സെറ ഡ ബൊഡോക്വേന ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെറ ഡ ബൊഡോക്വേന ദേശീയോദ്യാനം
Parque Nacional da Serra da Bodoquena
Serra da bodoquena 2.jpg
Serra da Bodoquena
Map showing the location of സെറ ഡ ബൊഡോക്വേന ദേശീയോദ്യാനം
Map showing the location of സെറ ഡ ബൊഡോക്വേന ദേശീയോദ്യാനം
Nearest cityBonito, Mato Grosso do Sul
Coordinates21°14′24″S 56°41′49″W / 21.24°S 56.697°W / -21.24; -56.697Coordinates: 21°14′24″S 56°41′49″W / 21.24°S 56.697°W / -21.24; -56.697
Area77,022 hectare (190,330 acre)
DesignationNational park
Created21 September 2000
AdministratorICMBio

സെറ ഡ ബൊഡോക്വേന ദേശീയോദ്യാനം (പോർച്ചുഗീസ് : Parque Nacional da Serra da Bodoquena) ബ്രസീലിലെ മറ്റോ ഗ്രോസോ ഡൊ സുൾ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.

സ്ഥാനം[തിരുത്തുക]

ഈ ദേശീയോദ്യാനം സെറാഡോ ബയോമിൽ ഉൾപ്പെട്ടിരിക്കുന്നു.

ഇതിൻറെ പ്രാദേശിക വിസ്തൃതി 77,022 ഹെക്ടർ (190,330 എക്കർ) ആണ്. 2000 സെപ്റ്റംബർ 21 ന് രൂപീകൃതമായ ഈ ദേശീയോദ്യാനത്തിന്റെ ഭരണം ചിക്കോ മെൻഡെസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോ ഡൈവേർസിറ്റി കൺസർവേഷനിൽ നിക്ഷിപ്തമാണ്.[1] പന്തനാൽ, ചപ്പാഡ ഡോസ് ഗ്വമാറായെസ്, ഇമാസ് ദേശീയോദ്യാനം, സെറാ ഡി സാന്താ ബാർബറ, നാസെൻറെസ് ഡൊ റിയോ തക്വാറി, പന്തനാൽ ഡി റിയോ നീഗ്രോ സംസ്ഥാന ഉദ്യാനം എന്നിവകൂടി ഉൾപ്പെടുന്ന, പന്തനാൽ ബയോസ്ഫിയർ റിസർവ്വിൻറെ ഭാഗമാണ് സെറ ഡ ബോഡോക്വേന ദേശീയോദ്യാനം.[2] പോർട്ടോ മുറിറ്റിൻഹോ, ജാർഡിം, ബോണിറ്റോ ആൻറ് ബൊഡോക്വേന, മറ്റോ ഗ്രോസോ ഡൊ സുൾ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളും ഈ ദേശീയോദ്യാനം ഉൾക്കൊള്ളുന്നു.[3]

അവലംബം[തിരുത്തുക]

  1. Parque Nacional da Serra da Bodoquena – Chico Mendes.
  2. Carrijo & Torrecilha 2009, p. 2.
  3. Unidade de Conservação ... MMA.