സെർജി സ്ക്രീപൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബ്രിട്ടൻ അഭയം നൽകിയിരുന്ന മുൻ റഷ്യൻ ഡബിൾ ഏജന്റാണ് സെർജി സ്ക്രീപൽ(ജ: 23 ജൂൺ 1951).അമേരിക്കയിലേയും യൂറോപ്പിലെയും റഷ്യൻ ചാരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ–6ന് കൈമാറിയതിനു 2006ൽ റഷ്യ 13 വർഷത്തേക്കു ജയിലിലടച്ച മുൻ സൈനിക രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് സ്ക്രീപൽ[1] റഷ്യൻ നിർമ്മിത രാസവസ്തുവായ നോവിചോക് ഉപയോഗിച്ച് സെർജി സ്ക്രീപലിനും പുത്രി യൂലിയക്കുമെതിരേ നടന്ന നെർവ് ഏജന്റ് ആക്രമണത്തിനു പിന്നിൽ റഷ്യയാണെന്നാണ് ബ്രിട്ടിഷ് പോലീസിന്റെ നിഗമനം.[2][3] 2018 മാർച്ച് നാലിനു സോൾസ്ബറിയിലെ ദ് മാൾട്ടിങ്സ് എന്ന വ്യാപാരസമുച്ചയത്തിലാണു പിതാവിനെയും മകളെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്.സെർജിയുടെ പൗരത്വത്തെക്കുറിച്ച് റഷ്യയും ബ്രിട്ടനും അവകാശം ഉന്നയിയ്ക്കുന്നുണ്ട്.[4][5] സ്ക്രീപലിനും മകൾക്കുമെതിരേ നടന്ന വധശ്രമം പിന്നീട് ബ്രിട്ടനും റഷ്യയുമായുള്ള നയതന്ത്രപ്രശനങ്ങൾക്ക് വഴിതെളിച്ചു.[6]

അവലംബം[തിരുത്തുക]

  1. Who is former Russian intelligence officer Sergei Skripal?". BBC News. 5 March 2018. Retrieved 8 March 2018.
  2. Asthana, Anushka; Roth, Andrew; Harding, Luke; MacAskill, Ewen (12 March 2018). "May issues ultimatum to Moscow over Salisbury poisoning". The Guardian. Retrieved 13 March 2018.
  3. https://www.manoramaonline.com/news/latest-news/2018/03/14/britain-ousts-23-diplomats-from-country-n-double-agent-poisoning.html
  4. Лавров заявил о российском гражданстве Юлии Скрипаль RBC, 13 March 2018.
  5. "60 минут" Russia-1, 21 March 2018
  6. https://www.manoramaonline.com/news/crime/world-crime/2017/08/24/int-cpy-russian-spy-case.html
"https://ml.wikipedia.org/w/index.php?title=സെർജി_സ്ക്രീപൽ&oldid=2758652" എന്ന താളിൽനിന്ന് ശേഖരിച്ചത്