ഉള്ളടക്കത്തിലേക്ക് പോവുക

സെവൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെവൻ ദേശീയോദ്യാനം
Location the park in Armenia
Location the park in Armenia
Map of Armenia
സ്ഥലംGegharkunik Province,  Armenia
നിർദ്ദേശാങ്കങ്ങൾ40°20′46″N 45°20′04″E / 40.34611°N 45.33444°E / 40.34611; 45.33444
വിസ്തീർണ്ണം342 km2 (132 sq mi)
Authorized1978 (1978)
ഭരണസമിതിMinistry of Environment

അർമേനിയയിലെ സെവൻ തടാകത്തേയും അതിന് ചുറ്റുപാടുമുള്ള മറ്റ് പ്രദേശങ്ങളുടേയും സംരക്ഷണത്തിനായി 1978 ൽ സ്ഥാപിതമായ അർമേനിയയിലെ നാല് സംരക്ഷിത ദേശീയോദ്യാനങ്ങളിൽ ഒന്നാണ് സെവൻ ദേശീയോദ്യാനം (Armenian: Սևան ազգային պարկ, romanized: Sevan azgayin park). രാജ്യത്തെ പരിസ്ഥിതി മന്ത്രാലയത്തിന്റെ അധികാരപരിധിയിലുള്ള ഈ ദേശീയോദ്യാനത്തിൽ ആവാസവ്യവസ്ഥയെ നിരീക്ഷിക്കുകയും വിവിധ സംരക്ഷണ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്ന ഒരു ഗവേഷണ കേന്ദ്രവും ഉൾപ്പെടുന്നു. തടാകത്തിൽ ലൈസൻസുള്ള നിയന്ത്രണവിധേയമായ മത്സ്യബന്ധനം അനുവദിക്കപ്പെട്ടിരിക്കുന്നു.

ജന്തുജാലങ്ങൾ

[തിരുത്തുക]

സസ്തനികൾ

[തിരുത്തുക]

സെവൻ തടത്തിലെ സസ്തനികളെക്കുറിച്ചുള്ള ശാസ്ത്രീയ അറിവ് വളരെ തുഛവും അവ്യക്തവുമാണ്. ചെന്നായ, കുറുനരി, കുറുക്കൻ, മാർട്ടൻ, കാട്ടുപൂച്ച, മുയൽ, ചെറിയ എലികൾ എന്നിവയെക്കുറിച്ച് സാധാരണയായി പരാമർശിക്കപ്പെടുന്നു.

പക്ഷിവർഗ്ഗങ്ങൾ

[തിരുത്തുക]
ക്രെയിനുകൾ
എറെമിയാസ് അർഗുട്ട ട്രാൻസ്കൌക്കേസിക്ക

സെവൻ തടാകവും അതിന്റെ സമീപപ്രദേശവും പക്ഷിയിനങ്ങൾ കൊണ്ട് സമ്പന്നമാണ്. സേവൻ തടത്തിൽ 267 ഇനം പക്ഷികൾ രേഖപ്പെടുത്തിയിട്ടുണ്ട്. അറിയപ്പെടുന്ന പക്ഷികളെ പോഡിക്വിഡിഫോംസ്, പെലെകാനിഫോംസ്, ഫീനിക്കോപ്റ്റെറിഫോംസ്, ഫാൽക്കണിഫോംസ്, അൻസെറിഫോംസ്. ഗാലിഫോംസ്, ഗ്രുയിഫോംസ്, ചരാദ്രിഫോംസ്, കൊളംബിഫോംസ്, കുക്കുലിഫോംസ്, സ്ട്രിഗിഫോംസ്, കാപ്രിമുൾഗിഫോംസ്. അപ്പോഡിഫോംസ്. കോറാസിഫോംസ്, പിക്കിഫോംസ്, പാസെറിഫോംസ എന്നിങ്ങനെ തരംതിരിക്കാം. റിപ്പബ്ലിക് ഓഫ് അർമേനിയയിലെ റെഡ് ബുക്ക് ഓഫ് ആനിമൽസിൽ ഇവിടെയുള്ള 56 ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.[1] ഇവയിൽ രണ്ടെണ്ണം പ്രാദേശികമായി മാത്രം കാണപ്പെടുന്ന അർമേനിയൻ ഗൾ (ലാറസ് അർമെനിക്കസ്), മൌണ്ടൻ ചിഫ്ചാഫ് (ഫൈലോസ്കോപസ് സിൻഡിയാനസ്) എന്നിവയാണ്. ജലനിരപ്പ് കുറയുകയും ഗില്ലി ചതുപ്പുകൾ ഉണങ്ങുകയും ചെയ്തതിന് ശേഷം തടാകത്തിലെ പക്ഷികളുടെ എണ്ണത്തിൽ സാരമായ കുറവ് നേരിട്ടുവെന്നിരുന്നാലും, 2007 മുതൽ ചില പക്ഷിയിനങ്ങളുടെ തിരിച്ചുവരവ് ശ്രദ്ധിക്കപ്പെട്ടു. 2013ൽ ആരംഭിച്ച സംരക്ഷണ വ്യവസ്ഥ ശക്തിപ്പെടുത്തിയതോടെ ജീവിവർഗങ്ങളുടെ തിരിച്ചുവരവ് തുടരുന്നു.

അർമേനിയൻ ഗുൾ (ലാറസ് അർമേനിക്കസ്)

ഹെർപെറ്റോഫോണ (ഉരഗങ്ങളും ഉഭയജീവികളും)

[തിരുത്തുക]

മസ്രിക് നദീതടത്തിൽ ഇനിപ്പറയുന്ന ഉരഗങ്ങളും ഉഭയജീവികളും കാണപ്പെടുന്നുഃ ബുഫോട്ട്സ് വിരിഡിസ്, ഹൈല അർബോറിയ, പെലോഫിലാക്സ് റിഡിബണ്ടസ്, റാണാ മാക്രോക്നെമിസ്, പാരാലൌഡാകിയ കോക്കേഷ്യ, ആൻഗ്യൂസ് ഫ്രാഗിലിസ്, എറെമിയാസ് അർഗുട്ട, ലാസെർട്ട അഗിലിസ്, ലാസെര്റ്റ സ്ട്രിഗാറ്റ, പാർവിലസെർട്ട പാർവ, ദാരെവ്സ്കിയ യൂണിസെക്സ്വാലിസ്, ദാരെവസ്കിയ വലെന്റിനി, പ്ലാറ്റിസെപ്സ് നജാദും, ഹെമോറോയിസ് റാവർജിയറി, കൊറോണെല്ല ഓസ്ട്രിയാക, ഐറനീസ് പങ്‌ടറ്റോലിനാറ്റസ്,, നാട്രിക്സ് നാട്രിക്സ്, നാട്രിക്സ ടെസ്സെല്ലാറ്റ, വൈപേറ ഉർസിനി.

ഇക്ത്യോഫോണ (മത്സ്യയിനം)

[തിരുത്തുക]

മസ്രിക് നദിയും അതിന്റെ പോഷകനദികളും നഗരപ്രദേശങ്ങളുടെ സമീപത്തുകൂടിയാണ് ഒഴുകുന്നത്. സെവൻ ട്രൌട്ട് (സാൽമോ ഇസ്ചാൻ), സെവൻ കോഗാക് (കപ്പോയിറ്റ സേവാംഗി) പോലുള്ള തദ്ദേശീയ മത്സ്യയിനങ്ങളുടെ മുട്ടയിടുന്ന സ്ഥലമായതിനാൽ നദിക്ക് വലിയ പ്രാധാന്യമുണ്ട്. കൂടാതെ, മുകളിൽ പറഞ്ഞ ഇനങ്ങളിലെ കുഞ്ഞു മത്സ്യങ്ങളും ഒരു വയസ്സ് വരെ ഈ നദികളിൽ ജീവിക്കുന്നു. ഈ ഇനത്തിൻറെ ഭാവി നിലനിൽപ്പിന് ഈ കാലഘട്ടം വളരെ പ്രധാനമാണ്. വംശനാശഭീഷണി നേരിടുന്ന ഇനമായി അർമേനിയയുടെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളവയാണ് സെവൻ ട്രൌട്ടുകൾ.

ഭൌമ അകശേരുക്കൾ

[തിരുത്തുക]

മുഴുവൻ ഗെഗർകുനിക് മാർസ് പ്രദേശത്തെ അകശേരുക്കൾ 55 ഗ്രൂപ്പുകൾ ഉള്ളതിൽ പ്രധാനമായും ആർത്രോപോഡ, മോളസ്ക്, ക്രസ്റ്റേഷ്യ, അരാക്നിഡ, മുതലായവയാണുള്ളത്. 44 കോലിയോപ്റ്റെറ, 2 ലെപിഡോപ്റ്റെറ, 2 ഓർത്തോപ്റ്റെറ, 2 മോളസ്കുകൾ എന്നിവ ഉൾപ്പെടെ ഏതാനും ഡസൻ കണക്കിന് തദ്ദേശീയ സ്പീഷീസുകളുണ്ട്. സോവിയറ്റ് യൂണിയന്റെ റെഡ് ബുക്കിൽ 12 ഇനം ആർത്രോപോഡ ഉണ്ടായിരുന്നതിൽ 6 ചിത്രശലഭങ്ങൾ, 5 ഹൈമനോപ്റ്റെറ, 1 ചീവീട് എന്നിവയുണ്ടായിരുന്നു. IUCN റെഡ് ലിസ്റ്റിൽ, സെവൻ തടത്തിൽ വസിക്കുന്ന 4 അകശേരുക്കളിലൊന്ന് യൂറോപ്യൻ വന്യജീവികളുടെയും പ്രകൃതി ആവാസ വ്യവസ്ഥകളുടെയും സംരക്ഷണത്തിനായുള്ള കൺവെൻഷൻ (ബെർൺ കൺവെൺഷൻ) പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രശലഭങ്ങളിൽ (റോപലോസെറ) താഴെപ്പറയുന്ന ഇനങ്ങൾ റിപ്പബ്ലിക് ഓഫ് അർമേനിയയിലെ റെഡ് ബുക്ക് ഓഫ് അനിമൽസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്ഃ പാർനാഷ്യസ് അപ്പോളോ, പാർനാഷിയസ് നെമോസൈൻ, ബ്രെന്തിസ് ഇനോ, ഫെൻഗാരിസ് ആൽക്കൺ, ഫെൻഗാറിസ് ആരിയോൺ, ഫെൺഗാറിസ് നൌസിതസ്, പോളിയോമാറ്റസ് നിനെ.[1] ഈ പ്രദേശത്തിന്റെ ഒരു ഭാഗം അർത്താനിഷ്-ഷോർഷ ചിത്രശലഭ ഇനങ്ങളുടെ മുഖ്യ പ്രദേശമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.[2]

സസ്യജാലങ്ങൾ

[തിരുത്തുക]
2016 ജൂണിൽ സേവൻ തടാകവും പാർക്കും

അവലംബം

[തിരുത്തുക]
  1. 1 2 Aghasyan, Aram; Kalashyan, Mark (2010). The Red Book of Animals of the Republic of Armenia. Asoghik.
  2. ↑ Butterfly Conservation Armenia. "Artanish-Shorzha Prime Butterfly Area". Butterfly Conservation Armenia. TSE NGO. Retrieved 3 March 2019.
"https://ml.wikipedia.org/w/index.php?title=സെവൻ_ദേശീയോദ്യാനം&oldid=4578203" എന്ന താളിൽനിന്ന് ശേഖരിച്ചത്