സേതു ലക്ഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സേതു ലക്ഷ്മി
ജനനം
തൊഴിൽഅഭിനേത്രി
സജീവ കാലം2005–present

സേതു ലക്ഷ്മി ഒരു ഇന്ത്യൻ നടി ആണ്. മലയാള സിനിമ ടെലിവിഷൻ രംഗത്തു വളരെ സജീവമാണ് സേതു ലക്ഷ്മി.

സ്വകാര്യ ജീവിതം[തിരുത്തുക]

കേരളത്തിലെ തിരുവനന്തപുരം സ്വദേശിയാണ് സേതുലക്ഷ്മി. സേതുലക്ഷ്മിയുടെ ഭർത്താവ് ഒരു നാടക നടനും , മേക്കപ്പ് കലാകാരനുമാണ് . 1963 ൽ നടന ഭുഷൻ പൂർത്തിയാക്കി. സേതുലക്ഷ്മിക്കു മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്. മകൾ ലക്ഷ്മി ഒരു നാടക കലാകാരിയാണ്, മകൻ കിഷോർ നാടക മിമിക്രി കലാകാരനുമാണ്. ഏഷ്യാനെറ്റിലെ കോമഡി-അധിഷ്ഠിത പ്രോഗ്രാമായ കോമഡി എക്സ്പ്രസിലെ ബോയ്സ് ടീമിലെ അംഗമാണ് കിഷോർ . അവരുടെ സ്വന്തമായി ട്രുപ്പാണ് ചിറയിൻകീഴ് അനുഗ്രഹ. [1]

അഭിനയ ജീവിതം[തിരുത്തുക]

1990 ൽ ശ്രീ KG ജോർജ് സംവിധാനം ചെയ്ത 'ഈ കണ്ണി കൂടി ' എന്ന ചിത്രത്തിൽക്കൂടി ആണ് അരങ്ങേറ്റം.

2006 ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത ബാലചന്ദ്രൻ മേനോന്റെ ' സൂര്യോദയം' എന്ന സീരിയലിലൂടെയാണ് സേതുലക്ഷ്മി ഈരംഗത്ത് അരങ്ങേറ്റം കുറിച്ചത്. [2] സത്യൻ അന്തിക്കാടിന്റെ രസതന്ത്രം , വിനോദയാത്ര , ഭാഗ്യദേവത എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ കണ്ണി കൂടി , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , ഹൌ ഓൾഡ് ആർ യു , 36 വയദിനൈലെ , ഉട്ടോപ്യയിലെ  രാജാവ് . [3] [4] മഞ്ജു വാര്യരുടെ ഹൌ ഓൾഡ് ആർ യു എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. സേതുലക്ഷ്മി ഹൌ ഓൾഡ് ആർ യു തമിഴ് റീമേക്കിൽ 36 വയദിനിലെ ജ്യോതികയുടെ കൂടെ അരങ്ങേറ്റം നടത്തി .

രണ്ട് വിഭാഗങ്ങളിലായി നാല് തവണ സംസ്ഥാന പുരസ്കാരങ്ങൾ നേടി. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സേതുലക്ഷ്മിക്ക് ലഭിച്ചു .

മൂന്നുമണ്ണിയിലെ അപ്പാച്ചിയമ്മ , അളിയാൻ VS അളിയാനിലെ രത്നമ്മ , മോഹക്കടലിനലെ എന്നീ സീരിയലുകളിൽ കഥാപാത്രങ്ങൾ വളരെ ശ്രേദ്ധേയമാണ്. [5] [6] [7]

ടെലിവിഷൻ[തിരുത്തുക]

വർഷം ശീർഷകം ചാനൽ കുറിപ്പുകൾ
2006 സൂര്യോദയം ഡി.ഡി. മലയാളം അരങ്ങേറ്റം
2007 നർമാദിപുടവ ഡി.ഡി. മലയാളം
2012 പാട്ടുകളുടെ പാട്ട് സൂര്യ ടി.വി.
2014 മോഹക്കടൽ സൂര്യ ടി.വി.
2014-2015 ബാലഗണപതി ഏഷ്യാനെറ്റ്
2015-2017 മൂന്നുമണി   ഫ്‌ളവേഴ്‌സ് ടെലിവിഷൻ
2016 അലുവയും  മത്തിക്കറിയും ഏഷ്യാനെറ്റ് പ്ലസ്
2016 ബഡായ്  ബംഗ്ലാവ് ഏഷ്യാനെറ്റ്
2016 - 2019 ഭാര്യ ഏഷ്യാനെറ്റ്
2016 ലാഫിംഗ് വില്ല സൂര്യ ടി.വി.
2017 - 2019 അളിയൻ V/S അളിയൻ അമൃത ടി.വി.
2017 തട്ടീം  മുട്ടീം മഴവിൽ മനോരമ
2018 ഗൗരി സൂര്യ ടി.വി.
2019 മറുതീരം തേടി മഴവിൽ മനോരമ
2019–2020 ത്രീ കുട്ടീസ് അമൃത ടി.വി.
2019–നിലവിൽ മൗനരാഗം ഏഷ്യാനെറ്റ്
2020-നിലവിൽ അളിയൻസ് കൗമുദി ടിവി
2020-2021 ലൈഫ് ഈസ് ബ്യൂട്ടിഫുൾ സീസൺ 2 ഏഷ്യാനെറ്റ്
2020-2021 കസ്തൂരിമാൻ ഏഷ്യാനെറ്റ്

അവാർഡുകൾ[തിരുത്തുക]

കേരള സംസ്ഥാന തിയറ്റർ അവാർഡുകൾ[തിരുത്തുക]

 • മികച്ച നടി - ഭാഗ്യജാതഗം
 • മികച്ച സഹനടി - മാങ്കോലങ്ങൾ
 • മികച്ച സഹനടി - ചിന്നപ്പ
 • മികച്ച നടി - ദ്രാവിഡവൃത്തം

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം[തിരുത്തുക]

 • 2015- കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ടാമത്തെ മികച്ച നടി - '' ഹൌ ഓൾഡ് ആർ യു ''

ഏഷ്യാവിവിഷൻ അവാർഡ്[തിരുത്തുക]

ഏഷ്യാനെറ്റ് ഫിലിം അവാർഡ്[തിരുത്തുക]

സിനിമകൾ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം സംവിധായകൻ കുറിപ്പുകൾ
1990 ഈ  കണ്ണി  കൂടി അക്കാമ്മ കെജി ജോർജ് അരങ്ങേറ്റം
2005 ഇരുവട്ടം  മണവാട്ടി കോറോത്ത് മാധവി
2006 രസതന്ത്രം ചേട്ടത്തി സത്യൻ  അന്തിക്കാട് അരങ്ങേറ്റം
2007 വിനോദയാത്ര സാരി വിൽക്കുന്ന സ്ത്രീ സത്യൻ  അന്തിക്കാട്
2007 നാല്  പെണ്ണുങ്ങൾ അടൂർ ഗോപാലകൃഷ്ണൻ
2008 ഇന്നത്തെ ചിന്ത വിഷയം കാർത്ത്യായനി സത്യൻ  അന്തിക്കാട്
2009 ഭാഗ്യദേവത ഗ്രാമീണ സ്ത്രീ സത്യൻ  അന്തിക്കാട്
2013 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ജയയുടെ അമ്മ അരുൺ കുമാർ അരവിന്ദ്
2013 ബ്ലാക്ക് ബട്ടർഫ്‌ളൈ രജപുത്ര രഞ്ജിത്
2013 ആൻസിയുടെ കൂടെയുള്ള ബസ് യാത്രക്കാരി കെ ആർ മനോജ് അതിഥിവേഷം
2013 നടൻ നാടക നടി കമൽ
2014 ഹൗ ഓൾഡ് ആർ യൂ ? മാധവിയമ്മ റോഷൻ ആൻഡ്രൂസ്
2014 നാക്കു പെന്റ നാക്കു ടാക്ക എയർപോർട്ട് പാസഞ്ചർ വയലാർ മാധവൻകുട്ടി അതിഥിവേഷം
2014 നഗര വാരിധി നടുവിൽ ഞാൻ വേണുവിന്റെ അമ്മ ഷിബു ബാലൻ
2014 രാജാധിരാജ പാറുക്കുട്ടിയമ്മ അജയ് വാസുദേവ്
2014 ഏയ്ഞ്ചൽസ് കുട്ടിയുടെ മുത്തശ്ശി ജീൻ മാർക്കോസ് അതിഥിവേഷം
2014 പെരുച്ചാഴി അരുൺ വൈദ്യനാഥൻ അതിഥിവേഷം
2014 മംമ്തയുടെ സ്വന്തം അച്ചൂസ്
2015 36 വായതിനിലെ തുളസി റോഷൻ ആൻഡ്രൂസ് തമിഴ് ഫിലിം
2015 മാണിക്യം കുട്ടിയമ്മ
2015 ജസ്റ്റ് മാരീഡ് അതിഥിവേഷം
2015 അമ്മക്കൊരു താരാട്ടു കൊച്ചമ്മ
2015 ചിറകൊടിഞ്ഞ കിനാവുകൾ അമ്മൂമ്മ സന്തോഷ് വിശ്വനാഥ്
2015 അച്ഛാ ദിൻ ജോയിക്കുട്ടന്റെ അമ്മ ജി. മാർത്താണ്ഡൻ
2015 ഉട്ടോപ്യയിലെ  രാജാവ് ജാനുമ്മ കമൽ
2015 രാജമ്മ @ യാഹൂ ദേവകി എന്ന ദേവൂ രഘു രാമ വർമ്മ
2015 തിലോത്തമ കുഞ്ഞമ്മ പ്രീതി പണിക്കർ
2016 ഹലോ നമസ്തേ ശോഭ ജയൻ കെ. നായർ
2016 ആകാശവാണി ആകാശിന്റെ അമ്മ ഖൈസ് മില്ലൻ
2016 മൂനാം നാൾ ഞായറാഴ്ച ഏലിയാമ്മ ടി. എ. റസാഖ്
2016 ഇത് താൻടാ പോലീസ് ജാനകി മനോജ് പാലോടൻ
2016 ഡാർവിന്റെ പരിണാമം അന്നമ്മ ജിജോ ആന്റണി
2016 പാ വ അമ്മിണി സൂരജ് ടോം
2016 ആന്മരിയ കലിപ്പിലാണ് അമ്മിണിയമ്മ മിഥുൻ മാനുൽ തോമസ്
2016 ഓലപ്പീപ്പി കൃഷ് കയ്മൾ
2016 പുലിമുരുഗൻ ഭവാനി വൈശാഖ്
2016 കട്ടപ്പനയിലെ റീഥ്വിക് റോഷൻ നീതുവിന്റെ ബന്ധു നാദിർഷാ Cameo in song
2016 10 കല്പനകൾ ഡേവിസിന്റെ അമ്മ ഡോൺ മാക്സ്
2016 ജലം എം. പദ്മകുമാർ
2016 ഗേഴ്സ് മീനാക്ഷി തുളസിദാസ്‌
2016 തിരയ്ക്കു വരദ കഥ മീനാക്ഷി തുളസിദാസ്‌ തമിഴ് ഫിലിം
2017 ജോമോന്റെ സുവിശേഷങ്ങൾ മറിയാമ്മ സത്യൻ  അന്തിക്കാട് അതിഥിവേഷം
2017 1971: ബീയോണ്ട് ബോർഡേഴ്സ് സഹദേവന്റെ അമ്മ മേജർ രവി
2017 സൺ‌ഡേ ഹോളിഡേ ജ്യോതിഷക്കാരി ജിസ്  ജോയ് അതിഥിവേഷം
2017 ലെച്ചമി അമ്മ ബി .എൻ  ഷജീർ  ഷാ
2017 പൈപ്പിൻ ചുവട്ടിലെ പ്രണയം ഗോവൂട്ടിയുടെ മുത്തശ്ശി ഡിമോൻ  ഡിസിൽവ
2017 ആട്2 പാപ്പന്റെ അമ്മ മിഥുൻ  മാനുൽ
2017 ജമിനി ലക്ഷ്മിയമ്മ
2017 ചക്കരമാവിന്കൊമ്പത്ത്
2017 ഒരു മലയാള കളർ പടം
2018 കാദർസിസ് അമ്മ
2018 വീട്ടിലെ വിശേഷങ്ങൾ അമ്മച്ചി
2018 ക്വീൻ ത്രേസിയാമ്മ ടിജോ
2018 മോഹൻലാൽ ഷീല സാജിദ് യഹിയ
2018 ആമി കുട്ടിയമ്മ കമൽ
2018 പടയോട്ടം ലളിതകൻ റഫീഖ്  ഇബ്രാഹിം
2018 ഡാകിനി സരോജിനി
2018 സിഞ്ചാർ അൻസറിന്റെ അമ്മ
2018 ആനക്കള്ളൻ വീട്ടു ജോലിക്കാരി
2018 തട്ടുമ്പുറത്ത് അച്യുതൻ അമ്മിണിയമ്മ
2018 മാരി 2 House owner തമിഴ് ഫിലിം
2019 മറിയം വന്നു വിളക്കൂതി ജെനിത്  കാച്ചപ്പിള്ളി
2019 ഉൽറ്റാ
2019 മാജിക് മൊമെന്റ്‌സ്‌

References[തിരുത്തുക]

 1. http://www.cochintalkies.com/celebrity/sethu-lakshmi.html
 2. സുന്ദരി[പ്രവർത്തിക്കാത്ത കണ്ണി]
 3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-28. Retrieved 2019-03-16.
 4. http://english.manoramaonline.com/entertainment/interview/sethulakshmi-tragic-life-to-support-her-ailing-son.html
 5. {{cite news}}: Empty citation (help)
 6. http://onlookersmedia.in/latestnews/mothers-act-life-son
 7. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-09. Retrieved 2019-03-16.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സേതു_ലക്ഷ്മി&oldid=3809318" എന്ന താളിൽനിന്ന് ശേഖരിച്ചത്