മൂന്നുപേരും ഒരുമിച്ചാണ് ഇന്ത്യക്ക് വേണ്ടി കളിച്ചത്. [1]

രൂപ സൈനിക്ക് വിശേഷമായ ഒരു വിജയ കരിയർ ഉണ്ടായിരുന്നു. ഫ്രാൻസിലെ 1974 ലെയും 1978 മാഡ്രിഡിലെയും ലോകകപ്പിൽ അവർ ഇന്ത്യൻ നിറം അണിഞ്ഞു. ഇന്ത്യക്കകത്തും പുറത്തുമായി 200 ടെസ്റ്റ് ക്യാപുകൾ അവർ സ്വന്തമാക്കി. വാൻകോവറിൽ വച്ച് നടന്ന 1979 ലെ ലോക ചാമ്പ്യൻഷിപ്പിലും അവർ പങ്കെടുത്തു. [2] അർജുന അവാർഡും നേടിയിട്ടുണ്ട്. [3]

രൂപ സൈനിയുടെ മൂത്ത സഹോദരിയായ പ്രേമ സൈനിക്ക് പഞ്ചാബ് ഗവൺമെന്റ് മഹാരാജ രഞ്ചിത്ത് സിങ് അവാർഡ് നൽകി ആദരിച്ചു.

രൂപ സൈനി പിന്നീട് ഡോക്ടറൽ ഡിഗ്രി കരസ്ഥമാക്കുകയും പാട്യാലയിലെ ഗവൺമെന്റ് കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ അധ്യാപികയായി ജോലി ചെയ്യുകയും ചെയ്തു. പിന്നീട് പാട്യാലയിലെത്തന്നെ ഗവൺമെന്റ് മഹീന്ദ്ര കോളേജിലെ പ്രിൻസിപ്പലായും അവർ മാറി. ഇന്ത്യൻ വനിതാ ഹോക്കി ഫെഡറേഷന്റെ (WHF) മാനേജറായും രൂപ സൈനി ഉണ്ടായിരുന്നു.

ഇത് കൂടി കാണുക[തിരുത്തുക]

  • Baljit Singh Saini
  • Kulbir Bhaura
  • Balwant (Bal) Singh Saini

References[തിരുത്തുക]

  1. "At one time, the Saini sisters dominated women's hockey in India and this can be gauged from the fact that three of them— Rupa, Krishna and Prema- turned out for the country in a Test series against Japan in 1970"Olympians relive the peaks and the troughs, Ravi Dhaliwal, Sunday, 25 November 2001 , The Tribune,
  2. https://www.sports-reference.com/olympics/athletes/sa/rupa-kumari-saini-1.html
  3. "Sports persons who brought laurels to the district include the Saini sisters (hockey) who played at the international level. Rupa Saini was awarded Arjuna Award and Prema Saini was decorated with Maharaja Ranjit Singh Award." Punjab district gazetteers, Volume 13, pp 473, Controller of Print. and Stationery, 1970
"https://ml.wikipedia.org/w/index.php?title=സൈനി_സഹോദരികൾ&oldid=2893966" എന്ന താളിൽനിന്ന് ശേഖരിച്ചത്