സെൽമ റിസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെൽമ റിസ
ജനനം5 ഫെബ്രുവരി 1872
മരണം5 ഒക്ടോബർ 1931(1931-10-05) (പ്രായം 59)
ഇസ്താംബുൾ, തുർക്കി
ദേശീയതടർക്കിഷ്
കലാലയംസോർബോൺ സർവകലാശാല
തൊഴിൽപത്രപ്രവർത്തക, നോവലിസ്റ്റ്
സംഘടന(കൾ)കമ്മിറ്റി ഓഫ് യൂണിയൻ ആൻഡ് പ്രോഗ്രസ്
ടർക്കിഷ് റെഡ് ക്രസന്റ്
അറിയപ്പെടുന്നത്ആദ്യത്തെ തുർക്കി വനിതാ പത്രപ്രവർത്തക

തുർക്കിക്കാരിയായ പ്രഥമ വനിതാ പത്രപ്രവർത്തകയായിരുന്നു സെൽമ റിസ (Selma Rıza). തുർക്കിയിലെ ആദ്യകാല നോവലെഴുത്തുക്കാരിൽ ഒരാൾ കൂടിയായിരുന്നു സെൽമ റിസ. സെൽമ റിസയുടെ മരണ ശേഷം അവരുടെ ബന്ധുക്കൾ സെൽമയുടെ കുലനാമം ഫെരാസെലിയാണെന്ന് വ്യക്തമാക്കി. അതിന് ശേഷം ഇവർ സെൽമ റിസാ ഫെരാസെലി എന്നും അറിയപ്പെടുന്നുണ്ട്.

ജീവചരിത്രം[തിരുത്തുക]

1982 ഫെബ്രുവരി അഞ്ചിന് തുർക്കിയിലെ ഇസ്തംബൂളിൽ ജനിച്ചു[1]. പിതാവ് അലി റിസ ഓട്ടൊമൻ സാമ്രാജ്യത്തിന്റെ ഓസ്ട്രിയ-ഹങ്കറിയിലേക്കുള്ള നയതന്ത്ര പ്രതിനിധിയായിരുന്നു. മാതാവ് നയ്‌ലെ ഓസ്ട്രയൻ വംശജയായിരുന്നു. കോൺസ്റ്റാന്റിനോപ്പിളിൽ നിന്ന് സ്വകാര്യ അദ്ധ്യാപകരിൽ നിന്ന് വിദ്യാഭ്യാസം നേടിയ ശേഷം 1898ൽ പാരിസിലേക്ക് പോയി. യംഗ് തുർക്ക്‌സ് (യുവ തുർക്കി) പ്രസ്താനിത്തിന്റെ ഭാഗമായിരുന്ന ഫ്രാൻസിലുണ്ടായിരുന്ന സഹോദരൻ അഹമദ് റിസയെ കാണാനായിരുന്നു യാത്ര. പാരിസിലെ സൊർബൊന്നെ സർവ്വകലാശാലയിൽ പഠിച്ചു. ഓട്ടോമൻ സാമ്രാജ്യത്തിനെതിരെ രൂപം കൊണ്ട കമ്മിറ്റി ഓഫ് യൂനിയൻ പ്രോഗ്രസ്സുമായി (സിയുപി) ചേർന്ന് പ്രവർത്തിച്ചു. സിയുപിയിലെ ഏക വനിതാ അംഗമായിരുന്നു സെൽമ റിസ. പാരിസിൽ നിന്ന് സിയുപി തുർക്കി ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്ന രണ്ടു ദിനപത്രങ്ങളിൽ (ലേഡീസ് വേൾഡ്, ന്യൂസ് പേപ്പർ ഫോർ വിമൻ എന്നിവയിൽ) എഴുതിയിരുന്നു. 1908ൽ ഇസ്തംബൂളിലേക്ക് തന്നെ മടങ്ങി. 1908 മുതൽ 1913 വരെ തുർക്കിഷ് റെഡ് ക്രസന്റിന്റെ സെക്രട്ടറി ജനറലായിരുന്നു.

മരണം[തിരുത്തുക]

1931 ഒക്ടോബർ അഞ്ചിന് മരണപ്പെട്ടു. 1892ൽ തന്റെ ഇരുപതാം വയസ്സിൽ എഴുതിയ ഫ്രണ്ട്ഷിപ്പ് എന്ന അപ്രകാശിത നോവൽ അവരുടെ മരണ ശേഷം 1999ൽ സാംസ്‌കാരി മന്ത്രാലയം പ്രസിദ്ധീകരിച്ചു.

അവലംബം[തിരുത്തുക]

  1. ["Writers of turkey page (in Turkish)[[Category:Articles with Turkish-language sources (tr)]]". Archived from the original on 2019-03-31. Retrieved 2018-03-22. {{cite web}}: URL–wikilink conflict (help) Writers of turkey page (in Turkish)]
"https://ml.wikipedia.org/w/index.php?title=സെൽമ_റിസ&oldid=3930982" എന്ന താളിൽനിന്ന് ശേഖരിച്ചത്