സെലീന പ്രക്കാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെങ്ങറ ഭൂസമരത്തിന് നേതൃത്വം കൊടുത്തവരിൽ പ്രമുഖയും നിലവിൽ ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റിന്റെ ജനറൽ സെക്രട്ടറിയുമാണ് സെലീന പ്രക്കാനം. അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയുടെ സംസ്ഥാന ഓർഗനൈസർ സ്ഥാനവും വഹിക്കുന്നുണ്ട്

ജീവിത രേഖ[തിരുത്തുക]

1979 ഏപ്രിൽ 25ന് പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയിൽ ജനിച്ചു. കുമ്പളം പൊയ്ക ഇ.എം.എസ്. ഹൈസ്കൂൾ, റാന്നി സെന്റ്‌ തോമസ്‌ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 2007ൽ സാധുജനവിമോചന സംയുക്തവേദിയുടെ സെക്രട്ടറിയായി. ചെങ്ങറ ഭൂസമരത്തിന് ളാഹ ഗോപാലനോടൊപ്പം നേതൃത്വം നൽകി. ളാഹ ഗോപാലൻറെ ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ചു സാധുജനവിമോചന സംയുക്തവേദിയിൽ നിന്ന് രാജിവെച്ചു. 2010 ഒക്ടോബർ മുതൽ ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റിൽ പ്രവർത്തനം തുടങ്ങി.സംസ്ഥാന ഓർഗനൈസർ, ചെയർപെഴ്സൺ എന്നീ നിലകളിൽ പ്രവർത്തിച്ചു. 2015 ജനുവരിയിൽ ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു[1].

ഇലക്ഷനിൽ[തിരുത്തുക]

2014 ലോകസഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ലോകസഭാമണ്ഡലത്തിൽ ധാരണയനുസരിച്ച് ബി.എസ്.പി സ്ഥാനാർഥിയായി മത്സരിച്ചു. 10384 വോട്ടുകൾ കരസ്ഥമാക്കി.

പുസ്തകങ്ങൾ[തിരുത്തുക]

ചെങ്ങറ സമരവും എന്റെ ജീവിതവും എന്ന പേരിൽ എഴുതിയ ആത്മകഥ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധുജനവിമോചന സംയുക്തവേദിയിൽ നിന്ന് രാജിവെക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്[2].

അവലംബം[തിരുത്തുക]

  1. പ്രക്കാനം പുതിയ ഡി.എച്ച്.ആർ.എം. ജനറൽ സെക്രട്ടറി
  2. സമര നായിക സെലീനയുടെ ആത്മകഥ പുറത്തിറങ്ങി
"https://ml.wikipedia.org/w/index.php?title=സെലീന_പ്രക്കാനം&oldid=3334064" എന്ന താളിൽനിന്ന് ശേഖരിച്ചത്