സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി
Central Council of Homoeopathy
ചുരുക്കപ്പേര്CCH
രൂപീകരണം1973-2018
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഇന്ത്യ
പ്രസിഡന്റ്
ഡോ. റാംജി സിംഗ്[1]
മാതൃസംഘടനമിനിസ്ട്രി ഓഫ് ഹെൽത്ത് & ഫാമിലി വെൽഫെയർ
വെബ്സൈറ്റ്www.cchindia.com

ഭാരത സർക്കാറിന്റെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ ഉപവിഭാഗമായ ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിയമപ്രകാരമുള്ള ഒരു ഉന്നതാധികാര സ്ഥാപനമാണ് സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി - Central Council of Homoeopathy (സി.സി.എച്ച്. - CCH). 1973-ൽ ആണ് ഭാരത സർക്കാർ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനു കീഴിലുള്ള തൊഴിൽ ഉപദേശകസമിതികളിൽ ഒന്നായി ഇതിന് രൂപംനൽകിയത്.[2]

സി.സി.എച്ച്. ആണ് ഇന്ത്യയിലെ ഹോമിയോപ്പതി വിദ്യാഭ്യാസം നിയന്ത്രിക്കുന്നത്. എല്ലാ ഹോമിയോപ്പതി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ഉപദേശകസമിതിയുടെ അംഗീകാരം തേടണം.[3]

ചരിത്രം[തിരുത്തുക]

ഹോമിയോപ്പതി സെൻട്രൽ കൗൺസിൽ ആക്ട്, 1973 എന്ന നിയമപ്രകാരമാണ്‌ ഇതിന് രൂപം നൽകിയിരിക്കുന്നത്.[4] ഓരോ കോഴ്സുകളുടെയും പാഠ്യപദ്ധതിയും മറ്റു നിലവാര മാനദണ്ഡങ്ങളും തീരുമാനിക്കുന്നതും ഇന്ത്യയിലുള്ള എല്ലാ ഹോമിയോപ്പതി ഭിഷ്വഗരൻമാരുടെയും പട്ടിക സൂക്ഷിക്കുന്നതും ഈ സ്ഥാപനമാണ്. [3]

2007-ൽ കേന്ദ്ര ആരോഗ്യ വകുപ്പ് അരോഗ്യമേഖലയുടെ അടിസ്ഥാന നിലവാരം ഉറപ്പുവരുത്താനായി രൂപം നൽകിയ നാഷണൽ കൌൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റിലും (National Council for Clinical Establishments) സി.സി.എച്ച്. ഔദ്യോഗിക അംഗമാണ്.[5]

ബി.എച്ച്.എം.എസ്.[തിരുത്തുക]

ഹോമിയോപ്പതിയിൽ അഞ്ചര വർഷത്തെ ബിരുദപഠനം പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന സർവ്വകലാശാലാബിരുദമാണ് ബി.എച്ച്.എം.എസ്. (B.H.M.S.) അഥവാ ബാച്ച്‌ലർ ഓഫ് ഹോമിയോപ്പതിക് മെഡിസിൻ ആന്റ് സർജറി (Bachelor of Homeopathic Medicine and Surgery)[6]

അവലംബം[തിരുത്തുക]

  1. Office Bearers Archived December 31, 2009, at the Wayback Machine.
  2. "Professional Councils". University Grants Commission (UGC) website. മൂലതാളിൽ നിന്നും 2010-01-06-ന് ആർക്കൈവ് ചെയ്തത്.
  3. 3.0 3.1 "Education Plus: Homoeopathy". The Hindu. Mar 22, 2005.
  4. "Homoeopathy not attractive among medical aspirants". The Hindu. September 12, 2005.
  5. "National council for clinical establishments". The Hindu. Apr 18, 2007. ശേഖരിച്ചത് 14 January 2010.
  6. MANDHANI, APOORVA (August 8, 2017). "Gujarat HC Quashes Rules Permitting Common Counselling By State For Management Quota Seats In Ayurveda Colleges [Read Judgment]". Live Law.

പുറം കണ്ണികൾ[തിരുത്തുക]