സെല്ല ഗണപതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
സെല്ല ഗണപതി
ജനനം
പുതുക്കോട്ടൈ, തിരുച്ചി, തമിഴ്നാട്
ദേശീയതഇന്ത്യൻ
തൊഴിൽകവി, ബാലസാഹിത്യകാരൻ
അറിയപ്പെടുന്നത്കവി

തമിഴ് കവിയും ബാലസാഹിത്യകാരനുമാണ് സെല്ല ഗണപതി. 2015 ൽ 'തേടൽ വേട്ടൈ' എന്ന കാവ്യ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാർ ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

തമിഴ്‌നാട് പുതുക്കോട്ടൈ സ്വദേശിയായ സെല്ല ഗണപതി അൻപതു വർഷത്തിലേറെയായി തമിഴ് ബാലസാഹിത്യ രംഗത്തു സജീവമാണ്. 'കുഴന്തൈ കവിജ്ഞർ' അഴ വള്ളിയപ്പയുടെ സ്വാധീനത്താൽ കുട്ടികൾക്കായി എഴുതിത്തുടങ്ങി. സിംഗപ്പൂരിലെ തമിഴ് പാഠപുസ്തകങ്ങളിൽ ഇദ്ദേഹത്തിന്റെ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.[1]

കൃതികൾ[തിരുത്തുക]

  • 'തേടൽ വേട്ടൈ'
  • അഴകു മയിൽ
  • പൊരുമയിൻ പരിസു
  • മണക്കും പൂക്കൾ
  • വെള്ളൈ മുയൽ (1960)

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാർ (2015)[2]

അവലംബം[തിരുത്തുക]

  1. "A new world for kids". www.thehindu.com. ശേഖരിച്ചത് 27 ജൂൺ 2015.
  2. "Balsahityapuraskar-2015" (PDF). sahitya-akademi.gov.in. ശേഖരിച്ചത് 27 ജൂൺ 2015.
"https://ml.wikipedia.org/w/index.php?title=സെല്ല_ഗണപതി&oldid=2923195" എന്ന താളിൽനിന്ന് ശേഖരിച്ചത്