സൈക്‌സ് - പികോ കരാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൈക്‌സ് - പികോ കരാർ
Sykes–Picot Agreement
MPK1-426 Sykes Picot Agreement Map signed 8 May 1916.jpg
സൈക്‌സ് - പികോ കരാറനുസരിച്ചുള്ള ഭൂപടം.
Createdമേയ് 1916
Author(s)മാർക്ക് സൈക്സും ഫ്രാൻസ്വാ ജോർജ്-പികോയും
Signatoriesഎഡ്വാർഡ് ഗ്രേയും പോൾ കാംബോണും
Purposeഓട്ടൊമൻ സാമ്രാജ്യത്തെ കീഴടുക്കന്നിതിൽ ത്രിശക്തികൾ വിജയിച്ചാൽ മദ്ധ്യപൂർവേഷ്യയിലെ സ്വാധീനപ്രദേശങ്ങളുടെ വീതംവയ്പ് തീരുമാനിക്കുക
സൈക്‌സ് - പികോ കരാർ പ്രകാരം ഫ്രഞ്ച് (നീല), ബ്രിട്ടീഷ് (ചുവപ്പ്), റഷ്യൻ (പച്ച) കൈവശപ്രദേശങ്ങൾ.[1]
1917 നവംബർ 26ലെ മാഞ്ചെസ്റ്റർ ഗാർഡിയനിൽനിന്ന്. സൈക്‌സ് - പികോ കരാർ എന്ന പേരിലറിയപ്പെട്ട ഏഷ്യ മൈനർ എഗ്രിമെന്റിനെക്കുറിച്ചുള്ള ആദ്യ ഇംഗ്ലീഷ് പ്രാമാണികരേഖയായിരുന്നു ഇത്.

ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളെ കീഴടക്കിയ ശേഷം വീതിച്ചെടുക്കാൻ ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ എന്നിവർ ചേർന്നു ഒന്നാം ലോകയുദ്ധവേളയിൽ ഉണ്ടാക്കിയ ഒരു രഹസ്യ കരാർ ആയിരുന്നു സൈക്‌സ് - പികോ കരാർ[2]. ഏഷ്യ മൈനർ എഗ്രിമെന്റ് എന്നായിരുന്നു കരാറിന്റെ ഔദ്യോഗിക നാമം. 1916 മെയ് 10 നാണ് കരാർ ഒപ്പുവച്ചത്. ഫ്രഞ്ചു നയതന്ത്ര പ്രതിനിധി ഫ്രാൻസ്വാ ജോർഷസ് പികോയും ബ്രിട്ടീഷ് പ്രതിനിധി സർ മാർക് സൈക്‌സുമായതിനാൽ കരാർ പിന്നീട് സൈക്‌സ്-പികോ കരാർ എന്നറിയപ്പെട്ടു. അറേബ്യൻ ഉപദ്വീപൊഴിച്ചു ബാക്കി അറബ് പ്രദേശങ്ങൾ ജോർദാൻ നദിക്കും മധ്യധരണ്യാഴിക്കുമിടയിലുള്ള പ്രദേശങ്ങളും ദക്ഷിണ ഇറാഖും ബ്രിട്ടനും വടക്കൻ ഇറാഖ്, സിറിയ, ലബ്‌നാൻ എന്നിവ ഫ്രാൻസും കൈവശപ്പെടുത്തും എന്നായിരുന്നു കരാർ. റഷ്യ ഇസ്താംബുൾ നഗരവും ബോസ്ഫറസ് കടലിടുക്കും ആർമീനിയയും കൈവശപ്പെടുത്തും. ഫലസ്തീനിൽ ജൂതന്മാർക്ക് ഒരു രാഷ്ട്രം സ്ഥാപിക്കുക എന്നതും കരാറിന്റെ ലക്ഷ്യമായിരുന്നു. എന്നാൽ റഷ്യയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ തുടർന്ന് അധികാരത്തിലെത്തിയ സ്റ്റാലിൻ ഈ രഹസ്യ കരാർ പരസ്യപ്പെടുത്തുകയുണ്ടായി. ഈ കരാർ അറബികളോട് ചെയ്ത വലിയ ചതിയായി അറബ് ചരിത്രകാരന്മാർ കണക്കാക്കുന്നു.

അവലംബം[തിരുത്തുക]

  1. A Line in the Sand, James Barr, p.12
  2. "A century on: Why Arabs resent Sykes-Picot". അൽ ജസീറ. ശേഖരിച്ചത് 2016-05-17.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ The Sykes-Picot Agreement എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=സൈക്‌സ്_-_പികോ_കരാർ&oldid=2353611" എന്ന താളിൽനിന്ന് ശേഖരിച്ചത്