സെർവരായൻ മലനിരകൾ
ദൃശ്യരൂപം
തമിഴ്നാട്ടിലെ സേലം നഗരത്തിനരുകിൽ ഉള്ള മലനിരകളാണ് സെർവരായൻ മലനിരകൾ . (തമിഴ്:சேர்வராயன் மலை). പശ്ചിമഘട്ടത്തിൽ നിന്നും വിട്ടു നിൽക്കുന്ന സെർവരായൻ മലനിരകളിലെ പീഠഭൂമികൾ സമുദ്ര നിരപ്പിൽ നിന്നും 4000 മുതൽ 5000 അടി വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മലനിരകളുടെ വിസ്തൃതി സുമാർ 400 ച.കി.മീ. ആണ്. സെർവരായൻ എന്ന സ്ഥലപ്പേരിന്റെ അടിസ്ഥാനം ചേര രാജാവ് അഥവാ ചേര രാജൻ എന്നർത്ഥം വരുന്ന തമിഴ് പദമാണ്. വിനോദസഞ്ചാര കേന്ദ്രമായ യേർക്കാട് ആണ് സെർവരായൻ മലനിരകളിലെ പ്രധാന നഗരം. നൂറ്റാണ്ടുകളോളം പഴക്കം ചെന്ന കാപ്പിത്തോട്ടങ്ങൾ ഇവിടെയുണ്ട്. മലമുകളിലെ ആദിവാസികൾ മലയാളികൾ എന്നറിയപ്പെടുന്നു. [1]
അവലംബം
[തിരുത്തുക]- ↑ "മലമുകളിലെ ആദിവാസികൾ". Archived from the original on 2013-03-11. Retrieved 2013-06-17.