Jump to content

സെമിഹ് കാപ്ലനൊഗ്ലു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെമിഹ് കാപ്ലനൊഗ്ലു
സെമിഹ് കാപ്ലനൊഗ്ലു 2010 ബെർലിൻ ചലച്ചിത്രമേളയിൽ
സെമിഹ് കാപ്ലനൊഗ്ലു 2010 ബെർലിൻ ചലച്ചിത്രമേളയിൽ
ജനനം1963 (വയസ്സ് 60–61)
ഇസ്മിർ, തുർക്കി
തൊഴിൽചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്
ഭാഷതുർക്കിഷ്
ദേശീയത തുർക്കി
വിദ്യാഭ്യാസംCinema and television
പങ്കാളിലെയ്ലാ ഇപെച്ചി
വെബ്സൈറ്റ്
http://www.kaplanfilm.com/tr/

തുർക്കിഷ് ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും, നിർമ്മാതാവുമാണ് സെമിഹ് കാപ്ലനൊഗ്ലു. 1963-ൽ തുർക്കിയിലെ ഇസ്മിറിൽ ജനനം.[1] ദൊകുസ് സർവകലാശാലയിൽ നിന്നും സിനിമാ ആൻഡ് ടെലിവിഷൻ പഠനത്തിൽ ബിരുദം നേടിയ ശേഷം, ഇസ്താംബുളിൽ പരസ്യ മേഖലയിൽ കോപ്പിറൈറ്ററായി ജോലി നോക്കി.[1] സംവിധായക സഹായിയായും, ടെലിവിഷൻ പരമ്പരകളുടെ സംവിധായകനായും പ്രവർത്തിച്ച ശേഷം 2001-ൽ ആദ്യ കഥാ ചിത്രം "എവെ ഫ്രം ഹോം" പുറത്തുവന്നു. അന്താരാഷ്ട്ര ചലചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം. നിരവധി പുരസ്ക്കാരങ്ങൾ നേടി. 2006-ൽ പുറത്തിറങ്ങിയ രണ്ടാമത് ചിത്രം "ഐൻജൽസ് ഫാൾ" ആ വർഷത്തെ ബേലിൻ ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം നടത്തുകയും, പ്രേക്ഷശ്രദ്ധ നേടുകയും ചെയ്തു. 2007-ൽ പുറത്തുവന്ന എഗ്ഗ് (Yumurta), 2008-ൽ ഇറങ്ങിയ "മിൽക്ക്" (Süt), 2010-ൽ ഇറങ്ങിയ ഹണി (Bal) എന്നിവ "യൂസഫ് ചലച്ചിത്ര ത്രയം" എന്ന് അറിയപ്പെടുന്നു. 2008-ലെ വെന്നീസ് ചലച്ചിത്രമേളയിൽ ഗോൾഡൻ ലയൺ പുരസ്ക്കരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2010 ബെർലിൻ ചലച്ചിത്രമേളയിൽ "ഹണി" എന്ന ചിത്രം ഗോൾഡൻ ബെയർ പുരസ്ക്കരത്തിന് അർഹമായി.[1][2]

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം സംവിധാനം തിരക്കഥ നിർമ്മാണം ചിത്രസംയോജനം
Şehnaz Tango (ടെലിവീഷൻ പരമ്പര)
2001 ഐവേ ഫ്രം ഹോം
2005 ഐൻജൽസ് ഫാൾ
2007 എഗ്ഗ് (Yumurta)
2008 മിൽക്ക് (Süt)
2010 ഹണി (Bal)
2017 ഗ്രെയ്ൻ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 2001 Ankara International Film Festival -
    • Best Film - ഐവേ ഫ്രം ഹോം
  • 2001 Istanbul International Film Festival
    • Best Turkish Film of the Year - ഐവേ ഫ്രം ഹോം
  • 2002 Singapore International Film Festival
    • Silver Screen Award for Best Director - ഐവേ ഫ്രം ഹോം
  • 2005 Istanbul International Film Festival
    • FIPRESCI Prize - ഐൻജൽസ് ഫാൾ
  • 2005 Nantes Three Continents Festival
    • Golden Montgolfiere - ഐൻജൽസ് ഫാൾ
  • 2006 Nuremberg Film Festival
    • Turkey-Germany Prize of the Young Filmmakers - ഐൻജൽസ് ഫാൾ
  • 2007 Valdivia International Film Festival
  • 2007 Antalya Golden Orange Film Festival
  • 2007 World Film Festival of Bangkok
  • Fajr International Film Festival
  • 2010 Berlin International Film Festival

ബാഹ്യകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Bala Altın Ayı". Hürriyet (in ടർക്കിഷ്). 2010-02-20. Retrieved 2010-05-16.
  2. "Hollywood Reporter: Berlin festival unveils full lineup". hollywoodreporter.com. Archived from the original on 2010-02-05. Retrieved 2010-02-07.
"https://ml.wikipedia.org/w/index.php?title=സെമിഹ്_കാപ്ലനൊഗ്ലു&oldid=3648209" എന്ന താളിൽനിന്ന് ശേഖരിച്ചത്