ഉള്ളടക്കത്തിലേക്ക് പോവുക

സെൽഷ്യസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
10:35, 24 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Malikaveedu (സംവാദം | സംഭാവനകൾ)
സെൽഷ്യസ് പ്രദർശിപ്പിക്കുന്ന ഒരു തെർമോമീറ്റർ

താപത്തിന്റെ ഏകകമാണ് സെൽഷ്യസ്. സ്വീഡിഷ് ജ്യോതിശാസ്ത്രജ്ഞൻ അന്റെഴ്സ് സെൽഷ്യസ്ന്റെ പേരിൽ നിന്നാണ് ഈ ഏകകത്തിന്റെ പേരുത്ഭവിച്ചത്‌. ഒരു ഡിഗ്രീ സെൽഷ്യസ്(°C) എന്നാൽ താപമാപിനിയിലെ അളവുകളിലുള്ള അന്തരവും താപനിലയുടെ മൂല്യവുമാണ്. 1948 വരെ ഈ ഏകകം സെന്റിഗ്രേഡ് എന്നാണ് അറിയപ്പെട്ടിരുന്നത്.

ശുദ്ധജലം 0(പൂജ്യം) ഡിഗ്രീ സെൽഷ്യസ് താപനിലയിൽ മഞ്ഞുകട്ടയായും 100 ഡിഗ്രീ സെൽഷ്യസ് താപനിലയിൽ നീരാവിയായും മാറുന്നു.

മറ്റു എകകങ്ങളുമായുളള താരതമ്യം
കെൽവിൻ സെൽഷ്യസ് ഫാരൺഹീറ്റ്
കേവലപൂജ്യം 0 K −273.15 °C −459.67 °F
ദ്രവീകൃത നൈട്രജന്റെ തിളനില 77.4 K −195.8 °C[1] −320.3 °F
സെൽഷ്യസും ഫാറൺഹീറ്റും ഒരേ മൂല്യം നൽകുന്ന താപനില. 233.15 K −40 °C −40 °F
വെള്ളത്തിന്റെ(H2O) ദ്രവണാങ്കം 273.1499 K −0.0001 °C 31.99982 °F
വെള്ളത്തിന്റെ ത്രിക ബിന്ദു 273.16 K 0.01 °C 32.018 °F
മനുഷ്യശരീരത്തിന്റെ സാധാരണ താപനില 310. K 37.0 °C 98.6 °F
ജലത്തിന്റെ തിളനില 373.1339 K 99.9839 °C 211.971 °F

അവലംബം

  1. Lide, D.R., ed. (1990–1991). Handbook of Chemistry and Physics. 71st ed. CRC Press. p. 4–22.
"https://ml.wikipedia.org/w/index.php?title=സെൽഷ്യസ്&oldid=2909172" എന്ന താളിൽനിന്ന് ശേഖരിച്ചത്