സെൽമ ഡിസിൽവ
സെൽമ ജൂലിയറ്റ് ക്രിസ്റ്റീന ഡിസിൽവ (ജനനം 24 ജൂലൈ 1960) ഇന്ത്യൻ വനിത ഹോക്കി ടീമിന്റെ[1] മുൻ കളിക്കാരിയാണ്. 1980ലെ വേനൽക്കാല ഒളിമ്പിക്സിലും[2][3][4] 1982ലെ ഏഷ്യൻ ഗെയിംസിലും ഒപ്പം മറ്റനവധി അന്താരാഷ്ട്ര ടൂർണമെന്റുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. 1983 കോലാലമ്പൂർ വനിത ലോകകപ്പിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ[5] ക്യാപ്റ്റനായിരുന്നു.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]മുംബൈയിൽ ജനിച്ച ഡിസിൽവ മാതുങ്ങയിലെ ഗുരു നാനാക് ഖൽസ കോളേജിൽ പഠിച്ചു.[6]
ഹോക്കി കരിയർ
[തിരുത്തുക]1979 മുതൽ 1996 വരെ വെസ്റ്റേൺ റെയിൽവേ വനിത ഹോക്കി ടീമിന് വേണ്ടി കളിച്ചു. ഈ വർഷങ്ങളിൽ ഇന്ത്യയിൽ ഉടനീളം നടന്ന വിവിധ ടൂർണമെന്റുകളിൽ ബോംബെ, വെസ്റ്റേൺ റെയിൽവേ, ഇന്ത്യൻ റയിൽവേയ്സ് എന്നിവയുടെ പ്രതിനിധിയായിരുന്നു.
വാൻകൂവർ - കാനഡ വനിത ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1980ൽ മോസ്കോയിലെ ഒളിമ്പിക് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.[7]1981 ഏഷ്യൻ വനിത ഹോക്കി ചാമ്പ്യൻഷിപ്പ് ജപ്പാൻ,[8] 1981 ചതുഷ്കോണ ടൂർണമെന്റ് സിംഗപ്പൂർ, 1982 ഇൻഡോ - ജർമ്മൻ സീരിസ് ജർമ്മനി എന്നിവയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1982ലെ ഏഷ്യൻ ഗെയിംസ് ന്യൂ ഡെൽഹിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു, 1983ലെ കോലാലമ്പൂർ ലോകകപ്പ് ക്യാപ്റ്റനായി. 1991ൽ പത്മശ്രീ അവാർഡ് ഇന്ത്യൻ രാഷ്ട്രപതി സമ്മാനിച്ചു.[9]
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ Asian Recorder. K. K. Thomas at Recorder Press. 1981.
- ↑ Boria Majumdar; Nalin Mehta (7 May 2009). India and the Olympics. Routledge. pp. 375–. ISBN 978-1-135-27575-4.
- ↑ "Tommy Emar Gold Cup from today" Archived 2015-04-25 at Archive.is. The Hindu
- ↑ "Rachita Panda-Mistry". TimesContent
- ↑ "Will SRK score for Indian hockey?". The Times of India. 3 July 2007.
- ↑ "Mumbai's Khalsa college alumni meet on platinum jubilee". DNA. 28 January 2012.
- ↑ Teresa Albuquerque (1986). To love is to serve: Catholics of Bombay. Heras Institute of Indian History and Culture.
- ↑ Link. United India Periodicals. 1981.
- ↑ " Archived 2018-10-15 at the Wayback Machine. Padma Shri Award for outstanding civilians". Hockey India.