സെയ്സ് ഗ്രന്ഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സെയ്സ് ഗ്രന്ഥി
Anatomical terminology

കൺപോളകളുടെ അരികിൽ കൺപീലികൾക്കരികിൽ കാണപ്പെടുന്ന ഒരുതരം യൂണിലോബാർ സീബഗ്രന്ഥികളാണ് സെയ്സ് ഗ്രന്ഥി എന്ന് അറിയപ്പെടുന്നത്. ഈ ഗ്രന്ഥികൾ എണ്ണമയമുള്ള ഒരു പദാർത്ഥം ഉൽ‌പാദിപ്പിക്കുന്നു. ഇത് കൺപീലിയോട് ചേർന്നുള്ള സെബേഷ്യസ് ലോബ്യൂളിന്റെ വിസർജ്ജന നാളങ്ങളിലൂടെ പുറത്തുവരുന്നു. കൺപോളകളുടെ അതേ ഭാഗത്ത്, കൺപീലികളുടെ അടിഭാഗത്ത് "മോൾസ് ഗ്രന്ഥികൾ " എന്ന് വിളിക്കപ്പെടുന്ന അപ്പോക്രിൻ ഗ്രന്ഥികളുണ്ട് .

കൺപീലികൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഫോളികുലൈറ്റിസ് പോലുള്ള അവസ്ഥയുണ്ടാകാം. സീബാഗ്രന്ധികളെ ബാധിച്ചാൽ അത് പരുക്കളും കൺകുരുവും ഉണ്താകുന്നതിന് കാരണമാകും. ജർമ്മൻ നേത്രരോഗവിദഗ്ദ്ധൻ എഡ്വേർഡ് സെയ്‌സിന്റെ (1807–68) പേരിലാണ് ഗ്രന്ഥികൾ അറിയപ്പെടുന്നത്.

ഇതും കാണുക[തിരുത്തുക]

  • മനുഷ്യ സംവേദനാത്മക സംവിധാനത്തിനുള്ളിലെ പ്രത്യേക ഗ്രന്ഥികളുടെ പട്ടിക

അവലംബം[തിരുത്തുക]

  • Anthony J. Bron; Eugene Wolff; Rama C. Tripathi; Brenda J. Tripathi, സംശോധകർ. (1997). Wolff's Anatomy of the Eye and Orbit (8th, illustrated പതിപ്പ്.). Chapman & Hall. ISBN 978-0-412-41010-9.
"https://ml.wikipedia.org/w/index.php?title=സെയ്സ്_ഗ്രന്ഥി&oldid=3682625" എന്ന താളിൽനിന്ന് ശേഖരിച്ചത്